മലയാളസിനിമ കൂടുതൽ ഉയരങ്ങൾ കീഴടക്കുമ്പോഴും ഉയർന്നുവരുന്ന വിവാദവിഷയമാണ്‌ കുറഞ്ഞുവരുന്ന സ്ത്രീപ്രാതിനിധ്യം. പേരിന്‌ ഒന്നോ രണ്ടോ കഥാപാത്രങ്ങളല്ലാതെ അഭിനയപ്രാധാന്യമോ പ്രാമുഖ്യമോ ഉള്ള സ്ത്രീവേഷങ്ങളില്ലെന്ന് ചലച്ചിത്രരംഗത്തെ പ്രമുഖർ തന്നെ ഈയിടെ ആരോപണമുന്നയിച്ചത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളസിനിമ കൂടുതൽ ഉയരങ്ങൾ കീഴടക്കുമ്പോഴും ഉയർന്നുവരുന്ന വിവാദവിഷയമാണ്‌ കുറഞ്ഞുവരുന്ന സ്ത്രീപ്രാതിനിധ്യം. പേരിന്‌ ഒന്നോ രണ്ടോ കഥാപാത്രങ്ങളല്ലാതെ അഭിനയപ്രാധാന്യമോ പ്രാമുഖ്യമോ ഉള്ള സ്ത്രീവേഷങ്ങളില്ലെന്ന് ചലച്ചിത്രരംഗത്തെ പ്രമുഖർ തന്നെ ഈയിടെ ആരോപണമുന്നയിച്ചത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇതിനൊരപവാദമാവാൻ പോവുകയാണ്‌ ഉടൻ പുറത്തുവരുന്ന സിനിമയായ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’. 

എം.എ. നിഷാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രിമാരുടെ നിര തന്നെയാണുള്ളത്. വാണി വിശ്വനാഥ്, മഞ്ജു പിള്ള, ശിവദ, ദുർഗാകൃഷ്ണ, സ്വാസിക, അനുമോൾ, ആഭിജ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. സ്മിനു സിജോ, പൊന്നമ്മ ബാബു, ഉമാ നായർ, സന്ധ്യാ മനോജ്, സിനി ഏബ്രഹാം, ഗൗരിപാർവ്വതി, അനു നായർ, എയ്ഞ്ചലിന, ജയ്ന, എന്നിങ്ങനെ പോവുകയാണ്‌ ചിത്രത്തിലെ അഭിനേത്രിമാരുടെ ലിസ്റ്റ്. ഒരു കുറ്റാന്വേഷണ ചിത്രത്തിൽ ഇത്രയധികം അഭിനേത്രിമാർ പ്രധാന വേഷങ്ങളിലെത്തുന്നത് ഇതാദ്യമായാണ്‌.

ADVERTISEMENT

ഷൈൻ ടോം ചാക്കോ, മുകേഷ്, സമുദ്രക്കനി, അശോകൻ, സുധീഷ്, സുധീർ കരമന, ബൈജു സന്തോഷ്, ബിജു സോപാനം, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, വിജയ് ബാബു, ഇർഷാദ്, സായ്കുമാർ, ശ്യാമപ്രസാദ്, ജോണി ആന്റണി, കൈലാഷ്, രമേഷ് പിഷാരടി, കലാഭവൻ നവാസ്, പി. ശ്രീകുമാർ, ജാഫർ ഇടുക്കി, കോട്ടയം നസീർ, ജയകൃഷ്ണൻ, ഷഹീൻ സിദ്ദിഖ്, അനീഷ് കാവിൽ, ബാബു നമ്പൂതിരി, സുന്ദർപാണ്ഡ്യൻ, പ്രമോദ് വെളിയനാട്, ജയശങ്കർ, രാജേഷ് അമ്പലപ്പുഴ എന്നിവരാണ്‌ മറ്റ് അഭിനേതാക്കൾ. സംവിധായകനും രചയിതാവുമായ എം.എ.നിഷാദും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

കോട്ടയം, വാഗമൺ, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായ സിനിമ നിർമ്മിച്ചിരിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസറാണ്‌.

ADVERTISEMENT

പ്രഭാവർമ്മ, ഹരിനാരായണൻ, പളനിഭാരതി എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകർന്നിരിക്കുന്നു. ഛായാഗ്രഹണം വിവേക് മേനോനും ചിത്രസംയോജനം ജോൺകുട്ടിയും നിർവ്വഹിക്കുമ്പോൾ റോണെക്സ് സേവ്യർ ചമയവും സമീറാ സനീഷ് വസ്ത്രാലങ്കാരവും ചെയ്യുന്നു. കലാസംവിധാനം: ഗിരീഷ് മേനോൻ. നിർമ്മാണനിർവ്വഹണം: ബിനു മുരളി. പശ്ചാത്തലസംഗീതം: മാർക്ക് ഡി മൂസ്, നൃത്തം: ബൃന്ദ. സംഘട്ടനം: ഫീനിക്സ് പ്രഭു, ബില്ല ജഗൻ. സൗണ്ട്: ബെന്നി, ഓഡിയോഗ്രാഫി: എം. ആർ. രാജാകൃഷ്ണൻ എന്നിങ്ങനെ പോകുന്നു ചിത്രത്തിലെ അണിയറക്കാരുടെ നിര.

English Summary:

'Oru Anweshanathinte Thudakkam' Promises Strong Female Characters in Malayalam Cinema"