തമിഴ് സൂപ്പര്‍താരങ്ങളെ പോലെ കന്നട നടന്‍മാര്‍ പൊതുവെ മലയാളികള്‍ക്ക് അത്ര പരിചിതരല്ല. കാരണം കന്നട സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്ന പതിവില്ല. അതിലുപരി നേറ്റിവിറ്റി മറികടന്ന് മറുഭാഷകളില്‍ ഹിറ്റടിക്കാന്‍ ത്രാണിയുളള കന്നട പടങ്ങളുമില്ല. എന്നിട്ടും കാന്താര എന്ന ഒറ്റ സിനിമ കൊണ്ട് ഋഷഭ് ഷെട്ടി നമുക്ക്

തമിഴ് സൂപ്പര്‍താരങ്ങളെ പോലെ കന്നട നടന്‍മാര്‍ പൊതുവെ മലയാളികള്‍ക്ക് അത്ര പരിചിതരല്ല. കാരണം കന്നട സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്ന പതിവില്ല. അതിലുപരി നേറ്റിവിറ്റി മറികടന്ന് മറുഭാഷകളില്‍ ഹിറ്റടിക്കാന്‍ ത്രാണിയുളള കന്നട പടങ്ങളുമില്ല. എന്നിട്ടും കാന്താര എന്ന ഒറ്റ സിനിമ കൊണ്ട് ഋഷഭ് ഷെട്ടി നമുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് സൂപ്പര്‍താരങ്ങളെ പോലെ കന്നട നടന്‍മാര്‍ പൊതുവെ മലയാളികള്‍ക്ക് അത്ര പരിചിതരല്ല. കാരണം കന്നട സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്ന പതിവില്ല. അതിലുപരി നേറ്റിവിറ്റി മറികടന്ന് മറുഭാഷകളില്‍ ഹിറ്റടിക്കാന്‍ ത്രാണിയുളള കന്നട പടങ്ങളുമില്ല. എന്നിട്ടും കാന്താര എന്ന ഒറ്റ സിനിമ കൊണ്ട് ഋഷഭ് ഷെട്ടി നമുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് സൂപ്പര്‍താരങ്ങളെ പോലെ കന്നട നടന്‍മാര്‍ പൊതുവെ മലയാളികള്‍ക്ക് അത്ര പരിചിതരല്ല. കാരണം കന്നട സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്ന പതിവില്ല. അതിലുപരി നേറ്റിവിറ്റി മറികടന്ന് മറുഭാഷകളില്‍ ഹിറ്റടിക്കാന്‍ ത്രാണിയുളള കന്നട പടങ്ങളുമില്ല. എന്നിട്ടും കാന്താര എന്ന ഒറ്റ സിനിമ കൊണ്ട് ഋഷഭ് ഷെട്ടി നമുക്ക് പ്രിയങ്കരനായി. വാസ്തവത്തില്‍ പ്രാരംഭ ഘട്ടത്തില്‍ മാതൃഭാഷയില്‍ പോലും വലിയ കയ്യടികള്‍ വാങ്ങിയിരുന്നു നടനായിരുന്നില്ല ഷെട്ടി. 

ആരാണ് ഈ ഋഷഭ് ഷെട്ടി? കാന്താര എന്ന സിനിമ ഹിറ്റാകും മുന്‍പ് കന്നട ഫിലിം ഇന്‍ഡസ്ട്രി ഒഴികെ കര്‍ണ്ണാടകയിലെ സാധാരണ സിനിമാ പ്രേമികള്‍ക്കിടയില്‍ അത്ര വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട നടനോ സംവിധായകനോ ആയിരുന്നില്ല ഋഷഭ് ഷെട്ടി. ആദ്യ കാലത്ത് കലാമൂല്യമുളള ഒരു നല്ലസിനിമ ചെയ്യാന്‍ അവസരം തേടി അലഞ്ഞു മടുത്ത് വളരെ ചെറിയ ബജറ്റില്‍ താരങ്ങളില്ലാതെ പടം ചെയ്ത ആളാണ് ഷെട്ടി. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലായിരുന്നു ഇതിന്റെ ചിത്രീകരണം. കാസര്‍കോഡിനടുത്തുളള ഒരു സ്‌കൂളിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങളത്രയും ചിത്രീകരിച്ചത്. 

