യുകെയിലേക്കു യാത്രയാകുന്ന സച്ചിനോട് പ്രണയം തുറന്നു പറയുന്ന റീനുവിനെയാണ് ‘പ്രേമലു’ ക്ലൈമാക്സിൽ കാണാനാകുന്നത്. യുകെയിൽ എത്തിയ സച്ചിനും ഹൈദരാബാദുള്ള റീനുവിനും പിന്നീട് എന്തു സംഭവിക്കുമെന്ന് ചിന്തിച്ചവരുണ്ടോ? ആ പ്രണയത്തിന്റെ ഭാവി എന്താവും? ഇരുവർക്കുമടിയിൽ പിന്നെ എന്തുസംഭവിക്കും? ഇനി പ്രേമലു 2

യുകെയിലേക്കു യാത്രയാകുന്ന സച്ചിനോട് പ്രണയം തുറന്നു പറയുന്ന റീനുവിനെയാണ് ‘പ്രേമലു’ ക്ലൈമാക്സിൽ കാണാനാകുന്നത്. യുകെയിൽ എത്തിയ സച്ചിനും ഹൈദരാബാദുള്ള റീനുവിനും പിന്നീട് എന്തു സംഭവിക്കുമെന്ന് ചിന്തിച്ചവരുണ്ടോ? ആ പ്രണയത്തിന്റെ ഭാവി എന്താവും? ഇരുവർക്കുമടിയിൽ പിന്നെ എന്തുസംഭവിക്കും? ഇനി പ്രേമലു 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുകെയിലേക്കു യാത്രയാകുന്ന സച്ചിനോട് പ്രണയം തുറന്നു പറയുന്ന റീനുവിനെയാണ് ‘പ്രേമലു’ ക്ലൈമാക്സിൽ കാണാനാകുന്നത്. യുകെയിൽ എത്തിയ സച്ചിനും ഹൈദരാബാദുള്ള റീനുവിനും പിന്നീട് എന്തു സംഭവിക്കുമെന്ന് ചിന്തിച്ചവരുണ്ടോ? ആ പ്രണയത്തിന്റെ ഭാവി എന്താവും? ഇരുവർക്കുമടിയിൽ പിന്നെ എന്തുസംഭവിക്കും? ഇനി പ്രേമലു 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുകെയിലേക്കു യാത്രയാകുന്ന സച്ചിനോട് പ്രണയം തുറന്നു പറയുന്ന റീനുവിനെയാണ് ‘പ്രേമലു’ ക്ലൈമാക്സിൽ കാണാനാകുന്നത്. യുകെയിൽ എത്തിയ സച്ചിനും ഹൈദരാബാദുള്ള റീനുവിനും പിന്നീട് എന്തു സംഭവിക്കുമെന്ന് ചിന്തിച്ചവരുണ്ടോ? ആ പ്രണയത്തിന്റെ ഭാവി എന്താവും? ഇരുവർക്കുമടിയിൽ പിന്നെ എന്തുസംഭവിക്കും? ഇനി പ്രേമലു 2 വന്നാൽ ആ കഥ എന്താവും? ഷിജു ആച്ചാണ്ടി എന്ന പ്രേക്ഷകൻ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ ശ്രമിക്കുകയാണ് രസകരമായൊരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ. ഷിജുവിന്റെ ഭാവനയിൽ വിരിഞ്ഞ ‘പ്രേമലു 2’ കഥ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

ഷിജു ആച്ചാണ്ടിയുടെ പ്രേമലു 2 സ്ക്രിപ്റ്റ് വായിക്കാം:

ADVERTISEMENT

യുകെയിലെത്തിയ സച്ചിൻ ജീവിക്കാൻ വഴിയില്ലാതെ വ്ലോഗിങ് തുടങ്ങി.  ഏജൻസിയുടെ ചതിയിൽ പെട്ടതാണ്. യുകെയിൽ എങ്ങനെ സൗജന്യം പറ്റി ജീവിക്കാം എന്നൊക്കെയുള്ള   വ്ലോഗുകൾ റീനുവിനെ നന്നായി വെറുപ്പിച്ചു. കുറച്ചു റീച്ചായപ്പോൾ സച്ചിൻ, റിക്രൂട്ട്മെന്റ് ഏജൻസികൾക്കു വേണ്ടി പെയ്ഡ് പ്രമോഷനും തുടങ്ങി. കൂടുതൽ പേർ പറ്റിക്കപ്പെട്ടു. ഇതൊക്കെ കണ്ടു റീനു രോഷം കൊണ്ടു പൊട്ടിത്തെറിച്ചു. ‘‘നീ ഈ ജന്മത്തു നന്നാവില്ലെടാ’’ എന്നു പറഞ്ഞ്, സച്ചിനോടുള്ള പ്രേമം അവൾ അവസാനിപ്പിച്ചു.

ഹാർട് ബ്രേക്ക്...

