ചിത്രീകരണം ആരംഭിച്ച് രണ്ടുമാസം തികയും മുന്‍പ് ബിഗ് ബജറ്റ് ചിത്രമായ ‘രാമായണം’ സിനിമയുടെ ഷൂട്ടിങ് നിലച്ചെന്ന് റിപ്പോര്‍ട്ട്. രണ്‍ബീര്‍ കപൂറും സായി പല്ലവിയും രാമനും സീതയുമായെത്തുന്ന ചിത്രമാണ് കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്ന് നിർത്തിവയ്ക്കേണ്ടി വന്നത്. നിതേഷ് തിവാരിയാണ് ചിത്രത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രീകരണം ആരംഭിച്ച് രണ്ടുമാസം തികയും മുന്‍പ് ബിഗ് ബജറ്റ് ചിത്രമായ ‘രാമായണം’ സിനിമയുടെ ഷൂട്ടിങ് നിലച്ചെന്ന് റിപ്പോര്‍ട്ട്.  രണ്‍ബീര്‍ കപൂറും സായി പല്ലവിയും രാമനും സീതയുമായെത്തുന്ന ചിത്രമാണ് കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്ന് നിർത്തിവയ്ക്കേണ്ടി വന്നത്. നിതേഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധായകൻ.  ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.  

ആദ്യഘട്ടത്തില്‍ ചിത്രത്തിന്‍റെ നിര്‍മാതാവായിരുന്ന മധു മണ്ടേന ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. അദ്ദേഹത്തിന്‍റെ ബാധ്യതകളും നഷ്ടപരിഹാരവും നൽകാതെ ചിത്രീകരണം  തുടര്‍ന്നത് തർക്കത്തിന് വഴിവച്ചിരുന്നു.  ഇതേത്തുടർന്നാണ് ചിത്രീകരണം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  നോട്ടീസിലെ നിയമവശങ്ങള്‍ പഠിച്ചുവരികയാണെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ ഷൂട്ടിങ് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

ADVERTISEMENT

രണ്‍ബീര്‍ കപൂര്‍ രാമനായും സായി പല്ലവി സീതയായും എത്തുന്ന രാമായണത്തിൽ രാവണനായി യാഷ് എത്തുമെന്നാണ് റിപ്പോർട്ട് ഉണ്ടായിരുന്നു. രാമായണത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ച സാഹചര്യത്തിൽ ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങളുടെ ഷെഡ്യൂളുകള്‍ തെറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാമനായെത്തുന്ന രൺബീർ ഈ വർഷാവസാനം സഞ്ജയ് ലീല ബൻസാലിക്കു വേണ്ടി ലവ് ആൻഡ് വാർ എന്ന ചിത്രത്തിനായി ഡേറ്റ് നല്‍കിയിട്ടുണ്ട്.  രാമായണത്തിൽ ഹനുമാന്റെ വേഷത്തില്‍ എത്തുന്ന സണ്ണി ഡിയോളിന്‍റെ ഒരു ചിത്രം ഈ വർഷാവസാനം ചിത്രീകരിക്കാൻ തയാറെടുക്കുകയാണ്. രാമായണത്തിന്റെ ഷൂട്ടിങ് പ്രതിസന്ധി ഈ ചിത്രങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 

രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും കന്നഡ സൂപ്പർതാരം യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ഈ ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണ്. 

ADVERTISEMENT

രൺബീർ കപൂർ, സായി പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കൾ. രൺബീർ കപൂറിനെ രാമനായി അവതരിപ്പിക്കുന്നു, സായി പല്ലവി സീതയെയും സണ്ണി ഡിയോൾ ഹനുമാനെയും അവതരിപ്പിക്കും. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപണഖയായും അഭിനയിക്കുമെന്ന് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും. മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. 2025 ദീപാവലി റിലീസിനായി ആദ്യ ഭാഗം തിയറ്ററുകളിലെത്തിക്കാനായിരുന്നു അണിയറക്കാരുടെ തീരുമാനം.

English Summary:

Nitesh Tiwari’s Ramayana On Hold; Ranbir Kapoor-Sai Pallavi Starrer Faces Copyright Case