പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിൽ എത്തുന്ന ‘ജയ് ഹനുമാൻ’ സിനിമയില്‍ ടൈറ്റിൽ വേഷത്തിൽ ഋഷഭ് ഷെട്ടി എത്തും. സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ശ്രീരാമ വിഗ്രഹം കയ്യില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഋഷബിനെയാണ് ഫസ്റ്റ് ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഹിറ്റ് തെലുങ്ക് സിനിമകളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിൽ എത്തുന്ന ‘ജയ് ഹനുമാൻ’ സിനിമയില്‍ ടൈറ്റിൽ വേഷത്തിൽ ഋഷഭ് ഷെട്ടി എത്തും. സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ശ്രീരാമ വിഗ്രഹം കയ്യില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഋഷബിനെയാണ് ഫസ്റ്റ് ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ ഹിറ്റ് തെലുങ്ക് സിനിമകളില്‍ ഒന്നായിരുന്നു ‘ഹനുമാന്‍’. തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായാണ് സംവിധായകന്‍ പ്രശാന്ത് വര്‍മ ഹനുമാന്‍ ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായാകും ജയ് ഹനുമാൻ എത്തുക.

ADVERTISEMENT

ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റില്‍ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. പുഷ്പ, ജനത ഗാരേജ്, രംഗസ്ഥലം തുടങ്ങിയ സിനിമ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ജയ് ഹനുമാന്‍ നിർമിക്കുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 40 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ആദ്യ ഭാഗമായ ഹനുമാന്‍ 350 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

തെലുങ്കിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയാണിത്. ജയ് ഹനുമാനെ കൂടാതെ മറ്റു ചില സിനിമകളും പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശാന്ത് വര്‍മ്മ തന്നെ സംവിധാനം ചെയ്യുന്ന ‘അധീരാ’ ആണ് അതില്‍ ഒന്ന്.

ADVERTISEMENT

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. ‘മഹാകാളി’ എന്ന സിനിമയും ഈ യൂണിവേഴ്‌സില്‍ ഉള്‍പ്പെടും. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രമാണ് ‘മഹാകാളി’. നന്ദമുരി മോക്ഷാഗ്‌ന്യ ആദ്യമായി നായകനാകുന്ന ചിത്രവും ഈ യൂണിവേഴ്‌സിന്റെ ഭാഗമായ ഒരു സിനിമയാണ്.

English Summary:

Rishab Shetty as Hanuman: 'Jai Hanuman' first look from Prasanth Varma’s universe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT