നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന പാന്‍ ഇന്ത്യന്‍ സിനിമയുമായി സംവിധാനരംഗത്തേക്ക്. സർവൈവർ ത്രില്ലർ ഗണത്തിലേക്ക് കടന്നുവരുന്ന 'സിക്കാഡ' എന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് നിര്‍മിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന പാന്‍ ഇന്ത്യന്‍ സിനിമയുമായി സംവിധാനരംഗത്തേക്ക്. സർവൈവർ ത്രില്ലർ ഗണത്തിലേക്ക് കടന്നുവരുന്ന 'സിക്കാഡ' എന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് നിര്‍മിക്കുന്നത്. ഓഗസ്റ്റ് ഒൻപതിനാണ് ചിത്രത്തിന്റെ  റിലീസ്. തീര്‍ണ ഫിലിംസ് ആന്റ് എന്‍റർടെയ്ൻമെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നു നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നത് ശ്രീജിത്ത് ഇടവന തന്നെയാണ്. നാലുഭാഷകളിലും വ്യത്യസ്തഗാനങ്ങളുമായാണ് സിക്കാഡ എത്തുക. 

അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളിയും നസ്രിയയും ചേർന്നഭിനയിച്ച 'നെഞ്ചോട് ചേര്‍ത്ത്' എന്ന ഗാനത്തിലൂടെയാണ് ശ്രീജിത്ത് ഇടവന സംഗീതപ്രേമികളുടെ ഇഷ്ടം നേടുന്നത്. ശിക്കാരി ശംഭു, മധുരനാരങ്ങ, തിരിമാലി തുടങ്ങി തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ചിത്രങ്ങളുടെ സംഗീതസംവിധാനം ശ്രീജിത്ത് നിര്‍വഹിച്ചിട്ടുണ്ട്. 'താരം പതിപ്പിച്ച കൂടാരം', 'കാതല്‍ എന്‍ കവിയെ', 'മെല്ലെ വന്നു കൊഞ്ചിയോ' തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെയാണ് സംഗീതരംഗത്ത് കയ്യൊപ്പ് ചാര്‍ത്തിയത്. ഈ വിജയങ്ങൾ നൽകിയ ആത്മവിശ്വാസവുമായാണ് ശ്രീജിത്ത് സംവിധാനകുപ്പായമണിയുന്നത്. 

ADVERTISEMENT

ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തു വര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ, കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക. മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബെംഗളൂരു, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്. 

'കർമ' എന്ന ആശയത്തിന് സിനിമയുടെ ഇതിവൃത്തത്തിൽ വലിയ പ്രാധാന്യമുണ്ടെന്നാണ് സൂചന. സംഗീതത്തിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന സിനിമയിൽ സാങ്കേതിക മേഖലയിലെ മികവും അണിയറക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിനോടകം റിലീസ് ചെയ്ത പാട്ടുകൾ മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്,  മാർക്കറ്റിംങ് & പ്രമോഷൻ –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ.  സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്.

English Summary:

Sreejith Edavana's Directorial Debut 'Cicada' to hit theatres on August 9

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT