ജോൺ സീന മുതൽ വാൻ ഡാമെ വരെ; കോടികൾ ഒഴുക്കി അംബാനി ഹോളിവുഡിൽ നിന്നു കൊണ്ടുവരുന്നവർ
അവാർഡ് നിശയിലോ മൾടിസ്റ്റാർ സിനിമകളിലോ പോലും കണ്ടിട്ടില്ലാത്ത താരപ്പകിട്ടിലാണ് അനന്ത് അംബാനി - രാധിക മർച്ചന്റ് വിവാഹം നടക്കുന്നത്. ബോളിവുഡില്‍ നിന്നു മാത്രമല്ല ഹോളിവുഡിലെ പ്രമുഖരായ ചില വമ്പന്മാരും വിവാഹത്തിന് അതിഥികളായെത്തും. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന വിവാഹത്തിൽ കിം കർദഷിയാൻ, ക്ലോ

അവാർഡ് നിശയിലോ മൾടിസ്റ്റാർ സിനിമകളിലോ പോലും കണ്ടിട്ടില്ലാത്ത താരപ്പകിട്ടിലാണ് അനന്ത് അംബാനി - രാധിക മർച്ചന്റ് വിവാഹം നടക്കുന്നത്. ബോളിവുഡില്‍ നിന്നു മാത്രമല്ല ഹോളിവുഡിലെ പ്രമുഖരായ ചില വമ്പന്മാരും വിവാഹത്തിന് അതിഥികളായെത്തും. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന വിവാഹത്തിൽ കിം കർദഷിയാൻ, ക്ലോ കർദഷിയാൻ, ജോൺ സീന എന്നിവരും ഉൾപ്പെടുന്നു. ജസ്റ്റിൻ ബീബറിന്റെ സംഗീത പരിപാടിക്ക് പിന്നാലെയാണ് വിവാഹത്തിന് ക്ഷണിക്കപ്പെട്ട രാജ്യാന്തര അതിഥികളുടെ പട്ടിക പുറത്തുവന്നത്.
കിം കർദഷിയാൻ, ക്ലോ കർദഷിയാൻ, ജോൺ സീന എന്നിവർക്കൊപ്പം ബോക്സർ മൈക്ക് ടൈസൺ, ജീൻ-ക്ലോഡ് വാൻ ഡാമെ തുടങ്ങിയ സെലിബ്രിറ്റികളും അതിഥികളുടെ പട്ടികയിലുണ്ട്. കോം ഡൗൺ ഹിറ്റ് മേക്കർ റമയെയും ക്ഷണിച്ചിട്ടുണ്ട്. നേരത്തെ നിക്ക് ജോനാസും മുംബൈയിൽ എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയും എത്തിയിട്ടുണ്ട്.
വിവാഹത്തിൽ പങ്കെടുക്കുന്ന ഹോളിവുഡ് താരങ്ങളുടെ പേരുകൾ
1.കിം കർദഷിയാൻ, ഹോളിവുഡ് സെലിബ്രിറ്റി
2.ക്ലോ കർദാഷിയാൻ, ഹോളിവുഡ് സെലിബ്രിറ്റി
3.ജയ് ഷെട്ടി പോഡ്കാസ്റ്റർ, രചയിതാവ്, പരിശീലകൻ
4.മൈക്ക് ടൈസൺ, അമേരിക്കൻ പ്രഫഷനൽ ബോക്സർ
5.ജോൺ സീന, പ്രഫഷനൽ റസ്‌ലർ, ഹോളിവുഡ് നടൻ
6.ജീൻ-ക്ലോഡ് വാൻ ഡാമെ, ഹോളിവുഡ് നടൻ
7.കീനാൻ വാർസമേ (കാനാൻ) ഗായകൻ, ഗാനരചയിതാവ്, റാപ്പർ
8.ലൂയിസ് റോഡ്രിഗസ്, (ലൂയിസ് ഫോൺസി) ഗായകൻ
9.ഡിവൈൻ ഇകുബോർ (റമ) ഗായകൻ, റാപ്പർ