തുടർപരാജയങ്ങളിൽ തകർന്ന് ബോളിവുഡ്; രക്ഷിക്കുമോ ഡോഗ്മെ
സ്വപ്നങ്ങളുടെ നഗരമായ ബോംബെയിൽ (ഇന്നത്തെ മുംബൈ) പിറന്നതിനാലാകാം ‘സ്വപ്നം കാണുന്നവരുടെ’ കലയായ സിനിമയ്ക്കു ബോളിവുഡ് എന്ന പേരു ലഭിച്ചത്. ബോംബെയിലെ ഹോളിവുഡ് ലോപിച്ചാണ് ബോളിവുഡ് ആയതെന്നും പറയപ്പെടുന്നു. ഒരു കാലത്ത് പണക്കൊഴുപ്പിലും പ്രേക്ഷക പ്രീതിയിലും സാങ്കേതിക മികവിലുമെല്ലാം ഇന്ത്യയിലെ മറ്റു സിനിമാ
സ്വപ്നങ്ങളുടെ നഗരമായ ബോംബെയിൽ (ഇന്നത്തെ മുംബൈ) പിറന്നതിനാലാകാം ‘സ്വപ്നം കാണുന്നവരുടെ’ കലയായ സിനിമയ്ക്കു ബോളിവുഡ് എന്ന പേരു ലഭിച്ചത്. ബോംബെയിലെ ഹോളിവുഡ് ലോപിച്ചാണ് ബോളിവുഡ് ആയതെന്നും പറയപ്പെടുന്നു. ഒരു കാലത്ത് പണക്കൊഴുപ്പിലും പ്രേക്ഷക പ്രീതിയിലും സാങ്കേതിക മികവിലുമെല്ലാം ഇന്ത്യയിലെ മറ്റു സിനിമാ
സ്വപ്നങ്ങളുടെ നഗരമായ ബോംബെയിൽ (ഇന്നത്തെ മുംബൈ) പിറന്നതിനാലാകാം ‘സ്വപ്നം കാണുന്നവരുടെ’ കലയായ സിനിമയ്ക്കു ബോളിവുഡ് എന്ന പേരു ലഭിച്ചത്. ബോംബെയിലെ ഹോളിവുഡ് ലോപിച്ചാണ് ബോളിവുഡ് ആയതെന്നും പറയപ്പെടുന്നു. ഒരു കാലത്ത് പണക്കൊഴുപ്പിലും പ്രേക്ഷക പ്രീതിയിലും സാങ്കേതിക മികവിലുമെല്ലാം ഇന്ത്യയിലെ മറ്റു സിനിമാ
സ്വപ്നങ്ങളുടെ നഗരമായ ബോംബെയിൽ (ഇന്നത്തെ മുംബൈ) പിറന്നതിനാലാകാം ‘സ്വപ്നം കാണുന്നവരുടെ’ കലയായ സിനിമയ്ക്കു ബോളിവുഡ് എന്ന പേരു ലഭിച്ചത്. ബോംബെയിലെ ഹോളിവുഡ് ലോപിച്ചാണ് ബോളിവുഡ് ആയതെന്നും പറയപ്പെടുന്നു. ഒരു കാലത്ത് പണക്കൊഴുപ്പിലും പ്രേക്ഷക പ്രീതിയിലും സാങ്കേതിക മികവിലുമെല്ലാം ഇന്ത്യയിലെ മറ്റു സിനിമാ വ്യവസായങ്ങൾക്ക് വഴിവെട്ടിയത് ബോളിവുഡായിരുന്നു. ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് ആണെന്ന് ഹോളിവുഡിൽ ഉള്ളവരടക്കം ധരിച്ചു വച്ചിരുന്ന കാലത്തു നിന്ന് കലാമൂല്യത്തിലും വാണിജ്യ സാധ്യതകളിലും ഇന്ത്യയിലെ തന്നെ ഏറ്റവും ദുർബലമായ മേഖലയായി ബോളിവുഡ് മാറിയിരിക്കുന്നു. തുടർപരാജയങ്ങളും നഷ്ടക്കണക്കുകളും മാത്രം കൈമുതലായുള്ള ബോളിവുഡ്, ഇന്ന് പ്രതാപകാലം തിരിച്ചു പിടിക്കാൻ വിജയ ഫോർമുലയ്ക്കായുള്ള അന്വേഷണത്തിലാണ്.
