താടി ട്രിം െചയ്ത് അല്ലു; ‘പുഷ്പ 2’ സെറ്റിൽ അസ്വാരസ്യം
പുഷ്പ 2: ദ് റൂളിന്റെ റിലീസ് ഈ വർഷം ഉണ്ടാകില്ലെന്ന് സൂചന. ചിത്രത്തിന്റെ സെറ്റില്‍ നിന്നും അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. അല്ലു അര്‍ജുനും സംവിധായകൻ സുകുമാറും തമ്മിൽ ചെറിയ അസ്വാരസ്യങ്ങളുണ്ടായെന്നും അതിനെത്തുടര്‍ന്ന് ഷൂട്ട് താൽക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നുമാണ്
പുഷ്പ 2: ദ് റൂളിന്റെ റിലീസ് ഈ വർഷം ഉണ്ടാകില്ലെന്ന് സൂചന. ചിത്രത്തിന്റെ സെറ്റില്‍ നിന്നും അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. അല്ലു അര്‍ജുനും സംവിധായകൻ സുകുമാറും തമ്മിൽ ചെറിയ അസ്വാരസ്യങ്ങളുണ്ടായെന്നും അതിനെത്തുടര്‍ന്ന് ഷൂട്ട് താൽക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നുമാണ്
പുഷ്പ 2: ദ് റൂളിന്റെ റിലീസ് ഈ വർഷം ഉണ്ടാകില്ലെന്ന് സൂചന. ചിത്രത്തിന്റെ സെറ്റില്‍ നിന്നും അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. അല്ലു അര്‍ജുനും സംവിധായകൻ സുകുമാറും തമ്മിൽ ചെറിയ അസ്വാരസ്യങ്ങളുണ്ടായെന്നും അതിനെത്തുടര്‍ന്ന് ഷൂട്ട് താൽക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നുമാണ്
പുഷ്പ 2: ദ് റൂളിന്റെ റിലീസ് ഈ വർഷം ഉണ്ടാകില്ലെന്ന് സൂചന. ചിത്രത്തിന്റെ സെറ്റില്‍ നിന്നും അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. അല്ലു അര്‍ജുനും സംവിധായകൻ സുകുമാറും തമ്മിൽ ചെറിയ അസ്വാരസ്യങ്ങളുണ്ടായെന്നും അതിനെത്തുടര്‍ന്ന് ഷൂട്ട് താൽക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കൃത്യമായ പദ്ധതി ഇല്ലാതെ ചിത്രീകരണം നീണ്ടുപോകുന്നത് അല്ലു അർജുനെ ചൊടിപ്പിച്ചെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപ്രതീക്ഷിത ഷെഡ്യൂള്‍ ബ്രേക്കുകളില്‍ അസ്വസ്ഥനായ താരം തന്റെ കഥാപാത്രത്തിന്റെ ലുക്കിൽ ഏറെ പ്രധാനപ്പെട്ടതാടി ട്രിം ചെയ്ത് കുടുംബത്തോടെ അല്ലു വിനോദയാത്ര പോയെന്നും വാർത്തകൾ വരുന്നുണ്ട്. യാത്ര കഴിഞ്ഞ് അല്ലു നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും സംവിധായകന്‍ സുകുമാർ അമേരിക്കയിലേക്കു പോയി. ഇതേ തുടർന്ന് പുഷ്പ 2 വിന്റെ ചിത്രീകരണം അനിശ്ചിതമായി നീണ്ടുപോവുകയാണെന്ന് തെലുങ്ക് മാധ്യമമായ സാക്ഷി റിപ്പോർട്ട് ചെയ്തു.
