സിനിമ മേഖലയില്‍ ചൂഷണം പതിവാണെന്ന് വെളിപ്പെടുത്തി നടി ശ്രീലത നമ്പൂതിരി. സെറ്റില്‍ വച്ച് മോശം അനുഭവം ഉണ്ടായ പെണ്‍കുട്ടി തന്‍റെ മുറിയില്‍ വന്നെന്നും രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയെന്നും ശ്രീലത മനോരമന്യൂസിനോട് വെളിപ്പെടുത്തി. പരാതിപ്പെടാന്‍ പറഞ്ഞുവെങ്കിലും അവര്‍ തയാറായില്ല. ലൈംഗികചൂഷണത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ മേഖലയില്‍ ചൂഷണം പതിവാണെന്ന് വെളിപ്പെടുത്തി നടി ശ്രീലത നമ്പൂതിരി. സെറ്റില്‍ വച്ച് മോശം അനുഭവം ഉണ്ടായ പെണ്‍കുട്ടി തന്‍റെ മുറിയില്‍ വന്നെന്നും രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയെന്നും ശ്രീലത മനോരമന്യൂസിനോട് വെളിപ്പെടുത്തി. 

പരാതിപ്പെടാന്‍ പറഞ്ഞുവെങ്കിലും അവര്‍ തയാറായില്ല. ലൈംഗികചൂഷണത്തിന് ഇടനിലക്കാരുണ്ട്. പെണ്‍കുട്ടികള്‍ മോശം അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അവനവന്റെ നിലനില്‍പ്പ് പ്രധാനമായതിനാല്‍ മറ്റ് സ്ത്രീകള്‍ കണ്ണടയ്ക്കുകയാണെന്നും അവര്‍ പറഞ്ഞു.

ADVERTISEMENT

ഭക്ഷണത്തില്‍പ്പോലും വിവേചനമുണ്ടെന്നും പ്രതികരിച്ച പലര്‍ക്കും വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രീലത പറയുന്നു. ആഗ്രഹം സാധിച്ചില്ലെങ്കിൽ കാണിച്ചു തരാം എന്ന നിലപാടുള്ള പുരുഷന്മാരുണ്ട്. എന്നാല്‍ സിനിമയില്‍ എല്ലാവരും മോശക്കാരല്ലെന്നും ശ്രീലത കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികള്‍ പരാതി നല്‍കണമെന്നും സര്‍ക്കാര്‍ േകസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary:

Sreelatha Namboothiri Exposes Dark Secret: Actress Offers Refuge to Exploitation Victim on Film Set