സമ്മാനമായി അവനെയാണ് ദിലീപേട്ടൻ എനിക്കു തന്നത്: ദിലീപിന്റെ സ്വന്തം ‘ബ്രോ’
‘പവി കെയർടേക്കർ’ എന്ന ദിലീപ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഏറ്റവും വാൽസല്യത്തോടെ ഓർക്കുന്ന പേരാണ് പവിയുടെ സ്വന്തം ബ്രോ. ദിലീപ് അവതരിപ്പിച്ച പവിയുടെ അരുമയായ ലാബ്രഡോർ! സിനിമയിലെ നിർണായക രംഗങ്ങളിൽ ബ്രില്യന്റ് പ്രകടനം കാഴ്ച വച്ച ബ്രോ, പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. സിഐഡി മൂസയിലെ അർജുനും റിങ്
‘പവി കെയർടേക്കർ’ എന്ന ദിലീപ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഏറ്റവും വാൽസല്യത്തോടെ ഓർക്കുന്ന പേരാണ് പവിയുടെ സ്വന്തം ബ്രോ. ദിലീപ് അവതരിപ്പിച്ച പവിയുടെ അരുമയായ ലാബ്രഡോർ! സിനിമയിലെ നിർണായക രംഗങ്ങളിൽ ബ്രില്യന്റ് പ്രകടനം കാഴ്ച വച്ച ബ്രോ, പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. സിഐഡി മൂസയിലെ അർജുനും റിങ്
‘പവി കെയർടേക്കർ’ എന്ന ദിലീപ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഏറ്റവും വാൽസല്യത്തോടെ ഓർക്കുന്ന പേരാണ് പവിയുടെ സ്വന്തം ബ്രോ. ദിലീപ് അവതരിപ്പിച്ച പവിയുടെ അരുമയായ ലാബ്രഡോർ! സിനിമയിലെ നിർണായക രംഗങ്ങളിൽ ബ്രില്യന്റ് പ്രകടനം കാഴ്ച വച്ച ബ്രോ, പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. സിഐഡി മൂസയിലെ അർജുനും റിങ്
‘പവി കെയർടേക്കർ’ എന്ന ദിലീപ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഏറ്റവും വാൽസല്യത്തോടെ ഓർക്കുന്ന പേരാണ് പവിയുടെ സ്വന്തം ബ്രോ. ദിലീപ് അവതരിപ്പിച്ച പവിയുടെ അരുമയായ ലാബ്രഡോർ! സിനിമയിലെ നിർണായക രംഗങ്ങളിൽ ബ്രില്യന്റ് പ്രകടനം കാഴ്ച വച്ച ബ്രോ, പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. സിഐഡി മൂസയിലെ അർജുനും റിങ് മാസ്റ്ററിലെ ഡയാനയ്ക്കും ശേഷം ദിലീപിനൊപ്പം മറ്റൊരു ക്യൂട്ട് കോംബോ ആയിരിക്കുകയാണ് പവി കെയർടേക്കറിലെ ബ്രോ. ശ്വാനതാരം ബ്രോയുടെ വിശേഷങ്ങളുമായി ആനിമൽ ട്രെയിനർ ഉണ്ണി വൈക്കം മനോരമ ഓൺലൈനിൽ.
യഥാർഥ പേരും ബ്രോ
‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമ ചെയ്യുന്ന സമയത്താണ് പവി കെയർടേക്കർ സിനിമയുടെ പ്രൊജക്ട് ഡിസൈനർ റോഷൻ ചിറ്റൂർ എന്നെ വിളിക്കുന്നത്. ദിലീപേട്ടന്റെ സിനിമയിൽ ഒരു മുഴുനീളവേഷം ചെയ്യാൻ ഒരു നായയെ വേണമെന്നു പറഞ്ഞു. സംവിധായകൻ വിനീതിന്റെ മനസിൽ ഒരു ലാബ്രഡോർ ആയിരുന്നു. പക്ഷേ, ആ ലാബിനുകുറച്ചു പ്രത്യേകതകൾ വേണമെന്ന് സംവിധായകനു നിർബന്ധം ഉണ്ടായിരുന്നു. കണ്ണ്, മൂക്ക്, ഫെയ്സ് കട്ട് എന്നിങ്ങനെ ഓരോന്നും എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് അവരുടെ മനസിൽ കൃത്യമായ ധാരണകൾ ഉണ്ടായിരുന്നു. അവർക്കൊരു ഫ്രഷ് ഡോഗിനെയാണ് വേണ്ടിയിരുന്നത്. എപ്പോഴും ഒരു ചിരിച്ച മുഖം ഫീൽ ചെയ്യുന്ന ഡോഗ്! ഞാൻ കൊടുത്ത റഫറൻസുകളിൽ 24–ാമത്തെ നായയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതാണ്, സിനിമയിൽ പ്രേക്ഷകർ കണ്ട ബ്രോ. അവന്റെ യഥാർഥ പേരും ബ്രോ എന്നു തന്നെയാണ്.
സെറ്റിൽ ദിലീപേട്ടന്റെ അരുമ
ആലപ്പുഴയിലുള്ള എന്റെ സുഹൃത്ത് മുകേഷിന്റെ കയ്യിൽ നിന്നാണ് ബ്രോയെ കിട്ടിയത്. ദിലീപേട്ടന്റെ പ്രൊഡക്‌ഷൻ കമ്പനിയാണ് ബ്രോയെ വാങ്ങിയത്. അൽപം എക്സ്പെൻസീവ് ആയിരുന്നു അവൻ. അതിനുശേഷം, തിരക്കഥ ആവശ്യപ്പെടുന്ന പരിശീലനം ഞാൻ അവനു നൽകി. പരിശീലനം ഏഴു മാസത്തോളം നീണ്ടു. ദിലീപേട്ടൻ രാവിലെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ടീഷർട്ട് വച്ചാണ് ബ്രോയെ പരിശീലിപ്പിച്ചത്. അതു വച്ചാണ് അവർ തമ്മിലുള്ള കണക്ഷൻ സ്ഥാപിച്ചെടുത്തത്. ദിലീപേട്ടനും ബ്രോയും തമ്മിലുള്ള കണക്ടിനു പിന്നിലെ രഹസ്യം ഇതാണ്. ബ്രോയുടെ പരിശീലന സമയത്ത് ദിലീപേട്ടനു മുഴുവൻ സമയം അവിടെ നിൽക്കാൻ പറ്റില്ലല്ലോ.
പക്ഷേ, ഷൂട്ടിന്റെ സമയത്ത് ദിലീപേട്ടനായിരുന്നു ബ്രോയ്ക്കൊപ്പം എപ്പോഴും. അവർ തമ്മിൽ പ്രത്യേകമായൊരു ബന്ധം ഉടലെടുത്തിരുന്നു. ബ്രോയുടെ മൈൻഡ് ഓകെ ആകുന്ന സമയം നോക്കിയാണ് ഷൂട്ട് ചെയ്തിരുന്നത്. അവനു വേണ്ടി മാത്രം ഒരു എസി മുറി, ഹോട്ട് കാരിയറിൽ ഭക്ഷണം, അങ്ങനെ അവന്റെ ആഹാരകാര്യത്തിലും ദിലീപേട്ടൻ പ്രത്യേകം ശ്രദ്ധ കൊടുത്തിരുന്നു. ദിലീപേട്ടൻ കരിക്കിൻ വെള്ളം കുടിക്കുമ്പോൾ അവനും കരിക്കിൻ വെള്ളം കൊടുക്കും.
മൂഡ് ഓകെ ആയാൽ ഷൂട്ട്
ദിലീപേട്ടന് ഒരു ഡോഗ് ഉണ്ടായിരുന്നു. അതു ചത്തു പോയി. അതു വലിയൊരു സങ്കടമായിരുന്നെന്ന് അദ്ദേഹം ഷെയർ ചെയ്തിരുന്നു. അത്രയും സ്നേഹമാണ് പെറ്റ്സിനോട്. ദിലീപേട്ടൻ ബ്രോയ്ക്ക് നൽകിയ സ്നേഹവും കരുതലും അവർ തമ്മിലുള്ള സീനുകളിൽ വർക്ക് ആയതു കാണാം. അപ്രതീക്ഷിതമായി കുറെ നല്ല മുഹൂർത്തങ്ങൾ അങ്ങനെ സിനിമയ്ക്കു കിട്ടിയിട്ടുണ്ട്. സിഐഡി മൂസ, റിങ് മാസ്റ്റർ പോലുള്ള സിനിമകളിൽ ദിലീപേട്ടനും പെറ്റ്സും തമ്മിലുള്ള കോംബോ നാം കണ്ടിട്ടുണ്ട്. അതൊരു സൂപ്പർഹിറ്റ് കോംബോ ആണ്. അത്രയും അനുഭവപരിചയമുള്ള നടനാണ്. എനിക്കൽപം ടെൻഷൻ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എന്നെ കൂളാക്കി.
കാരണം, ബ്രോയുടെ രീതികൾ കുറച്ചു വ്യത്യസ്തമായിരുന്നു. ബ്രോ കുറച്ചു നേരം അഭിനയിക്കും. പിന്നെ കുറച്ചു നേരം കറങ്ങി നടക്കും. അതിനുശേഷം മൂഡ് ഓകെ ആകുമ്പോൾ വീണ്ടും വന്നു വിളിക്കും, ഷൂട്ട് ചെയ്യും. ഇങ്ങനെയായിരുന്നു ഷൂട്ട്. സിനിമയല്ലേ... വിചാരിച്ച ഷോട്ടുകൾ എടുത്തു തീർക്കുക എന്നതു പ്രധാനമാണല്ലോ. എങ്കിലും ബ്രോയുടെ മൂഡ് അനുസരിച്ച് ഷൂട്ട് ക്രമീകരിക്കാൻ ദിലീപേട്ടൻ ശ്രദ്ധിച്ചു. ഒരു മിണ്ടാപ്രാണിക്ക് ആരും കൊടുക്കാത്ത കരുതലും സ്നേഹവുമാണ് അദ്ദേഹം ബ്രോയ്ക്ക് കൊടുത്തത്. ഒരു ഡോഗ് ആയല്ല, ആർടിസ്റ്റായാണ് അദ്ദേഹം ബ്രോയെ പരിഗണിച്ചത്.
ദിലീപേട്ടൻ തന്ന സമ്മാനം
ഷൂട്ട് കഴിഞ്ഞപ്പോൾ ദിലീപേട്ടൻ എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു, ‘‘ഈ ഡോഗ് ശരിക്കും ഇരിക്കേണ്ടത് ഉണ്ണിയുടെ കയ്യിലാണ്,’ എന്ന്! അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് ബ്രോയെ എനിക്കു നൽകി. ഒരു സമ്മാനമായി അദ്ദേഹം ആ ഡോഗിനെ എനിക്കു നൽകി. അവനെ നന്നായി നോക്കണമെന്നു പറഞ്ഞു. ആ വാക്ക് ഞാൻ ദിലീപേട്ടനു കൊടുത്തിട്ടുണ്ട്. എന്റെ വീട്ടിലെ അരുമയായി ബ്രോ എനിക്കൊപ്പമുണ്ട് ഇപ്പോൾ. ഞാൻ ദിലീപേട്ടന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തിനൊപ്പം ഇത്രയും നല്ലൊരു സിനിമ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അതിന്റെ ഓർമയാണ് ഈ ഡോഗ്. എന്റെ പുതിയ വീട്ടിൽ അവനൊരു മുറി ഞാൻ കൊടുത്തിട്ടുണ്ട്. സെറ്റിൽ അവനെ കെട്ടിയിട്ടിരുന്നില്ല. അവനൊരു ഫ്രീ ഡോഗ് ആയിരുന്നു. വീട്ടിലും അങ്ങനെ തന്നെ.