സർവത്ര നഷ്ടം
വിവിധ ഭാഷകളിൽ നിന്നെത്തിയ മൊഴിമാറ്റ ചിത്രങ്ങൾ ഉൾപ്പെടെ 140 സിനിമകളാണ് 2023 ജനുവരി മുതൽ ഈ മാസം വരെ ബോളിവുഡിൽ റിലീസ് ചെയ്തത്. ഇതിൽ വ്യക്തമായ സാമ്പത്തിക വിജയം നേടിയതാവട്ടെ വെറും 6 ചിത്രങ്ങളും. മുപ്പതോളം ചിത്രങ്ങൾ മുടക്കുമുതലിന്റെ 90 ശതമാനത്തോളം തിരിച്ചു പിടിച്ച് തടിതപ്പിയപ്പോൾ നൂറോളം ചിത്രങ്ങൾ തകർന്നടിഞ്ഞു. സൂപ്പർ താര ചിത്രങ്ങൾ ഉൾപ്പെടെ നിലം തൊടാതെ പൊട്ടിയപ്പോൾ തമിഴ് സിനിമാ മേഖലയെ അനുകരിച്ച് പഴയകാല സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ പലതും റീ റിലീസ് ചെയ്യാനും ബോളിവുഡ് ശ്രമിച്ചു. ഗദ്ദാർ, കുച്ച് കുച്ച് ഹോതാ ഹേ, ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ തുടങ്ങിയ പഴയകാല സൂപ്പർ ഹിറ്റുകൾ മോശമല്ലാത്ത കലക്‌ഷനുമായാണ് തിയറ്റർ വിട്ടത്.
വിവിധ ഷോ ട്രാക്കർ സൈറ്റുകളുടെ കണക്കുപ്രകാരം, മലയാള ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി പതിപ്പായ സെൽഫി എന്ന അക്ഷയ് കുമാർ- ഇമ്രാൻ ഹാഷ്മി ചിത്രമായിരുന്നു ഈ അടുത്ത കാലത്ത് ബോളിവുഡ് കണ്ട പ്രധാന ഫ്ലോപ്. 110 കോടി രൂപ ബജറ്റിൽ എത്തിയ ചിത്രം തിയറ്ററിൽ നിന്നു നേടിയത് വെറും 20 കോടി. പിന്നാലെ എത്തിയ തമിഴ് ചിത്രം കൈതിയുടെ ഹിന്ദി പതിപ്പായ ഭോലയും മുടക്കുമുതലിന്റെ പകുതി പോലും തിരിച്ചു പിടിക്കാതെയാണ് തിയറ്റർ വിട്ടത്. അക്ഷയ് കുമാർ ചിത്രങ്ങളായ മിഷൻ റാണിഗഞ്ച്, സിർഫിറാ, ബഡേ മിയാൻ ഛോട്ടേ മിയാൻ, അജയ് ദേവ്ഗണിന്റെ മൈതാൻ തുടങ്ങിയവയും തിയറ്ററിൽ ദുരന്തമായി.
