ടൈറ്റാനിക്കിലെ റോസ് ആയി അദിതി രവി; 'ഇത് അങ്ങനെ അല്ലല്ലോ' എന്ന് കമന്റ്
പ്രശസ്ത ഹോളിവുഡ് ചിത്രം ടൈറ്റാനിക്കിലെ റോസ് ആയി ഫോട്ടോഷൂട്ടിന് പോസ് ചെയ്ത് നടി അദിതി രവി. ടൈറ്റാനിക് സിനിമയിലെ സുപ്രസിദ്ധമായ നീല ലോക്കറ്റ് മാത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോയാണ് അദിതി രവി പുനഃസൃഷ്ടിച്ചത്. നീല ലോക്കറ്റ് ധരിച്ച് കേറ്റ് വിൺസ്ലറ്റിനെപ്പോലെ സോഫയിൽ കിടന്നു പോസ് ചെയ്യുന്ന അദിതിയുടെ ചിത്രം

പ്രശസ്ത ഹോളിവുഡ് ചിത്രം ടൈറ്റാനിക്കിലെ റോസ് ആയി ഫോട്ടോഷൂട്ടിന് പോസ് ചെയ്ത് നടി അദിതി രവി. ടൈറ്റാനിക് സിനിമയിലെ സുപ്രസിദ്ധമായ നീല ലോക്കറ്റ് മാത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോയാണ് അദിതി രവി പുനഃസൃഷ്ടിച്ചത്. നീല ലോക്കറ്റ് ധരിച്ച് കേറ്റ് വിൺസ്ലറ്റിനെപ്പോലെ സോഫയിൽ കിടന്നു പോസ് ചെയ്യുന്ന അദിതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് അദിതിയുടെ ചിത്രത്തിന് കമന്റുമായി എത്തുന്നത്.
'ഹേയ് ഇത് ഇങ്ങനെ അല്ലല്ലോ' എന്നായിരുന്നു ചിത്രത്തിന് ഒരാൾ നൽകിയ കമന്റ്. ഉടനെ അതിനു മറുപടിയുമായി അദിതി രവിയും എത്തി. 'ഇങ്ങനെ മതി' എന്നായിരുന്നു അദിതിയുടെ മറുപടി. അതോടെ ആ കമന്റും മറുപടിയും വൈറലായി.
വിശ്വപ്രശസ്തമായ ആഡംബരക്കപ്പൽ ദുരന്തത്തെ ആസ്പദമാക്കി 1997ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ചിത്രമാണ് ടൈറ്റാനിക്. ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡികാപ്രിയോയുടെ കഥാപാത്രമായ ജാക്ക്, റോസിന്റെ ചിത്രം വരയ്ക്കുന്ന രംഗം സുപ്രസിദ്ധമാണ്. ഒരു നീല ലോക്കറ്റുള്ള മാലമാത്രം ധരിച്ച് സോഫയിൽ മലർന്നു കിടക്കുന്ന റോസിനെയാണ് ജാക്ക് വരച്ചത്. ആ ചിത്രം പിന്നീട് ആ സിനിമയിൽ വഴിത്തിരിവായി മാറിയിരുന്നു.
ഇപ്പോൾ മലയാളത്തിലെ പ്രിയതാരം അദിതി രവി ആ ചിത്രം പുനഃസൃഷ്ടിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചിത്രത്തിന് ഏറെ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. കാമുകൻ ജാക്ക് ഇപ്പോൾ എവിടെയാണ് എന്നും ചിത്രം ഇതുപോലെ അല്ലല്ലോ എന്നുമുള്ള കമന്റുകൾക്ക് രസകരമായ മറുപടികളുമായി അദിതിയും എത്തി.