വിറപ്പിക്കാൻ ‘തുംബാഡ് 2’ വരുന്നു; പ്രഖ്യാപനം ‘തുംബാഡ്’ റി റിലീസ് ദിവസം
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായ ‘തുംബാഡി’ന് രണ്ടാം ഭാഗം വരുന്നു. സിനിമയുടെ റി റിലീസിനോടനുബന്ധിച്ചാണ് രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. സാധാരണ ഒരു ബോളിവുഡ് സിനിമയുടെ പ്രമോഷന് വേണ്ടി ചിലവഴിക്കുന്ന ബജറ്റിനേക്കാള്‍ കുറവ് പണം മുടക്കിയാണ് തുംബാഡ്

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായ ‘തുംബാഡി’ന് രണ്ടാം ഭാഗം വരുന്നു. സിനിമയുടെ റി റിലീസിനോടനുബന്ധിച്ചാണ് രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
സാധാരണ ഒരു ബോളിവുഡ് സിനിമയുടെ പ്രമോഷന് വേണ്ടി ചിലവഴിക്കുന്ന ബജറ്റിനേക്കാള്‍ കുറവ് പണം മുടക്കിയാണ് തുംബാഡ് ഒരുക്കിയത്. 2018ല്‍ റിലീസ് ചെയ്ത ചിത്രം 15 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. പോസിറ്റിവ് പ്രതികരണങ്ങൾ ഉണ്ടായെങ്കിലും 13 കോടി രൂപയാണ് ചിത്രത്തിന് ആകെ ലഭിച്ച കലക്‌ന്‍.
പിന്നീട് ചിത്രത്തിന്റെ ഒടിടി റിലീസിന് ശേഷം നിരവധി പ്രേക്ഷകരാണ് സംവിധാന മികവിനെയും കഥപറച്ചിലിനെയും പുകഴ്ത്തി രംഗത്തെത്തിയത്. തുംബാഡ് അങ്ങനെ സിനിമ പ്രേമികൾക്കും സിനിമയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും ഒരു പാഠപുസ്തകമായി മാറി.
വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീ റിലീസ് ചെയ്തിരിക്കുകയാണ്. സെപ്റ്റംബര്‍ 13ന് ആണ് ചിത്രം റീ റിലീസ് ചെയ്തത്. ആദ്യ ദിനം റെക്കോർഡ് കലക്‌ഷനാണ് ചിത്രം റീ റിലീസില്‍ സ്വന്തമാക്കിയിരിക്കുന്നത്. 1.50 കോടിയാണ് ആദ്യ ദിനം നേടിയത്. ഇത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കരീന കപൂര്‍ ചിത്രമായ ‘ദി ബക്കിങ്ഹാം മര്‍ഡര്‍സി’നേക്കാള്‍ വലിയ കളക്ഷന്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല അന്ന് തുംബാഡ് ആദ്യം റിലീസ് ചെയ്തപ്പോൾ വെറും 65 ലക്ഷമായിരുന്നു ആദ്യദിനം നേടിയത്. റി റിലീസിൽ ചിത്രം ചരിത്രം കുറിക്കുമെന്നാണ് ബോക്സ്ഓഫിസ് അനലിസ്റ്റുകൾ പറയുന്നത്.
രാഹി അനില്‍ ബാര്‍വെ ആയിരുന്നു ചിത്രം സംവിധാനമാണ് ചെയ്തത്. മിതേഷ് ഷാ, ആദേശ് പ്രസാദ്, രാഹി അനില്‍ ബാര്‍വെ, ആനന്ദ് ഗന്ധ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സോഹം ഷാ, ആനന്ദ് എല്‍. റായ്, ആനന്ദ് ഗാന്ധി, മുകേഷ് ഷാ, അമിത ഷാ എന്നിവരായിരുന്നു തംുബാഡ് നിര്‍മ്മിച്ചത്.