ADVERTISEMENT

വായില്‍ വെളളിക്കരണ്ടിയുമായി ജനിച്ച വ്യക്തിയല്ല ഋഷഭ് ഒരു പാട് പ്രതിസന്ധികള്‍ കടന്ന് വളര്‍ന്ന പോരാട്ട പരമ്പരകള്‍ നിറഞ്ഞ ആ ജീവിതയാത്ര സമാനതകളില്ലാത്തതാണ്.കര്‍ണ്ണാടകയിലെ ഏറെ പ്രശസ്തമായ ഉടുപ്പി ജില്ലയിലെ കുന്ദാപുരയിലെ കേരാഡി ഗ്രാമത്തിലാണ് ഷെട്ടിയുടെ ജനനം. പ്രശാന്ത് ഷെട്ടി എന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം. പില്‍ക്കാലത്ത് അദ്ദേഹം ഋഷഭ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. അതിന്റെ കാരണങ്ങള്‍ അദ്ദേഹം വ്യക്തമായി എങ്ങും പരാമര്‍ശിച്ചിട്ടില്ല.

രക്ഷകനായ രക്ഷിത്ത് ഷെട്ടി

കുന്ദാപുരയില്‍ നിന്ന് പ്രീഡിഗ്രി പാസായ ശേഷം ഷെട്ടി വിജയകോളജില്‍ ബികോമിന് ചേര്‍ന്നു. കണക്കുകളുടെ ലോകവുമായി മല്ലിടുമ്പോഴും കലാപരമായ സ്വപ്നങ്ങളായിരുന്നു മനസ് നിറയെ. സിനിമ അടക്കം വലിയ മോഹങ്ങളിലേക്ക് എത്തിപ്പെടുക എളുപ്പമല്ലെന്ന് ഷെട്ടിക്ക് അറിയാം. തത്കാലം ആഗ്രഹപൂര്‍ത്തീകരണത്തിന് ഒരു മാര്‍ഗം കണ്ടുപിടിച്ചു. നാടകരംഗത്ത് ഒരു കൈ പയറ്റുക. കുന്ദാപുരത്ത് യക്ഷഗാന നാടകങ്ങള്‍ എന്നൊരു ഏര്‍പ്പാടുണ്ട്. ഷെട്ടി അവിടെ നിന്നാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് ബാംപ ൂരില്‍ ഉപരിപഠനാര്‍ത്ഥം എത്തിപ്പെട്ടപ്പോഴും നാടകപ്രവര്‍ത്തനങ്ങള്‍ സമാന്തരമായി കൊണ്ടുനടന്നു. കേവലം അഭിനയത്തിനപ്പുറം എഴുത്തും സംവിധാനവുമെല്ലാം കൈയാളിയ ഒരു സര്‍വകലാവല്ലഭന്‍ തന്നെയായിരുന്നു ഷെട്ടി. കോളജിനകത്തും പുറത്തു നിന്നും അഭിനന്ദന പ്രവാഹം  തേടിയെത്തിയപ്പോള്‍ ഷെട്ടിയുടെ ആത്മവിശ്വാസം പല മടങ്ങ് വര്‍ദ്ധിച്ചു. കലാരംഗത്ത് പലതും ചെയ്യാന്‍ കഴിയുമെന്ന്  തോന്നിത്തുടങ്ങി. 

