ഒറ്റയ്ക്ക് പൂക്കളമിട്ട് ജയറാം, വടംവലിച്ച് റിമ; താരങ്ങളുടെ ഓണാഘോഷം കാണാം
തിരുവോണ ദിനം ആഘോഷമാക്കി മലയാളി താരങ്ങൾ. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ക്കര്‍ സല്‍മാന്‍, അഹാന കൃഷ്ണകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍ തുടങ്ങിയ താരങ്ങള്‍ മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്നു. മലയാളസിനിമാ താരങ്ങള്‍ക്ക് പുറമെ ഉലകനായകന്‍ കമല്‍ഹാസനും ആശംസകളുമായി എത്തി.

എന്നാല്‍ മലയാളികളുടെ പ്രിയതാരം ജയറാം മുണ്ടുടുത്ത് ഓണം ആശംസിക്കുക മാത്രമല്ല ഒറ്റക്കൊരു പൂക്കളവുമിട്ടു. താരം തന്നെയാണ് പൂക്കളം ഇടുന്നതിന്‍റെ ഫുള്‍ വിഡിയോ സോഷ്യല്‍ മിഡിയ വഴി പങ്കുവച്ചത്. സൗകര്യത്തിനായി ഷോര്‍ട്സിട്ട് അത്തപൂക്കളം മുഴുവനും പൂര്‍ത്തിയാക്കിയ താരം ഒടുവില്‍ മുണ്ടുടുത്ത് കുടുംബത്തിനൊപ്പം നില്‍ക്കുന്നതും വിഡിയോയിലുണ്ട്.
തന്റെ നൃത്തവിദ്യാലയമായ മാമാങ്കത്തിലായിരുന്നു റിമ കല്ലിങ്കലിന്റെ ഓണാഘോഷം. തന്റെ ടീം അംഗങ്ങൾക്കൊപ്പം വടം വലിയും മറ്റു മത്സരങ്ങളുമായി റിമയും സജീവമായിരുന്നു. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിട്ടുണ്ട്.
ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് നടി മാളവികയും തേജസും. ഇരുവരും നാടൻ ലുക്കിൽ എത്തിയ ഓണം ഷൂട്ടിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.
ആദ്യ ഓണം കൂടുന്ന ത്രില്ലിൽ ആണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും. ഇക്കഴിഞ്ഞ ആഴ്ചയാണ് ശ്രീവിദ്യയുടെ വിവാഹം കഴിഞ്ഞത്. ഇരുവരുടെയും ഓണചിത്രം ആരാധരുടെ മനം കവരുന്നതായിരുന്നു. ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ “ഓണാശംസകൾ എന്നും ഇരുവരും കുറിച്ചു. ഞങ്ങടെ ഒരുമിച്ചുള്ള ആദ്യ ഓണം ഇനിയുള്ള ഒരായിരം ഓണം ഞങ്ങൾക്ക് ഇങ്ങനെ ചേർന്ന് നിൽക്കാനായി നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം എന്നും ഇരുവരും പറയുന്നു.
എന്റെ ഭാര്യ ആണ് എന്റെ ശക്തി എന്ന് പലകുറി പറഞ്ഞിട്ടുള്ള സുരേഷ് ഗോപി ഭാര്യ രാധികയ്ക്ക് ഒപ്പമുളള ഒരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ടാണ് ഓണം ആശംസകൾ നേർന്നത്. ‘‘ഏവര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍’’ എന്നും അദ്ദേഹം കുറിച്ചു.
ആദ്യ ഓണം ആഘോഷിക്കുന്ന ജിപിയും ഗോപികയും സന്തോഷം പങ്കിട്ടുകൊണ്ട് എത്തിയിരുന്നു. നമ്മളുടെ ആദ്യ ഓണം ആണ് എന്നും ഇരുവരും പറയുന്നു.