ആഡംബരങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ റജിസ്റ്റർ ഓഫിസിൽ വച്ച് വിവാഹം നടത്തിയ താര ദമ്പതികളാണ് സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും. ഇപ്പോഴിതാ ആ നിമിഷങ്ങളുടെ വിഡിയോ പങ്കുവയ്ക്കുകയാണ് സന. റജിസ്റ്റർ ഓഫിസിൽ വച്ചുള്ള നടപടി ക്രമങ്ങളും റജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബരങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ റജിസ്റ്റർ ഓഫിസിൽ വച്ച് വിവാഹം നടത്തിയ താര ദമ്പതികളാണ് സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും. ഇപ്പോഴിതാ ആ നിമിഷങ്ങളുടെ വിഡിയോ പങ്കുവയ്ക്കുകയാണ് സന. റജിസ്റ്റർ ഓഫിസിൽ വച്ചുള്ള നടപടി ക്രമങ്ങളും റജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം.

സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. അതിമനോഹരമായ വിഡിയോയാണിതെന്നും കോടികൾ മുടക്കി നടത്തുന്ന ആഡംബര വിവാഹ നിമിഷങ്ങളേക്കാൾ ഭംഗി ഈ വിഡിയോയ്ക്കുണ്ടെന്നും ഇവർ പറയുന്നു.

ADVERTISEMENT

മേയ് മാസമാണ് ഇരുവരും നിയമപരമായി വിവാഹിതരായത്. പിന്നീട് ഒരാഴ്ചയ്ക്കു ശേഷം അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമായി വിവാഹസത്ക്കാരം സംഘടിപ്പിച്ചിരുന്നു.

തൊടുപുഴ പെരുംമ്പള്ളിച്ചിറയാണ് ഹക്കിമിന്റെ സ്വദേശം. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ തന്നെ ചാർളിയിൽ സഹ സംവിധായകനായി പ്രവർത്തിച്ചു. 2021ല്‍ പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോര്‍ട്ട്ഫിലിമിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. കടസീല ബിരിയാണി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. പ്രണയ വിലാസം, കടകൻ എന്നിവയാണ് പുതിയ സിനിമകൾ. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി, പൊറാട്ട് നാടകം എന്നീ സിനിമകളാണ് ഇനി റിലീസിനൊരുങ്ങുന്നത്. 

ADVERTISEMENT

വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കു കടന്നത്. കൊറിയോഗ്രഫറും ബന്ധുവുമായ സജ്ന വഴിയാണു ലാൽജോസ് ചിത്രത്തിൽ സനയ്ക്ക് ആദ്യ അവസരം ലഭിച്ചത്. തുടർന്നു മറിയം മുക്കിൽ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും വേഷമിട്ടു. റാണി പദ്മിനിയും ബഷീറിന്റെ പ്രേമലേഖനവും ഒടിയനും മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ തമിഴിൽ ചെന്നൈ 28ന്റെ രണ്ടാം ഭാഗത്തിലും ആർകെ നഗറിലും പ്രധാന വേഷങ്ങൾ ചെയ്തു. കാക്കനാടാണു സ്വദേശം. ഉപ്പ അൽത്താഫ് നിർമാതാവാണ്. ഉമ്മ ഷമ്മി. സഹോദരി ഷമ.

English Summary:

Sana Althaf and Hakkim Shajahan Register Marriage