വീഴാതെ കിങ് ഖാൻ
തുടർപരാജയങ്ങൾ മൂലം സിനിമയിൽ നിന്ന് താൽക്കാലിക അവധി എടുത്ത സൂപ്പർ താരം ഷാറുഖ് ഖാന്റെ തിരിച്ചുവരവും കഴിഞ്ഞ വർഷം ബോളിവുഡ് കണ്ടു. ഒരുവശത്ത് അക്ഷയ് കുമാർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ സിനിമകൾ തകർന്നടിഞ്ഞപ്പോൾ മറുവശത്ത് പഠാൻ, ജവാൻ, ഡങ്കി എന്നീ ഷാറുഖ് ചിത്രങ്ങൾ തുടർച്ചയായി ഹിറ്റ് ചാർട്ടിൽ ഇടം നേടി. ഇതിൽ 260 കോടി ബജറ്റിൽ എത്തി 1048 കോടി കലക്‌ഷൻ സ്വന്തമാക്കിയ പഠാൻ ബോളിവുഡ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി.
അപ്രതീക്ഷിത ഹിറ്റുകൾ
സണ്ണി ഡിയോൾ നായകവേഷത്തിലെത്തിയ ഗദ്ദാർ 2, ആയുഷ്മാൻ ഖുറാനയുടെ ഡ്രീം ഗേൾ 2, വിക്കി കൗശലിന്റെ സാം ബഹദൂർ, ഫുക്രി 3, ട്വൽത്ത് ഫെയിൽ, ഷെയ്താൻ തുടങ്ങിയ ചിത്രങ്ങൾ അമിത പ്രതീക്ഷയില്ലാതെ എത്തി നേട്ടമുണ്ടാക്കി. 80 കോടി മുതൽ മുടക്കിൽ എത്തിയ ഗദ്ദാറിന്റെ രണ്ടാം ഭാഗം 500 കോടിയിൽ അധികം നേടിയാണ് തിയറ്റർ വിട്ടത്. സൽമാൻ ഖാന്റെ ടൈഗർ 3, ഹൃത്വിക് റോഷന്റെ ഫൈറ്റർ തുടങ്ങിയ ചിത്രങ്ങൾ കാര്യമായ നേട്ടമോ കോട്ടമോ ഉണ്ടാക്കാതെ തിയറ്റർ വിട്ടു.
മാറുന്ന ഫോർമുല
‘35 കോടി പ്രതിഫലം വാങ്ങുന്ന നടന്റെ ചിത്രം മൂന്നരക്കോടി പോലും നേടുന്നില്ല’ എന്നു പറഞ്ഞത് ബോളിവുഡിലെ സൂപ്പർ സംവിധായകനും നിർമാതാവുമായ കരൺ ജോഹറാണ്. നായകനടന്മാരുടെ ശമ്പളത്തിൽ ഉണ്ടായ കുതിപ്പും ഇതുമൂലം സിനിമകളുടെ ബജറ്റിലുണ്ടാകുന്ന ഉയർച്ചയുമായാണ് പല സൂപ്പർ താര ചിത്രങ്ങളും പരാജയപ്പെടാൻ കാരണമായി കരൺ ജോഹർ പറയുന്നത്. 100 കോടി രൂപയിൽ തീർക്കാവുന്ന ചിത്രം നായകന്റെ പ്രതിഫലം കൊണ്ടുമാത്രം 300 കോടി ബജറ്റിലേക്ക് മാറുന്നു. ഇത്രയും തുക തിരിച്ചു പിടിക്കുക എളുപ്പമല്ലെന്നും അതുകൊണ്ടാണ് സാമാന്യം ഭേദപ്പെട്ട കലക്‌ഷൻ നേടിയിട്ടു പോലും പല ചിത്രങ്ങളും സാമ്പത്തികമായി നഷ്ടത്തിലാകുന്നതെന്നും കരൺ പറയുന്നു.
പ്രവചനാതീതം പ്രേക്ഷകർ
ആക്‌ഷന്റെ അതിപ്രസരമോ ദേശസ്നേഹത്തിന്റെ വാഴ്ത്തിപ്പാടലുകളോ ഉൾചേർത്ത് മെനഞ്ഞെടുക്കുന്ന വാണിജ്യ ചിത്രങ്ങളാണ് പോയ വർഷവും ബോളിവുഡിൽ കാര്യമായ നേട്ടമുണ്ടാക്കിയത്.