ജനകീയ കലയായ സിനിമയായിരുന്നു അന്നും ഇന്നും ഷെട്ടിയുടെ മനസില്‍.  അവിടെ ഒരു തുടക്കം ലഭിക്കാനായി എല്ലാ വഴികളും പയറ്റി നോക്കി. അവസരങ്ങള്‍ക്കായി അലയുന്ന കാലത്ത് നിലനില്‍പ്പിനായി അദ്ദേഹം ചെയ്യാത്ത ജോലികളില്ല. വാട്ടര്‍ കാനുകളുടെ വില്‍പ്പന, റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍ പണികള്‍..

ADVERTISEMENT

സമാന്തമായി സിനിമയില്‍ ചാന്‍സ് ലഭിക്കാനുളള പരിശ്രമങ്ങളും തുടര്‍ന്നു. പല മാര്‍ഗങ്ങളിലുടെ കഷ്ടപ്പെട്ട് സമാഹരിച്ച പണം സ്വരുക്കൂട്ടി അദ്ദേഹം ബാം പൂരിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്രസംവിധാനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. പഠനം കഴിഞ്ഞിറങ്ങിയ ഋഷഭ് കന്നട സിനിമകളില്‍ ക്ലാപ്പടിച്ചുകൊണ്ട് സംവിധാന രംഗത്ത് പ്രായോഗിക പരിശീലനം നേടി. പല പടങ്ങളില്‍ സഹസംവിധായകനായി. ഈ കാലയളവിലാണ് കന്നട സിനിമയിലെ അറിയപ്പെടുന്ന പേരുകളിലൊന്നായ രക്ഷിത്ത് ഷെട്ടിയുമായി പരിചയപ്പെടുന്നത്. അവര്‍ പില്‍ക്കാലത്ത് അടുത്ത സുഹൃത്തുക്കളായി. ആ ബന്ധം ഋഷഭിന് അനുഗ്രഹമായി. 

പരിശ്രമങ്ങള്‍ക്ക് ചെറിയ ഫലം ലഭിച്ചു തുടങ്ങി. പവന്‍കുമാറിന്റെ ലൂസിയ എന്ന പടത്തില്‍ ഒരു പോലീസ് ആഫീസറായി ചെറിയ വേഷത്തില്‍ അഭിനയിച്ചു. അതിലെ പ്രകടനമികവ് കണ്ടിട്ടാവാം തു ക്ക് എന്ന സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാന്‍ അവസരം ലഭിച്ചു. രക്ഷിത്ത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടന്റെയില്‍ എന്ന പടത്തില്‍ ഏറെ പ്രധാനപ്പെട്ട റോള്‍ ലഭിച്ചു. ഷെട്ടിയെ കുറച്ചെങ്കിലും ശ്രദ്ധേയനാക്കിയത് ആ ചിത്രമായിരുന്നു. ഇതൊന്നും വാസ്തവത്തില്‍ ഋഷഭിന്റെ സങ്കല്‍പ്പത്തിലുളള സിനിമകളായിരുന്നില്ല. സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കഴിയുമെങ്കില്‍ താന്‍ തന്നെ നായകനാകുന്ന ഒരു സിനിമയായിരുന്നു ഋഷഭിന്റെ മനസില്‍. എന്നാല്‍ അതിന് വിശ്വസിച്ച് ആര് പണം മുടക്കും എന്നതാണ് പ്രശ്‌നം. ഒരു നടന്‍ എന്ന നിലയില്‍ പോലും ഇതുവരെ വലിയ വിജയങ്ങള്‍ കൊയ്ത വ്യക്തിയല്ല ഋഷഭ്. 2016 ല്‍ രക്ഷിത്ത് ഷെട്ടിയെ നായകനാക്കി ഋഷഭ്  വിപണന സാധ്യതയുളള ആദ്യ സംവിധാന സംരംഭം യാഥാര്‍ത്ഥ്യമാക്കി. സിനിമയുടെ പേര് റിക്കി. റിക്കി ബോക്‌സ് ആഫീസില്‍ പരാജയപ്പെട്ടില്ല. വലിയ വിജയം നേടിയതുമില്ല. ശരാശരിയില്‍ ഒതുങ്ങി. 

