മേക്കപ്പിനിടെ വേദന കടിച്ചമർത്തി വിക്രം; ‘തങ്കലാൻ’ പിറന്നാള്‍ സ്പെഷൽ വിഡിയോ
ചിയാൻ വിക്രത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ‘തങ്കലാൻ’ സിനിമയുടെ ചെറിയൊരു ടീസര്‍ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. സിനിമയ്ക്കു വേണ്ടി ജീവൻ പണയംവച്ച് അഭിനയിച്ച വിക്രത്തിന്റെ കഠിനാദ്ധ്വാനമാണ് ടീസറിലൂടെ കാണാനാകുക. മേക്കപ്പ് ചെയ്യുമ്പോൾ വേദന കടിച്ചമർത്തി ഇരിക്കുന്ന വിക്രത്തെയും വിഡിയോയിൽ

ചിയാൻ വിക്രത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ‘തങ്കലാൻ’ സിനിമയുടെ ചെറിയൊരു ടീസര്‍ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. സിനിമയ്ക്കു വേണ്ടി ജീവൻ പണയംവച്ച് അഭിനയിച്ച വിക്രത്തിന്റെ കഠിനാദ്ധ്വാനമാണ് ടീസറിലൂടെ കാണാനാകുക. മേക്കപ്പ് ചെയ്യുമ്പോൾ വേദന കടിച്ചമർത്തി ഇരിക്കുന്ന വിക്രത്തെയും വിഡിയോയിൽ കാണാം.
കർണാടകയിലെ ചുട്ടുപ്പൊള്ളുന്ന കാലാവസ്ഥയിലായിരുന്നു സിനിമയുടെ ചിത്രീകരണം. സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നിരവധി തവണ താരത്തിനു പരുക്കേറ്റിരുന്നു. മാത്രമല്ല അർദ്ധനഗ്നനായാണ് സിനിമയിലുടനീളം വിക്രം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതും.
പാ. രഞ്ജിത്ത് ആണ് സിനിമയുടെ സംവിധാനം. മെൽ ഗിബ്സൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്റ്റോ’ പോലുള്ള സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിനായി പാ. രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്. തമിഴ് സിനിമാ ചരിത്രത്തിെല മറ്റൊരു വമ്പൻ സിനിമയാകും തങ്കലാൻ. വിക്രത്തിന്റെ പ്രകടനം തന്നെയാകും ചിത്രത്തിന് കരുത്താകുക. ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാൻ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് തങ്കലാനിലേത്.
മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്.പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.
തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആക്‌ഷൻ കൊറിയോഗ്രഫി സ്ടന്നെർ സാം. ചിത്രം ഈ വർഷം പകുതിയോടെ റിലീസ് ചെയ്യും.