അപ്പോഴും ഇതേ അച്ചിൽ വാർത്തെടുത്ത പല ചിത്രങ്ങളോടും പ്രേക്ഷകർ മുഖം തിരിച്ചതും ബോളിവുഡിനെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇതിനിടെ കലാമൂല്യമുള്ള പല ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളിൽ മാത്രമായി ഒതുങ്ങിയതും തിരിച്ചടിയായി. ദക്ഷിണേന്ത്യൻ ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ അഭിനിവേശവും ഒരു പരിധി വരെ ബോളിവുഡിന് പ്രതിസന്ധിയാകുന്നുണ്ട്. തെലുങ്കു ചിത്രം ഹനുമാൻ മുതൽ കൽക്കി 2898 എഡി വരെ ബോളിവുഡിൽ നിന്നു കോടികൾ വാരി. ആ ഫോർമുല പിന്തുടരാൻ ശ്രമിച്ച ബോളിവുഡ് ചിത്രങ്ങളാകട്ടെ പക്ഷേ തകർന്നടിയുകയും ചെയ്തു.
ബോളിവുഡ് സിനിമകളെ വിജയ വഴിയിലേക്ക് തിരികെ കൊണ്ടുവരാൻ ഡോഗ്‌മെ 95 ഫിലിം മൂവ്മെന്റിന്റെ മാതൃകയിൽ എന്തെങ്കിലും ചെയ്യണമെന്നാണ് ചില സംവിധായകരുടെ വാദം. ഡോഗ്‌മെ അതോടെ വീണ്ടും സിനിമാ ചർച്ചകളിൽ നിറഞ്ഞു. 1990കളിൽ ഡെന്മാർക്കിൽ ആരംഭിച്ച ഒരു ഫിലിം മേക്കിങ് രീതിയാണ് ഡോഗ്‌മെ 95. വളരെ കുറഞ്ഞ ചെലവിൽ, ഒന്നോ രണ്ടോ ലൊക്കേഷനുകളിൽ ഒതുങ്ങുന്ന, റിയലസ്റ്റിക്കായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളാണു ഡോഗ്‌മെ മൂവ്മെന്റിന്റെ അടിസ്ഥാനം. വമ്പൻ സ്റ്റുഡിയോകളുടെയും സൂപ്പർ താരങ്ങളുടെയും കുത്തകയിൽ നിന്നു സിനിമയെ മോചിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. ലാർസ് വോൺ ട്രെയർ, തോമസ് വിന്റർബർഗ് എന്നീ ഡാനിഷ് സംവിധായകരാണ് തുടങ്ങിവച്ചത്. ഇതിനായി അവർ ഒരു മാനിഫെസ്റ്റോ തന്നെ തയാറാക്കി. ഹോളിവുഡിൽ ഉൾപ്പെടെ വൻ പ്രചാരം ലഭിച്ച ഡോഗ്‌മെ 95 ഫിലിം മൂവ്മെന്റിലൂടെ സിനിമകളുടെ ബജറ്റിൽ കാര്യമായ കുറവുണ്ടാക്കാനും കാതലായ കഥകളുള്ള, യാഥാർഥ്യ ബോധത്തോടു ചേർന്നുനിൽക്കുന്ന സിനിമകൾ ഉണ്ടാക്കാനും സാധിച്ചു. ഇറ്റാലിയൻ ഫോർ ബിഗിനേഴ്സ്, ദ് ഇഡിയറ്റ്സ്, ദ് സെലിബ്രേഷൻ തുടങ്ങിയ ഡാനിഷ് ചിത്രങ്ങൾ ഡോഗ്മെ ഫിലിം മൂവ്മെന്റിന്റെ ഭാഗമായി ഉണ്ടായതാണ്.