ഹിറ്റുകളിലേക്ക് ഒരു ജൈത്രയാത്ര

തൊട്ടുപിന്നാലെ ഋഷഭ് കിര്‍ക്ക് പാര്‍ട്ടി എന്ന പടം സംവിധാനം ചെയ്തു. അത് വന്‍ഹിറ്റായതോടെ ഷെട്ടിയുടെ ജീവിതം മാറിമറിഞ്ഞു. സിനിമ എക്കാലവും വിജയിക്കുന്നവന്റെ ഒപ്പമാണ്. അവന്‍ പറയുന്നതും പ്രവര്‍ത്തുന്നതുമാണ് സിനിമയില്‍ വേദവാക്യം. കോടികള്‍ മുതലിറക്കുന്ന നിർമാതാക്കള്‍ വിജയികളെ അനുസരിക്കും. അല്ലാത്തവര്‍ എത്ര പ്രഗത്ഭരാണെങ്കിലും എഴുതി തളളും. ഈ യാഥാര്‍ത്ഥ്യം നന്നായി മനസിലാക്കിയ ആളാണ് ഷെട്ടി. എന്നിട്ടും കിരിക്ക് പാര്‍ട്ടിയെ തുടര്‍ന്ന് അദ്ദേഹം ചെയ്തത് വാണിജ്യ സ്വഭാവമുളള പടമായിരുന്നില്ല.  ചെറിയ ബജറ്റില്‍ ഒരുക്കിയ സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലെ, കാസര്‍കോട് എന്ന പടത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുളള ദേശീയ പുരസ്‌കാരം ലഭിച്ചു. അത് മാത്രമാണ് ആ സിനിമ ഷെട്ടിക്ക് നേടിക്കൊടുത്ത ഏകവിജയം.

ADVERTISEMENT

വാണിജ്യ സിനിമയില്‍ അവാര്‍ഡുകള്‍ കൊണ്ട് മാത്രം  കാര്യമില്ലെന്ന് ഷെട്ടിക്ക് അറിയാം. ജനങ്ങള്‍ വ്യാപകമായി കാണുകയും ഏറ്റെടുക്കുകയും ചെയ്യുന്നഹിറ്റുകളാണ് ഒരു സിനിമാ പ്രവര്‍ത്തകന്റെ ജാതകം നിര്‍ണ്ണയിക്കുന്നത്. ആ ലക്ഷ്യം മനസില്‍ വച്ചുകൊണ്ട് ബെല്‍ബോട്ടം എന്ന കോമഡി പടത്തില്‍ അദ്ദേഹം നായകനായി അഭിനയിച്ചു. ഇക്കുറി എഴുത്തും സംവിധാനവും മറ്റ് ചിലരെ ഏല്‍പ്പിച്ചു. നടന്‍ എന്ന നിലയില്‍ താരമൂല്യം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഏതെങ്കിലും തരത്തില്‍ ഒരു മോസ്റ്റ് വാണ്ടഡ് ഫിലിം പേഴ്‌സനാവുക എന്നതായിരുന്നു പ്രാഥമിക ദൗത്യം. നായകന്‍ എന്ന നിലയില്‍ ഷെട്ടിയുടെ ആദ്യ സിനിമ കൂടിയായിരുന്നു ബെല്‍ബോട്ടം. പടം ബോക്‌സാഫീസില്‍ വിജയിച്ചു. ഗ്യാങ്‌സ്റ്റര്‍ ഹരി എന്ന മാസ് കഥാപാത്രത്തെ അവതരിപ്പിച്ച ഗരുഢ ഗമന വൃഷഭ വഹന ആയിരുന്നു  അടുത്ത സിനിമ. രാജ് ബി.ഷെട്ടിയുടെ സംവിധാനത്തില്‍ പുറത്തു വന്ന ചിത്രം ഋഷഭിന് വലിയ പേരുണ്ടാക്കി കൊടുത്തു. നടന്‍ എന്ന നിലയില്‍ അദ്ദേഹം ബഹുദൂരം മൂന്നോട്ട് പോയ സിനിമ കൂടിയായിരുന്നു അത്. സിനിമാ പ്രേമികള്‍ക്കൊപ്പം നിരൂപകരും മാധ്യമങ്ങളും ഷെട്ടിയെ വാഴ്ത്തി. 

