ഞാൻ ജനിച്ച വർഷം നന്ദനം റിലീസായെന്ന് അനശ്വര; തഗ് അടിച്ച് പൃഥ്വിയും േബസിലും
മലയാള സിനിമാ പ്രേക്ഷകർക്ക് നിനച്ചിരിക്കാതെ കിട്ടിയ രണ്ട് അളിയന്മാർ ആണ് ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയിലെ ആനന്ദ്- വിനു. പൃഥ്വിരാജും ബേസിലുമാണ് ഇരുകഥാപാത്രങ്ങളെയും സിനിമയിൽ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള പ്രമോഷൻ പരിപാടികളൊക്കെ ഇതിനോടകം തന്നെ ഹിറ്റ് ആണ്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ
മലയാള സിനിമാ പ്രേക്ഷകർക്ക് നിനച്ചിരിക്കാതെ കിട്ടിയ രണ്ട് അളിയന്മാർ ആണ് ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയിലെ ആനന്ദ്- വിനു. പൃഥ്വിരാജും ബേസിലുമാണ് ഇരുകഥാപാത്രങ്ങളെയും സിനിമയിൽ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള പ്രമോഷൻ പരിപാടികളൊക്കെ ഇതിനോടകം തന്നെ ഹിറ്റ് ആണ്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ
മലയാള സിനിമാ പ്രേക്ഷകർക്ക് നിനച്ചിരിക്കാതെ കിട്ടിയ രണ്ട് അളിയന്മാർ ആണ് ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയിലെ ആനന്ദ്- വിനു. പൃഥ്വിരാജും ബേസിലുമാണ് ഇരുകഥാപാത്രങ്ങളെയും സിനിമയിൽ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള പ്രമോഷൻ പരിപാടികളൊക്കെ ഇതിനോടകം തന്നെ ഹിറ്റ് ആണ്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ
മലയാള സിനിമാ പ്രേക്ഷകർക്ക് നിനച്ചിരിക്കാതെ കിട്ടിയ രണ്ട് അളിയന്മാർ ആണ് ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയിലെ ആനന്ദ്- വിനു. പൃഥ്വിരാജും ബേസിലുമാണ് ഇരുകഥാപാത്രങ്ങളെയും സിനിമയിൽ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള പ്രമോഷൻ പരിപാടികളൊക്കെ ഇതിനോടകം തന്നെ ഹിറ്റ് ആണ്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കാൻ ടീം ‘ഗുരുവായൂരമ്പല നടയിൽ’ മനോരമ ഓൺലൈനിൽ...
പൃഥ്വി - ബേസിൽ കോംബോ
പൃഥ്വിരാജ്: ഈ സിനിമ ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞിട്ടാണു ഞാൻ ജോയിൻ ചെയ്യുന്നത്. എന്റെ കാലിനു ചെറിയൊരു പരുക്ക് പറ്റിയിട്ട് ഒരു സർജറി വേണ്ടിവന്നു അതുകൊണ്ട് ഒരു നാല് മാസം റെസ്റ്റിൽ ആയിരുന്നു. ജോയിൻ ചെയ്യാൻ താമസിച്ചതുകൊണ്ട് ഞാൻ ഇല്ലാത്ത കുറേ ഭാഗങ്ങളുടെ ഷൂട്ട് ആദ്യമേ കഴിഞ്ഞിരുന്നു. അതുകഴിഞ്ഞു ഞാൻ ജോയിൻ ചെയ്യുമ്പോഴേക്കും അവരെല്ലാവരും സുഹൃത്തുക്കളെപ്പോലെ ആയിക്കഴിഞ്ഞിരുന്നു. ഷൂട്ട്, അതുകഴിഞ്ഞ് ക്രിക്കറ്റ് കളി. അങ്ങനെയൊക്കെയായിരുന്നു ലൊക്കേഷൻ. ഞാൻ എത്തിയ കുറച്ചു ദിവസങ്ങൾ എല്ലാവർക്കും എന്നെ ചെറിയ പേടിയൊക്കെ ആയിരുന്നു; കാരണം എന്നെക്കുറിച്ചുള്ള കിംവദന്തികൾ അവിടെ പരക്കെയുണ്ടായിരുന്നതുകൊണ്ട്.
