‘പുഷ്പ 2’ കേരളത്തിലെത്തിക്കാൻ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്; ലക്ഷ്യം ‘ലിയോ’ റെക്കോർഡ് തകര്‍ക്കുക
അല്ലു അർജുന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പുഷ്പ 2’ കേരളത്തിൽ വിതരണത്തിനെത്തിക്കാൻ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. മുമ്പ് പറഞ്ഞതിലും ഒരു ദിവസം നേരത്തെ റിലീസിനൊരുങ്ങുന്ന ‘പുഷ്പ ദ് റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്

അല്ലു അർജുന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പുഷ്പ 2’ കേരളത്തിൽ വിതരണത്തിനെത്തിക്കാൻ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. മുമ്പ് പറഞ്ഞതിലും ഒരു ദിവസം നേരത്തെ റിലീസിനൊരുങ്ങുന്ന ‘പുഷ്പ ദ് റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത.
പത്ത് വർഷത്തിലേറെയായി സിനിമാ നിർമാണ, വിതരണ മേഖലയിലെ സജീവ സാന്നിധ്യമായ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ഇതിനകം നിരവധി സൂപ്പർ ഹിറ്റ് സിനിമകള്‍ കേരളത്തിൽ വിതരണത്തിനെത്തിച്ചിട്ടുണ്ട്.
‘‘പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുമ്പോൾ ഞങ്ങൾക്ക് രണ്ട് അജണ്ടകളാണ് മുന്നിലുള്ളത്. വിജയ്‍യുടെ ‘ലിയോ’ കേരളത്തിൽ നിന്നും ആദ്യ ദിനം കലക്ട് ചെയ്ത 12 കോടിയെ മറികടക്കുക, കേരളത്തിൽ റിലീസിന്‍റെ ആദ്യ ദിനം മുതൽ 24 മണിക്കൂറും ഷോകൾ പ്രദർശിപ്പിക്കുക.’’ മുകേഷ് ആർ. മേത്ത പറയുന്നു. തിയറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.
ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ് റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ് റൂൾ' ബോക്സ് ഓഫിസില്‍ കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ് റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിങ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.