മിഷന്‍ ഇംപോസിബിള്‍ എന്ന അടുത്ത ചിത്രവും സാമാന്യം നല്ല പ്രതികരണം സൃഷ്ടിച്ചു. ഈ കാലയളവില്‍ തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ അദ്ദേഹം തന്റെ കന്നി അങ്കം കുറിച്ചു. ഹരികതൈ അല്ലാ ഗിരികതൈ എന്ന പടവും മോശമല്ലാത്ത തരത്തില്‍ ഓടി. എന്നാല്‍ പിന്നാലെ വന്ന സിനിമ ഋഷഭ് ഷെട്ടിയുടെ മാത്രമല്ല കന്നട ഫിലിം ഇന്‍ഡസ്ട്രിയുടെ തന്നെ ഗതിവിഗതികള്‍ പൊളിച്ചെഴുതി. കന്നടയിലെ പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാളെ ഫിലിംസുമായി ഷെട്ടി വ്യത്യസ്തമായ ഒരു കഥാപരിസരം ചര്‍ച്ച ചെയ്തു. വ്യവസ്ഥാപിത കന്നട-തെലുങ്ക് സിനിമകള്‍ക്ക് തീരെ പരിചിതമല്ലാത്ത കാന്താര എന്ന സിനിമയുടെ കോണ്‍സപ്റ്റ് മുന്‍പ് പലരും ദഹിക്കാതെ എഴുതി തളളിയതാണ്. എന്നാല്‍ ഹോംബാളെ ഫിലിംസ് അതില്‍ വലിയ  സാധ്യത തിരിച്ചറിഞ്ഞു. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ അദ്ദേഹം തന്നെ തിരക്കഥയെഴുതി നായകനായി അഭിനയിക്കുന്ന കാന്താര എന്ന പ്രൊജക്ട് അനൗണ്‍സ് ചെയ്യപ്പെട്ടു. തുടക്കത്തില്‍ ഈ സിനിമ ഇത്ര വലിയ ചരിത്രവിജയം നേടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍ തീയറ്ററിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ആദ്യം റിലീസ് ചെയ്ത സ്‌റ്റേഷനുകളുടെ പതിന്മടങ്ങ് തീയറ്ററുകളില്‍ സിനിമ എത്തിപ്പെട്ടു. ജനങ്ങള്‍ ഉത്സവം പോലെ ഏറ്റെടുക്കുകയായിരുന്നു കാന്താര. 

ആഗോള തരംഗമായ് കാന്താര..

കര്‍ണ്ണാടകയുടെ അതിര്‍ത്തികള്‍ കടന്ന് ഇന്ത്യയെമ്പാടും പടം സ്വീകരിക്കപ്പെട്ടു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് റിലീസ് ചെയ്ത മലയാളം മൊഴിമാറ്റ പതിപ്പ് കേരളത്തിലും മെഗാഹിറ്റായി. ക്രമേണ സിനിമയുടെ സഞ്ചാരപഥം ആഗോളതലത്തിലേക്ക് വളര്‍ന്നു. ലോകത്തെമ്പാടുമുളള പ്രേക്ഷകര്‍ കാന്താരയെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു. അങ്ങനെ ഒറ്റമാസം കൊണ്ട് ഋഷഭ് ഷെട്ടി എന്ന നാമധേയം ലോകമെങ്ങും പ്രശസ്തമായി. ഇന്ന് കേരളത്തില്‍ പോലും ഒരു മലയാളി താരത്തിനുളളത്ര ആരാധകര്‍ ഷെട്ടിക്കുണ്ട്. 