പിന്നെ 2-3 ദിവസം കഴിഞ്ഞപ്പോൾ മനസ്സിലായി ഞങ്ങളെല്ലാം ഒരേ ലെവൽ ആണെന്ന്. കുറേ നാളു കഴിഞ്ഞാണ് ഇത്രയും ആർട്ടിസ്റ്റുകൾ ഉള്ള ഒരു സെറ്റിൽ ഞാൻ വർക്ക് ചെയ്യുന്നത്. ആരും കാരവനിൽ ഒന്നും പോകാതെ എല്ലാവരും ഒരുമിച്ച് കാർഡ്‌സ് കളിക്കുക, ലുഡോ കളിക്കുക എന്നതൊക്കെ കുറേ നാളു കഴിഞ്ഞാണ് ഞാൻ കാണുന്നതും.
ബേസിൽ: നമുക്കൊക്കെ ഒരു ബഹുമാനം കൊണ്ടുള്ള പേടിയുണ്ടല്ലോ. ഹിന്ദിയിലും തെലുങ്കിലും പടം ചെയ്യുന്നു, ആടുജീവിതം പോലെയൊരു പടം ചെയ്യുന്നു, അതായത് മലയാള സിനിമയെ ക്യാരി ചെയ്തുകൊണ്ടിരിക്കുന്ന ആളാണ്; പ്രതിനിധീകരിക്കുന്ന ആളാണ്. അപ്പോൾ നമ്മളിനി സംസാരിച്ചിട്ട് വല്ല മണ്ടത്തരവുമായി പോകുമോ എന്ന ചിന്ത ആയിരുന്നു. അതുകൊണ്ട് ഒരു അകലം ഉണ്ടായിരുന്നു. പേടി ഉണ്ടായിരുന്നു; പിടിച്ച് ഇടിക്കുമോ എന്ന പേടിയല്ല, ബഹുമാനം കൊണ്ടുള്ള പേടി. പക്ഷേ എനിക്ക് സംസാരിക്കണം എന്ന ആഗ്രഹമുണ്ട് കാരണം ഞാൻ ഭയങ്കര ഫാൻ ബോയ് ആണ്. പിന്നെ ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോൾ മനസ്സിലായി എല്ലാവരും ഒരേ വേവ് ലെങ്ത് ആണെന്ന്.
കല്യാണം കഴിച്ചാൽ ‘എല്ലാം ശരിയാകില്ല’
പൃഥ്വിരാജ്: ഈ സിനിമയുടെ ട്രൈലറിലോ ടീസറിലോ തന്നെ പറയുന്നുണ്ട് - ഒരു കല്യാണം കഴിച്ചാൽ എല്ലാം ശരിയാകും - അതെന്തു വലിയ മണ്ടത്തരമാണ് എന്നുകൂടി പറയുന്ന സിനിമയാണ്. കല്യാണം എന്നുപറയുന്നത് പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ല. രണ്ട് ആളുകൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ നമ്മുടെ സാമൂഹികവ്യവസ്ഥിതിയിൽ അങ്ങനെയാണ് വേണ്ടത് ; അതാണല്ലോ സ്വീകാര്യമായത്. അത്രേ ഉള്ളൂ കല്യാണം. അതിനപ്പുറത്തേക്ക് ഒരാളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കല്യാണത്തെ കാണരുത് എന്നുകൂടി സിനിമയിൽ തമാശരൂപേണ പറഞ്ഞുപോകുന്നുണ്ട്
സേഫ് സോൺ അല്ല കോമഡി
പൃഥ്വിരാജ്: ഞാൻ ചെയ്യുന്ന സ്ഥിരം സിനിമകളുടെ സ്വഭാവത്തിലുള്ള ഒരു സിനിമയല്ല ഇത്. അതുകൊണ്ടു തന്നെ സംവിധായകനെ പൂർണമായി വിശ്വസിക്കുക എന്നതാണ് ഞാൻ ചെയ്ത ആദ്യത്തെ കാര്യം. എന്നാലും തീർച്ചയായും എന്റെയും ഉത്തരവാദിത്തം ആണ് ഈ കഥാപാത്രം എന്നും ഞാൻ മനസ്സിലാക്കുന്നു.