എന്നാൽ താടി ട്രിം ചെയ്തത് സിനിമയിലെ കഥാപാത്രത്തിനു വേണ്ടിയാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ചിലർ അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ട് ചിത്രം അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കുമെന്ന ശക്തമായ ഊഹാപോഹങ്ങൾ നിലനിൽക്കുന്നു. അണിയറപ്രവർത്തകർ ഒന്നും തന്നെ ഈ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തിയിട്ടില്ല
ഇതിനു മുമ്പ് പുഷ്പ രണ്ടാം ഭാഗത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ടും നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ആദ്യ ഭാഗത്തിന്റെ വിജയത്തിനു ശേഷം അല്ലു അര്‍ജുനും സുകുമാറും തങ്ങളുെട പ്രതിഫലം ഇരട്ടിയാക്കിയിരുന്നു. പ്രതിഫലത്തിന് പുറമെ റിലീസിന് ശേഷമുള്ള ലാഭം പങ്കിടണമെന്ന വ്യവസ്തയിലാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. അടിക്കടി മാറ്റങ്ങൾ വരുത്തുന്നതിനും പ്രൊഡക്‌ഷൻ ടൈംലൈനുകൾ നീട്ടുന്നതിനും പേരുകേട്ട സുകുമാർ, തുടർഭാഗത്തിനും അതുതന്നെ ചെയ്തു. നിർഭാഗ്യവശാൽ, ഇത് സെറ്റുകളിൽ കാര്യമായ ബജറ്റ് പാഴാക്കലിന് കാരണമായി.
റാവു രമേശും സുനിലും ഉൾപ്പെടെ നിരവധി അഭിനേതാക്കൾ ഒരു സീൻ പോലും ചിത്രീകരിക്കാതെ ഗണ്യമായ പ്രതിഫലം വാങ്ങി. റാമോജി ഫിലിം സിറ്റിയിൽ നിർമിച്ച രണ്ട് കൂറ്റൻ സെറ്റുകൾക്ക് ഒന്നര വർഷത്തിലേറെയായി വാടക കൊടുക്കുന്നു. ഇതുവരെയും അവിടെ രംഗങ്ങളൊന്നും ചിത്രീകരിച്ചിട്ടുമില്ല. റീഷൂട്ടുകളുടെ എണ്ണവും വർധിച്ചു. കൂടാതെ, നൂറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ ദിവസവും ജോലി ചെയ്യുന്നു, ഇത് ബജറ്റ് വർധിപ്പിക്കുന്നു. സെറ്റുകൾക്കായുള്ള ആഡംബര ചെലവുകളും ഉയർന്ന പ്രതിഫലവും ചെലവ് വർധനയ്ക്ക് കാരണമായി.
ദേവി ശ്രീ പ്രസാദ് തന്റെ പ്രതിഫലം ഇരട്ടിയാക്കി, ചിത്രത്തിന്റെ ഷെഡ്യൂൾ നീണ്ടപ്പോൾ രശ്മികയും പ്രതിഫലം വർധിപ്പിച്ചു. ആദ്യ ഭാഗത്തേക്കാൾ ഇരട്ടി ഇരട്ടി ബജറ്റിലാണ് പുഷ്പ 2 വരുന്നത്. 200 കോടി ബജറ്റിൽ നിർമിച്ച പുഷ്പയുടെ രണ്ടാം ഭാഗത്തിന് നിർമാതാക്കള്‍ ഇട്ടിരിക്കുന്ന ബജറ്റ് 500 കോടിയാണ്. പാൻ ഇന്ത്യ ചിത്രമെന്ന നിലയിൽ വൻ ബിസിനസ് സാധ്യതയാണ് നിർമാതാക്കൾ മുന്നിൽ കാണുന്നത്.റിലീസിനു മുമ്പ് തന്നെ പ്രി ബിസിനസ്സിലൂടെ ചിത്രം നേടിയത് 475 കോടിയാണ്. 275 കോടിക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2വിന്റെ ഒടിടി അവകാശം നേടിയത്. സിനിമയുടെ നോർത്ത് ഇന്ത്യൻ തിയറ്റർ വിതരണാവകാശം വിറ്റുപോയത് 200 കോടിക്ക് രൂപയ്ക്കും.
അല്ലു അർജുൻ രശ്‌മിക മന്ദാന എന്നിവർ നായികാനായകന്മാരായെത്തിയ പുഷ്പ എന്ന തെലുങ്ക് ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിൽ ആണ് വില്ലനായി എത്തിയത്. ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച ചിത്രം നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ 2: ദി റൂളിന്റെ റിലീസിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.