‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’; കന്നിവോട്ടിനൊരുങ്ങി മീനാക്ഷി അനൂപ്
ആദ്യമായി വോട്ട് രേഖപ്പെടുത്താൻ കഴിയുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. വോട്ട് ചെയ്യാനുള്ള സ്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു കൊണ്ടായിരുന്നു മീനാക്ഷിയുടെ പ്രതികരണം. ‘‘ഇവിടെ ആര് ഭരിക്കണം എന്ന്, ഇനി ഞാൻ കൂടി തീരുമാനിക്കും’’ എന്നാണ് ചിത്രത്തോടൊപ്പം മീനാക്ഷി കുറിച്ചത്. സ്ലിപ്പിൽ

ആദ്യമായി വോട്ട് രേഖപ്പെടുത്താൻ കഴിയുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. വോട്ട് ചെയ്യാനുള്ള സ്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു കൊണ്ടായിരുന്നു മീനാക്ഷിയുടെ പ്രതികരണം. ‘‘ഇവിടെ ആര് ഭരിക്കണം എന്ന്, ഇനി ഞാൻ കൂടി തീരുമാനിക്കും’’ എന്നാണ് ചിത്രത്തോടൊപ്പം മീനാക്ഷി കുറിച്ചത്. സ്ലിപ്പിൽ മീനാക്ഷിയുടെ യഥാർഥ പേരായ അനുനയ അനൂപ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ട്യാലിമറ്റം എൽപി സ്കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തുന്നത്.
‘‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്. ആഹാ. (ആദ്യായിട്ട് വോട്ട് ചെയ്യാൻ പോവാണ് അയിനാണ് )’’. മീനാക്ഷി കുറിച്ചു.
മീനാക്ഷിയുടെ കുറിപ്പിന് പ്രതികരണവുമായി നിരവധിപേരാണ് എത്തുന്നത്. രസകരമായ കമന്റുകൾക്ക് മീനാക്ഷിയുടെ വക മറുപടിയുമുണ്ട്. ‘‘ആരാണ് അനുനയ, കന്നി വോട്ട് കള്ള വോട്ട് ആണോ’’ എന്നാണ് ചിലർ ചോദിക്കുന്നത്. ആധാർ തെളിവുണ്ട് എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. "ഇത് ഏതോ അനുനയയുടേതാ, ഞങ്ങടെ മീനൂട്ടിക്ക് ഒരിക്കലും 18 വയസ്സാവില്ല, ഓള് കുഞ്ഞാ". എന്നാണ് ഒരു പ്രതികരണം.
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ബാലതാരമാണ് ബേബി മീനാക്ഷി. അനുനയ എന്നായിരുന്നു യഥാർഥ പേര്. കോട്ടയം ജില്ലയില്‍ അനൂപിന്റെയും രമ്യയുടെയും മകളായി ജനിച്ചു. മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയത്തിലേക്ക് കടന്നുവന്നത്.
സിനിമയില്‍ എത്തുന്നതിന് മുന്‍പു തന്നെ നിരവധി ടെലി ഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒപ്പം, മോഹന്‍ലാല്‍, മറുപടി, ക്വീന്‍, പുഴയമ്മ, ആന മയില്‍ ഒട്ടകം, വണ്‍ ബൈ ടു,ഒരു മുത്തശ്ശി ഗദ, പോളേട്ടന്റെ വീട് തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.