റിസപ്ഷൻ ഇല്ല, എല്ലാ ചടങ്ങും തീർന്നു: ദിയയുടെ വിവാഹത്തെക്കുറിച്ച് അഹാന
ദിയയുടെ വിവാഹത്തിന്റെ ചടങ്ങുകളെല്ലാം പൂർത്തിയായെന്ന് സഹോദരിയും നടിയുമായ അഹാന കൃഷ്ണ. ഏറ്റവും അടുത്തു പരിചയമുള്ളവരെ മാത്രമാണ് ദിയയുടെ വിവാഹത്തിന് ക്ഷണിച്ചതെന്നും ആകെ മൂന്നു പരിപാടികളെ നടത്തിയുള്ളൂവെന്നും അഹാന പറഞ്ഞു. അഹാനയുടെ വാക്കുകൾ: "എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നു. വളരെ ചെറിയ പരിപാടി

ദിയയുടെ വിവാഹത്തിന്റെ ചടങ്ങുകളെല്ലാം പൂർത്തിയായെന്ന് സഹോദരിയും നടിയുമായ അഹാന കൃഷ്ണ. ഏറ്റവും അടുത്തു പരിചയമുള്ളവരെ മാത്രമാണ് ദിയയുടെ വിവാഹത്തിന് ക്ഷണിച്ചതെന്നും ആകെ മൂന്നു പരിപാടികളെ നടത്തിയുള്ളൂവെന്നും അഹാന പറഞ്ഞു.
അഹാനയുടെ വാക്കുകൾ: "എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നു. വളരെ ചെറിയ പരിപാടി ആയിരുന്നു. അടുത്ത് അറിയാവുന്ന കുറച്ചു ആളുകൾ മാത്രം പങ്കെടുത്ത പരിപാടിയായിരുന്നു. എല്ലാം വളരെ മനോഹരമായി പോയി. ഏറ്റവും അടുത്ത് അറിയുന്നവരെന്നു പറയുമ്പോൾ കുറച്ചു പേരെ കാണൂ. ആ കുറച്ചു പേരെ വിളിച്ച് ചടങ്ങ് ഭംഗിയായി നടത്തി. ഹൽദി, സംഗീത്, കല്യാണം എന്നിങ്ങനെ മൂന്നു പരിപാടികളെ ഉണ്ടായിരുന്നുള്ളൂ. റിസപ്ഷനേ ഇല്ല. പരിപാടി എല്ലാം തീർന്നു. സദ്യ കഴിച്ച്, പായസം കഴിച്ച്, ഇല മടക്കി, പരിപാടി തീർന്നു."
"ഇഷ്ടപ്പെട്ട പോലെ ഒരുങ്ങി. ദിയയ്ക്കും ഞങ്ങൾ അവളെ പോലെ ഒരുങ്ങിയിരിക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്നു.ആരുടെയെങ്കിലും കല്യാണത്തിനു പോകുമ്പോൾ ഇത്ര ഒരുങ്ങി പോകാൻ പറ്റില്ലല്ലോ. ജീവിതത്തിൽ ആദ്യമായിട്ടല്ലേ! ആ ഒരു ആവേശം തീർച്ചയായും ഉണ്ട്.
ദിയയും അശ്വിനും മാറി താമസിക്കുന്നത് ഞങ്ങളുടെ വീടിന് അടുത്തുള്ള അപാർട്ട്മെന്റിലാണ്. അതുകൊണ്ട് ദിയയെ മിസ് ചെയ്യുമെന്ന് തോന്നുന്നില്ല," അഹാന പറഞ്ഞു.
അഹാനയുടെ സഹോദരിയും വ്ലോഗറുമായ ദിയ കൃഷ്ണയുടെ വിവാഹം ഇന്ന് തിരുവനന്തപുരത്ത് നടന്നു. ദീർഘകാലസുഹൃത്ത് അശ്വിൻ ഗണേശിനെയാണ് ദിയ വിവാഹം ചെയ്തത്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.