ഇന്ന് സിനിമയ്ക്കു പോകുന്നുണ്ടോ; ടിക്കറ്റിന് വെറും 99 രൂപ മാത്രം
ദേശീയ സിനിമാ ദിനത്തിൽ പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരം. മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ സെപ്റ്റംബർ 20നാണ് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാകും. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്. സെപ്റ്റംബർ

ദേശീയ സിനിമാ ദിനത്തിൽ പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരം. മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ സെപ്റ്റംബർ 20നാണ് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാകും. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്.
സെപ്റ്റംബർ 20ന് ഏത് സമയത്തും ഓഫര്‍ ലഭിക്കും. ബുക്കിങ് ആപ്പുകളില്‍ 99 രൂപയ്‌ക്ക് പുറമേ അധിക ബുക്കിങ് ചാര്‍ജ് ഉണ്ടായിരിക്കും. തിയറ്ററുകളിലെ കൗണ്ടറുകളില്‍ 99 രൂപയ്‌ക്ക് ടിക്കറ്റ് എടുക്കാം. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കഴിലുള്ള പിവിആര്‍ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളിലാണ് ഓഫര്‍ ലഭ്യമാവുക.
ബുക്ക്‌മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളില്‍ ഓഫര്‍ തുകയ്‌ക്ക് ടിക്കറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ത്രിഡി സിനിമകൾ, ഐമാക്‌സ്, 4 ഡിഎക്‌സ്, റിക്ലൈനര്‍ തുടങ്ങിയ പ്രീമിയം വിഭാഗങ്ങള്‍ക്ക് ഓഫര്‍ ലഭ്യമല്ല.
ഇത് മൂന്നാം തവണയാണ് അസോസിയേഷന്‍ ദേശീയ ചലച്ചിത്ര ദിനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രേക്ഷകരുടെ തള്ളിക്കയറ്റം തന്നെ ഈ ദിവസം ഉണ്ടായിരുന്നു. 2023ലെ ദേശീയ ചലച്ചിത്ര ദിനം ഒക്‌ടോബര്‍ 13നായിരുന്നു. അന്നേ ദിവസം 60 ലക്ഷത്തിലധികം ആളുകളാണ് പ്രത്യേക നിരക്കില്‍ ടിക്കറ്റ് വാങ്ങിയതെന്ന് ആസോസിയേഷന്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്‌ച ദിവസം കൂടി ചേര്‍ന്ന് വരുന്നതിനാല്‍ പുതിയ റിലീസുകളെ സംബന്ധിച്ചു ഏറെ ഗുണകരമാവും ഇത്തവണ സിനിമ ദിനം എന്നാണ് കരുതുന്നത്.
ഓണ റിലീസുകളായ അജയന്റെ രണ്ടാം മോഷണം, കിഷ്കിന്ധാ കാണ്ഡം, കൊണ്ടൽ, ബാഡ് ബോയ്സ്, ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്, ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന കഥ ഇന്നുവരെ, കുട്ടന്റെ ഷിനിഗാമി എന്നീ സിനിമകൾ ഈ ഓഫറുകളിൽ ആസ്വദിക്കാം.