താരസംഘടന 'അമ്മ' സീരിയല്‍ നിര്‍മാണരംഗത്തേക്ക്. ഇതുസംബന്ധിച്ചുള്ള തീരുമാനം 28ന് കൊച്ചിയില്‍ ചേരുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗം ചര്‍ച്ചചെയ്യും. സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി ആളുകള്‍ക്ക് വരുമാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് സംഘടന സീരിയല്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്.
480 അംഗങ്ങളുള്ള അമ്മയില്‍ വലിയൊരുവിഭാഗം ജോലിയില്ലാതെ കഴിയുന്ന സാഹചര്യമാണുള്ളത്. അഭിനയത്തിരക്കില്ലാത്ത താരങ്ങള്‍ക്ക് ചെറിയൊരു വരുമാനമൊരുക്കാന്‍ അമ്മ നിര്‍മിക്കുന്ന സീരിയലിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ഇന്നസെന്റ് പ്രസിഡന്റായും മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായുമുള്ള അമ്മയുടെ പുതിയ നേതൃത്വമാണ് സംഘടനയിലെ സഹതാരങ്ങള്‍ക്ക് സഹായമാവുന്ന ഈ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. സിനിമയില്‍ തിരക്കുകുറഞ്ഞവര്‍ക്ക് മേഖലയില്‍ പിടിച്ചുനില്‍ക്കാനൊരു കൈത്താങ്ങ് നല്‍കുകയെന്നതാണ് സീരിയല്‍ നിര്‍മാണത്തിനുപിന്നിലെ ഉദ്ദേശ്യമെന്ന് സെക്രട്ടറി ഇടവേള ബാബു പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.