റിലീസ് ചെയ്ത ഭാഷകളിലെല്ലാം മികച്ച വിജയം നേടിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലി വീണ്ടും റിലീസിനെത്തുന്നു. അതും കേരളത്തിൽ. റിലീസിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചിത്രം വീണ്ടും കേരളത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് സിനിമയുടെ വിതരണക്കാരായ ഗ്ലോബൽ യുണൈറ്റഡ് മീഡിയ.
പെരുന്നാള്‍ റിലീസായി ജൂലായ് ഒന്നിന് കേരളത്തിലെ ഇരുപത് മുതല്‍ മുപ്പത് വരെ തിയറ്ററുകളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യും. ബാഹുബലിയുടെ ചൈനീസ് പതിപ്പ് ജൂലായ് 22ന് റിലീസ് ചെയ്യുന്നുണ്ട്.
അതേസമയം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അവസാനഘട്ടചിത്രീകരണത്തിലാണ് അണിയറപ്രവർത്തകർ. ബാഹുബലി 2 അടുത്തവർഷമാകും റിലീസിനെത്തുക.