പുതിയ സിനിമയായ ‘വേദ’യുടെ ട്രെയിലർ ലോഞ്ചിൽ മാധ്യമ പ്രവർത്തകനോട് ക്ഷുഭികനായി ജോൺ ഏബ്രഹാം. പതിവു ആക്‌ഷൻ സിനിമകളിൽ നിന്നൊരു മോചനമില്ലേ എന്ന ചോദ്യമാണ് നടനെ ചൊടിപ്പിച്ചത്. സിനിമയുടെ ട്രെയിലർ കണ്ട് തന്നെ ആരും വിലയിരുത്താൻ വരേണ്ടെന്നായിരുന്നു ജോണിന്റെ മറുപടി. മാധ്യമ പ്രവർത്തകന്റെ ചോദ്യം ഇങ്ങനെ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സിനിമയായ ‘വേദ’യുടെ ട്രെയിലർ ലോഞ്ചിൽ മാധ്യമ പ്രവർത്തകനോട് ക്ഷുഭികനായി ജോൺ ഏബ്രഹാം. പതിവു ആക്‌ഷൻ സിനിമകളിൽ നിന്നൊരു മോചനമില്ലേ എന്ന ചോദ്യമാണ് നടനെ ചൊടിപ്പിച്ചത്. സിനിമയുടെ ട്രെയിലർ കണ്ട് തന്നെ ആരും വിലയിരുത്താൻ വരേണ്ടെന്നായിരുന്നു ജോണിന്റെ മറുപടി.

മാധ്യമ പ്രവർത്തകന്റെ ചോദ്യം ഇങ്ങനെ: ‘‘ട്രെയിലര്‍ ഗംഭീരമായിട്ടുണ്ട് സർ. പക്ഷേ ഇതെല്ലാം സർ മുമ്പ് ചെയ്ത് സിനിമകൾ പോലെ തന്നെയാണ്. ഒരേതരത്തിലുള്ള റോളുകളും ആക്‌ഷനിലുമാണ് പ്രാധാന്യം കൊടുക്കുന്നത്. എന്തെങ്കിലും പുതിയതായി കൊണ്ടുവരൂ.’’

ADVERTISEMENT

തന്‍റെ അനിഷ്ടം മറച്ചുവയ്ക്കാതെ രോഷത്തോടെയായിരുന്നു ഈ ചോദ്യത്തോടുള്ള ജോണിന്‍റെ പ്രതികരണം. ‘‘നിങ്ങള്‍ ഈ ചിത്രം കണ്ടോ ? വിഡ്ഢികളുടെ മോശം ചോദ്യം പോലെ തോന്നുന്നു. നിങ്ങള്‍ പറയുന്നതുപോലെയല്ല. ഇത് വ്യത്യസ്തമായ ചിത്രമാണ്. എന്നെ സംബന്ധിച്ച് തീവ്രതയുള്ള പ്രകടനമാണ് ഇതിലെ കഥാപാത്രത്തിനുവേണ്ടി ഞാന്‍ നല്‍കിയിട്ടുള്ളത്. തീർച്ചയായും നിങ്ങള്‍ ചിത്രം കണ്ടിട്ടില്ല. ട്രെയിലർ മാത്രം കണ്ടിട്ടേ ഒള്ളൂ. ആദ്യം ചിത്രം കാണൂ. അതിനുശേഷം നമുക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാം. നിങ്ങള്‍ പറയുന്നതൊക്കെ കേൾക്കാം.’’ ജോണ്‍ പറഞ്ഞു.

നിഖിൽ അദ്വാനിയാണ് ‘വേദ’യുെട സംവിധായകൻ. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷര്‍വാരിയാണ്. ജാതിയുടെ അടിസ്ഥാനത്തില്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെതിരെ ധൈര്യപൂര്‍വ്വം പ്രതികരിക്കുന്ന പെണ്‍കുട്ടിയാണ് ഷര്‍വാരിയുടെ കഥാപാത്രം. അഭിഷേക് ബാനര്‍ജിയാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്‌ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ തമന്ന ഭാട്ടിയ, മൗനി റോയ് എന്നിവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്. 

ADVERTISEMENT

ആഷിഷ് വിദ്യാര്‍ഥി, കുമുദ് മിശ്ര, രാജേന്ദ്ര ചാവ്‍ല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസീം അറോറയുടേതാണ് ചിത്രത്തിന്‍റെ രചന. മലൈ പ്രകാശ് ഛായാഗ്രഹണം. സീ സ്റ്റുഡിയോസ്, എമ്മൈ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, ജെഎ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിർമാണം. 

English Summary:

John Abraham loses cool after his films are called repetitive at Vedaa trailer launch