കോമഡി അഭിനയിക്കാനാണോ സംവിധാനം ചെയ്യാനാണോ പാട്
പൃഥ്വിരാജ്: തമാശ ആദ്യം എഴുതപ്പെടണം. ഓർഗാനിക് ആയി ചിരി ഉളവാക്കുന്ന രംഗങ്ങൾ ഒരു തിരക്കഥയിൽ ആദ്യം എഴുതപ്പെടണം. പിന്നീട് അത് എങ്ങനെ കൺസീവ് ചെയ്യണമെന്ന് കൃത്യമായ ക്ലാരിറ്റി ഉള്ള ഒരു സംവിധായകൻ ഉണ്ടാകണം. ദീപുവും വിപിനും അതിൽ വിജയിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ ഒരു സ്പേസ് ആർട്ടിസ്റ്റുകൾക്ക് കൊടുക്കുമ്പോഴാണ് അവർ മികച്ചതാവുക.
എന്റെ രണ്ടാമത്തെ സിനിമ കുറച്ചു കോമഡി സ്വഭാവമുള്ളതാണ്. ‘ബ്രോ ഡാഡി’ ചെയ്യുമ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ലൂസിഫർ പോലെ കൃത്യമായ ഷോട്ട് ഡിവിഷൻ ഒക്കെ വച്ചിട്ട് ഇതുപോലെ ഒരു സിനിമ നമുക്ക് ചെയ്യാൻ പറ്റില്ല. ഒരു ആക്ടർ പെർഫോം ചെയ്യുന്നത് കണ്ടിട്ടുവേണം ഒരു ഡയറക്ടർ എന്ന നിലയിൽ ഷോട്ട് ഡിവിഷൻ ഒക്കെ അതിനനുസരിച്ചു മാറ്റാൻ. അങ്ങനെ ഒരു സ്പേസ് ഉണ്ടാക്കുക എന്നത് സംവിധായകന്റെ ജോലിയും അത്തരത്തിൽ ഒരു സ്പേസ് കിട്ടുമ്പോൾ അത് ഉപയോഗിക്കുക എന്നത് ആക്ടറിന്റെ ജോലിയുമാണ്. അത് രണ്ടും ഈ സിനിമയിൽ നടന്നിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ബേസിൽ: കോമഡി സിനിമ സംവിധാനം ചെയ്യുമ്പോഴാണ് എനിക്ക് കുറച്ചുകൂടി ആത്മവിശ്വാസം. ആക്ടർ എന്ന നിലയിൽ എപ്പോഴും എനിക്കിത്തിരി ആത്മവിശ്വാസം ഇല്ലായ്മ ഉണ്ട്. സംവിധായകനെ വിശ്വസിച്ചു മാത്രമാണ് ഞാൻ അഭിനയിക്കുന്നത്. ചെയ്യുന്നത് ശരിയാണോ അല്ലയോ എന്ന ടെൻഷൻ എപ്പോഴുമുണ്ട്. സംവിധാനത്തെ പറ്റി അത്രയധികം ആലോചിക്കുന്നതുകൊണ്ടും ആഗ്രഹമുള്ളതുകൊണ്ടും ആ സ്പേസ് ആണെന്ന് തോന്നുന്നു എനിക്ക് കൂടുതൽ ബെറ്റർ.
ഇത് ഇവരുടെ ബ്രോമാൻസ്
അനശ്വര: സിസ്റ്റർ ബ്രദർ ബന്ധത്തേക്കാൾ സിനിമ ഫോക്കസ് ചെയ്യുന്നത് ഈ അളിയന്മാർ തമ്മിലുള്ള ബന്ധമാണ്. ഇവരുടെ ബ്രോമാൻസ് ആണ്. ഞാൻ ജനിച്ച വർഷമാണ് നന്ദനം റിലീസ് ചെയ്യുന്നത്. രാജുവേട്ടന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. ഭയങ്കര ഫാൻ ഗേൾ മൊമെന്റ് കൂടി ആയിരുന്നു എനിക്ക് ഈ സിനിമ. കൂടെ അഭിനയിക്കാൻ പറ്റിയപ്പോൾ ആളെ നിരീക്ഷിക്കുക, കാര്യങ്ങൾ പഠിക്കുക എന്നതൊക്കെ ആയിരുന്നു എനിക്ക് കിട്ടിയ ഭാഗ്യം.