ഇതിനിടയിൽ,  റീനു ഹൈദരാബാദിൽ ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങുകയും അത് ഒരു എംഎൻസി ലെവലിലേക്കു വളരുകയും ചെയ്തിരുന്നു. കമ്പനിക്കു ലണ്ടനിൽ ഓഫിസ് തുറക്കാൻ എത്തിയ റീനു വീണ്ടും സച്ചിനെ തേടിപ്പിടിച്ച് അവിടെ ജോലി കൊടുക്കുന്നു. നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്ന കെയറിങ്. പട്ടിണി കിടന്നു മടുത്തിരുന്ന സച്ചിൻ ആ ജോലി സ്വീകരിക്കും.  വ്ലോഗിങ് ഒക്കെ നിറുത്തി മിടുക്കനായി പണിയെടുക്കുന്ന സച്ചിനോട് റീനുവിനു വീണ്ടും പ്രേമം തോന്നിത്തുടങ്ങി. കമ്പനിയുടെ ഓപ്പറേഷൻസ് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു വ്യാപിക്കുന്നു. എല്ലാത്തിലും ഒരു വിശ്വസ്തനായ സഹായിയായി സച്ചിൻ കൂടെയുണ്ട്. ഒരു കീഴുദ്യോഗസ്ഥന്റെ അനുവദനീയമായ അതിരുകൾപ്പുറത്തേക്ക് അവൻ ഒരടി വയ്ക്കുന്നില്ല.

മെയിൽ ഷോവനിസ്റ്റുകളായ നാട്ടിലെ സിബിഎസ്‌സി കിഡ്സിനൊപ്പം തന്റെ ജീവിതം സെറ്റാകില്ലെന്ന് അതിനകം റീനു തിരിച്ചറിഞ്ഞിരുന്നു.  സച്ചിനു കെയറിങ് വാരിക്കോരി നൽകുമ്പോൾ തന്നിലേക്കു വീണ്ടും ആ പഴയ സന്തോഷം മടങ്ങി വരുന്നത് റീനു അനുഭവിക്കുന്നു. ഇപ്രാവശ്യം റീനുവാണു സച്ചിനെ പ്രപോസ് ചെയ്യുന്നത്. സച്ചിൻ അതു സ്വീകരിക്കുമോ?

ADVERTISEMENT

ഇതിനിടയിൽ നാട്ടിൽ ആദി, വാണ്ടർലസ്റ്റിനെ കല്യാണം കഴിച്ച്  വിശാഖപട്ടണത്തെ തെങ്ങിൻതോപ്പിൽ കൃഷിയും മറ്റുമായി കൂടിയിരുന്നു.  അവർക്കു രണ്ടു പേർക്കും കൂടി ഒരു ഇൻസ്റ്റാ പേജും ഉണ്ട്. ജസ്റ്റ് കിഡ്ഡിങ് എന്ന പേരിൽ.

അമൽ ഡേവിസ് ടെസ്റ്റെഴുതൽ നിറുത്തി, ഒരു ഗേറ്റ് കോച്ചിഭ് സെന്റർ തുടങ്ങുകയും നിരവധി  ബ്രാഞ്ചുകളായി വളരുകയും ചെയ്യുന്നു. പുള്ളി അറിയപ്പെടുന്ന ഒരു മോട്ടിവേഷനൽ സ്പീക്കറുമാണ്.

മേരി ആന്റിയുടെ മോൻ ടിഎഫ്സി ഏറ്റെടുക്കുകയും  ഹൈദരാബാദിലെ ഏറ്റവും തിരക്കേറിയ ഒരു പബ്ബിന്റെ ഉടമയാകുകയും ചെയ്തു. പേര്, ഹെവൻ.

ഹാർട് ബ്രേക്കിനു മുമ്പും ശേഷവുമായി വേറെയും കുറെ സംഗതികളൊക്കെയുണ്ട്.

ADVERTISEMENT

ക്ലൈമാക്സിൽ നമ്മൾ കാണുന്നത്  ഫിർ മരങ്ങളും പൂന്തേനരുവിയും സൈഡിൽ ബിഎംബിസി റോഡും അകലെ മാമലകളും കണ്ണെടുക്കാനാകാത്തവിധം കണ്ടമാനം ഭംഗിയുമുള്ള ഒരു യൂറോപ്യൻ കൺട്രിസൈഡാണ്.  റോഡിലൂടെ പൊടുന്നനെ  ഒരു ഫെറാരി കൺവെർട്ടിബിൾ പാഞ്ഞുപോകുന്നു. പിന്നെ കാണുന്നത് സ്റ്റിയറിങ് വീൽ. ഡ്രൈവ് ചെയ്യുന്നത് റീനു. മുടി പറക്കുന്നുണ്ട്. ക്യാമറ കോ ഡ്രൈവറുടെ സീറ്റിലേക്കു തിരിയുമ്പോൾ അവിടെ ആരുമില്ല.

ക്യാമറ പിൻസീറ്റിലേക്ക്. സച്ചിൻ ഉണ്ടവിടെ. ക്യാമറ കോ ഡ്രൈവർ സീറ്റിന്റെ പിന്നിലേക്ക്. അവിടെ സെറ്റ് ചെയ്തിരിക്കുന്ന ചൈൽഡ് സീറ്റിൽ ഒരു കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നു.

കുഞ്ഞിനോടു കൊഞ്ചുന്ന സച്ചിൻ. ഇടയ്ക്ക് പിന്നിലേക്കു തിരിഞ്ഞ് സച്ചിനെയും കുഞ്ഞിനെയും വാത്സല്യത്തോടെ നോക്കുന്ന റീനു. ചക്രവാളങ്ങളിലേക്കു കുതിച്ചു പായുന്ന ഫെറാരിയുടെ വിദൂരദൃശ്യം...

ദ് എൻഡ്.

English Summary:

Premalu 2 Story Viral Post