സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചും മന്ത്രിസ്ഥാനത്തെക്കുറിച്ചും നടൻ ബൈജു സന്തോഷ് എഴുതിയെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന കുറിപ്പ് വസ്തുതാവിരുദ്ധം. ഇങ്ങനൊരു കുറിപ്പുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ബൈജു മനോരമ ഒാൺലൈനിനോട് പറഞ്ഞു. സ്വപ്‌നാടനം നടത്തുന്നതുപോലെയുള്ള ആ കുറിപ്പ് താൻ എഴുതിയതായി ആരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചും മന്ത്രിസ്ഥാനത്തെക്കുറിച്ചും നടൻ ബൈജു സന്തോഷ് എഴുതിയെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന കുറിപ്പ് വസ്തുതാവിരുദ്ധം. ഇങ്ങനൊരു കുറിപ്പുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ബൈജു മനോരമ ഒാൺലൈനിനോട് പറഞ്ഞു. സ്വപ്‌നാടനം നടത്തുന്നതുപോലെയുള്ള ആ കുറിപ്പ് താൻ എഴുതിയതായി ആരും പ്രചരിപ്പിക്കരുതെന്നും താൻ സ്വപ്നം കാണാറില്ലെന്നും ബൈജു പറയുന്നു. 

‘ഞാൻ എഴുതിയതെന്ന പേരിൽ ഒരു കുറിപ്പ് പ്രചരിക്കുന്നത് അറിഞ്ഞു. സുരേഷ് ഗോപി ചേട്ടനെപ്പറ്റി ഞാൻ എഴുതിയത് എന്ന രീതിയിലാണ് ആ കുറിപ്പ് ആളുകൾ പ്രചരിപ്പിക്കുന്നത്. ആ പോസ്റ്റുമായി എനിക്കൊരു ബന്ധവുമില്ല. അത് ഞാൻ എഴുതിയതോ പറഞ്ഞതോ അല്ല. ഇത് ഏതോ ഒരാളുടെ ഭാവനയിൽ ഉണ്ടായതാണ് അല്ലാതെ എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ആ പോസ്റ്റ് കണ്ടാൽ സ്വപ്നം കാണുന്നതുപോലെ ആണ് എഴുതിയിരിക്കുന്നത് ‘‘അമ്മയുടെ ഓഫിസിലേക്ക് നടന്നു കയറുന്ന നിമിഷം’’ എന്നൊക്കെ. ആരോ ഫാന്റസി ലോകത്ത് ഇരുന്നു എഴുതിയതുപോലെ ഉണ്ട്. 

ADVERTISEMENT

ഞാൻ എന്തിനാണ് അങ്ങനെയൊക്കെ എഴുതുന്നത്. സുരേഷ് ഗോപി ചേട്ടൻ വിജയിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വിജയം ബിജെപി എന്ന പാർട്ടിയുടെ വിജയമല്ല, അത് അദ്ദേഹത്തിന്റെ സ്വന്തം വിജയമാണ്. അല്ലെങ്കിൽ ബിജെപിയുടെ സ്ഥാനാർഥികൾ എല്ലാം വിജയിക്കണ്ടേ. അത് സുരേഷ് ഗോപി എന്ന വ്യക്തിക്ക് കിട്ടിയ വിജയമാണ്. അദ്ദേഹം വിജയിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. മാത്രമല്ല ഇനി ആ മണ്ഡലത്തിൽ എന്തെങ്കിലുമൊക്കെ വികസനം ഉണ്ടാവുകയും ചെയ്യും ഒരു സംശയവുമില്ല.  എന്നുകരുതി സ്വപ്‌നാടനം നടത്തുന്നതുപോലെ ഉള്ള ആ കുറിപ്പ് ഞാൻ എഴുതിയതായി ആരും പ്രചരിപ്പിക്കരുത്. ഞാൻ സ്വപ്നം കാണാറില്ല.’–ബൈജു പറഞ്ഞു. 

ബൈജുവിന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച കുറിപ്പ് താഴെ:

ADVERTISEMENT

‘‘എനിക്കൊരു ചെറിയ ആഗ്രഹമുണ്ട്...ആ കൊടി വച്ചകാറിൽ, പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം...‘അമ്മ’യുടെ ഓഫിസിലേക്ക് അയാൾ നടന്ന് കയറുന്ന നിമിഷം. അവിടുള്ളവൻമാരുടേ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം...മൂന്നോ നാലോ ഉള്ളൂ എങ്കിലും കെട്ടകാലത്ത് കൈവിടാതേ ചേർത്ത് പിടിച്ചവരുടേ അഭിമാനവും ഒന്നു കാണണം. ജീവിതത്തിലും തിരശ്ശീലയിലും അഭിനയിക്കുന്നവൻമാരുടേ ഇടയിലൂടെ തിരശ്ശീലയിൽ മാത്രം അഭിനയിക്കാൻ അറിയുന്നൊരാളേ വിശ്വസിക്കുന്ന ദൈവങ്ങൾ കൈവിടാതേ കാത്തത് എങ്ങനേയെന്ന് അവരുടേ മുഖത്തൂന്ന് വായിച്ചെടുക്കണം.

പത്തു മുപ്പത് വർഷമായി സിനിമ മേഖലയിൽ ആർക്കും ഉപദ്രവം ചെയ്യാതേ പറ്റാവൂന്നവർക്ക് ഒക്കേ സഹായം ചെയ്തൊരുവനേ ആപത്ഘട്ടങ്ങളിൽ പരസ്യമായി ഒന്ന് പിന്തുണയ്ക്കാതേ,തമ്പുരാൻമാരേ ഭയന്ന് ജീവിച്ച ഫേക്ക് ഹീറോകളുടേ സഹപ്രവർത്തകനോടുള്ള കരുതൽ അഭിനയങ്ങൾ സിനിമസ്കോപ്പിൽ 8kയിൽ തന്നെ കാണണം.’’

English Summary:

Fact Check: Actor Baiju Denies Writing Viral Post on Suresh Gopi