കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഫെയ്സസ്’ സിനിമയുടെ ഫസ്റ്റ്ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടോപ്‌ലെസ് ആയാണ് നായകനും നായികയും ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ക്യാൻവാസിൽ വരച്ച ചിത്രങ്ങൾ പോലെയാണ് ഹന്നയും കലേഷും ബോഡി ആർട്ടുമായി പോസ്റ്ററിൽ എത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഫെയ്സസ്’ സിനിമയുടെ ഫസ്റ്റ്ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടോപ്‌ലെസ് ആയാണ് നായകനും നായികയും ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ക്യാൻവാസിൽ വരച്ച ചിത്രങ്ങൾ പോലെയാണ് ഹന്നയും കലേഷും ബോഡി ആർട്ടുമായി പോസ്റ്ററിൽ എത്തിയത്. ഒരു പെയിന്റിങ് എങ്ങനെ തീർക്കുമോ, അതേ ശ്രമങ്ങൾ തന്നെയാണ് ഈ രണ്ടു താരങ്ങളുടെയും ബോഡി ആർട്ടിനായി വേണ്ടിവന്നതും. ഹന്നയും കലേഷും സ്വയം ക്യാൻവാസായി മാറിക്കൊടുത്തു. ഈ പോസ്റ്റർ നിർമിച്ചതിന്റെ ബിഹൈൻഡ് ദ് സീൻ വിഡിയോ കഴിഞ്ഞ ദിവസം താരങ്ങളുടെ തന്നെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറങ്ങിയിരുന്നു.

യഥാർഥ പെയിന്റിംഗ് കലാകാരന്മാരെ ക്ഷണിച്ചു വരുത്തി, വളരെയേറെ സമയം ചെലവിട്ടാണ് ഈ ചിത്രപ്പണി പൂർത്തിയാക്കിയത്. ഇതിനായി കലേഷും ഹന്നയും അവരുടെ പെയിന്റിങ് ബ്രഷിനു മുന്നിൽ നിന്നു കൊടുത്തു. ഇതിന്റെ മനോഹരമായ മേക്കിങ് ദൃശ്യങ്ങൾ ചേർന്നതാണ് ബിഹൈൻഡ് ദ് സീൻ. ബിഹൈൻഡ് ദ് സീനിനായി പ്രത്യേകം വിഡിയോ, ഫോട്ടോ ഷൂട്ടും ഏർപ്പെടുത്തി

കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും
ADVERTISEMENT

SVKA മൂവീസിന്റെ ബാനറിൽ SKR, അർജുൻ കുമാർ, ജനനി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നീലേഷ് ഇ.കെ. ആണ്. സുമൻ സുദർശനനും, നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ബി.കെ. ഹരിനാരായണന്റെതാണ് വരികൾ. 

സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർജെ വിജിത, മറീന മൈക്കിൾ, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹൃദയം, വർഷങ്ങൾക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഫെയ്‌സസിന് ഉണ്ട്. കോളിൻസ് ജോസ് ഛായാഗ്രഹണം നിർവഹിക്കുന്നു, മനു ഷാജുവാണ് എഡിറ്റർ. 

ADVERTISEMENT

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കിരൺ വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ അണ്ണാമലൈ ഈശ്വർ, പ്രൊഡക്‌ഷൻ കൺട്രോളർ ജബ്ബാർ മതിലകം, ചീഫ് അസ്സോ. ഡയറക്ടർ നൗഫൽ ഹുസൈൻ, കലാ സംവിധാനം സജിത്ത് മുണ്ടയാട്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം മെർലിൻ ലിസബെത്, സംഘട്ടനം ബ്രൂസ്‌ലീ രാജേഷ്, കണ്ടന്റ് മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, സ്റ്റീൽസ്- ഹാരിസ് സൈനുദ്ധീൻ, പോസ്റ്റർ ഡിസൈൻ മാമിജോ.

English Summary:

Faces First Look Making Video: Kalesh Ramanand & Hannah Reji Koshy's Bold Topless Poster Goes Viral