പ്രമേയത്തിലെയും ആഖ്യാനത്തിലെയും യുണിക്ക്‌നസാണ് ഷെട്ടിയെ അത്യപൂര്‍വമായ വിജയത്തിലേക്ക് നയിച്ചതെന്ന് പറയാം. ഏത് ഭാഷ പറയുന്ന ഏത് ദേശത്തുമുളള കാണികള്‍ക്ക് എളുപ്പം കണക്ടാവുന്ന  തലത്തില്‍ കാന്താര എന്ന സിനിമ രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഗംഭീരം എന്ന ഒറ്റവാക്കില്‍ എല്ലാ മാധ്യമങ്ങളിലും അഭിപ്രായങ്ങള്‍ നിറഞ്ഞു. തിരക്കഥയിലെയും സംവിധാനത്തിലെയും മേന്മ വ്യാപകമായി അംഗീകരിക്കപ്പെട്ടപ്പോഴും ഷെട്ടിയെ സന്തുഷ്ടനാക്കിയത് നടന്‍ എന്ന തലത്തിലുണ്ടായ ഹൈപ്പാണ്. 

ഒറ്റ സിനിമ കൊണ്ട് സൂപ്പര്‍-മെഗാ സ്റ്റാറുകള്‍ക്ക് സമാനമായ താരമൂല്യം ലഭിച്ചു. അതിനപ്പുറം അഭിനയകലയുടെ ഉത്തുംഗസോപാനങ്ങളിലേക്ക് നടന്നു കയറുന്ന ഒരു മഹാനടന്റെ ലക്ഷണങ്ങളും ഷെട്ടി നമുക്ക് കാണിച്ചു തന്നു. കാന്താരയുടെ അവസാനത്തെ പത്ത് മിനിറ്റ് സമയത്തെ ഷെട്ടിയുടെ പ്രകടനം അപാരവും അനിഷേധ്യവുമായിരുന്നു. പ്രേക്ഷകര്‍ക്ക് മാത്രമല്ല പുരസ്‌കാര സമിതികള്‍ക്കും കണ്ണടയ്ക്കാന്‍ കഴിയാത്ത വിധം അത്യുജ്ജ്വല പ്രകടനം. ആളുകള്‍ തീയറ്ററുകളില്‍ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നതു കണ്ട് പല പ്രേക്ഷകരുടെയും കണ്ണു നിറഞ്ഞു.

സിനിമ വിനിമയം ചെയ്യുന്ന വൈകാരികത്തളളല്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വിധം അസാധാരണമായിരുന്നു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഋഷഭ് ഷെട്ടി എന്ന നടനും എഴുത്തുകാരനും സംവിധായകനുമായിരുന്നു. ഒരു ക്രിയേറ്റര്‍ അത് മറ്റൊരാളായാലും ഷെട്ടി തന്നെയാണെങ്കിലും മനസില്‍ സങ്കല്‍പ്പിച്ചതിനപ്പുറം കഥാപാത്രത്തെ വ്യാഖ്യാനിക്കാനും സ്‌ക്രീനില്‍ കൊണ്ടുവരാനും കഴിയണമെങ്കില്‍ അത് അവതരിപ്പിക്കുന്നയാള്‍ അപാരസിദ്ധികളുളള ഒരു നടനായിരിക്കണം. താന്‍ അത്തരത്തിലൊരാളാണെന്ന് ഒറ്റ സിനിമയിലുടെ തന്നെ ഷെട്ടി തെളിയിച്ചു കഴിഞ്ഞു. ഈ മികവിനുളള രാഷ്ട്രത്തിന്റെ ആദരമാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ട മികച്ച നടനുളള ദേശീയ പുരസ്‌കാരം.

English Summary:

Rishab Shetty: The Man Who Conquered Cinema with Kantara