നാട്ടിൽനിന്നു വിദേശത്തുപോകുന്ന പലർക്കും സംഭവിക്കാവുന്ന തെറ്റ്; ബിഗ് ബെൻ റിവ്യു
Big Ben Review
ഇക്കാലത്ത് നിരവധി മലയാളികളാണ് വിദേശ രാജ്യങ്ങളിൽ പഠിക്കാനും തൊഴിലെടുക്കാനുമായി പോയിട്ടുള്ളത്. പിന്നീട് അവർ അവിടെ തന്നെ കുടുംബമായി നിലകൊണ്ടു. നമ്മുടെ നാട്ടിലേതുപോലുള്ള നിയമങ്ങളല്ല അവിടെ, ആ നിയമങ്ങളെ മാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. പക്ഷേ നമ്മൾ വരുത്തുന്ന ചില

ഇക്കാലത്ത് നിരവധി മലയാളികളാണ് വിദേശ രാജ്യങ്ങളിൽ പഠിക്കാനും തൊഴിലെടുക്കാനുമായി പോയിട്ടുള്ളത്. പിന്നീട് അവർ അവിടെ തന്നെ കുടുംബമായി നിലകൊണ്ടു. നമ്മുടെ നാട്ടിലേതുപോലുള്ള നിയമങ്ങളല്ല അവിടെ, ആ നിയമങ്ങളെ മാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. പക്ഷേ നമ്മൾ വരുത്തുന്ന ചില തെറ്റുകൾക്ക് വലിയ വില നിൽകേണ്ടിവരുന്ന സാഹചര്യം അവിടെ ഉണ്ടാകും. അങ്ങനെയൊരു പ്രതിസന്ധിയിൽ അകപ്പെട്ടുപോകുന്ന മലയാളി യുവാവ്, അത് തരണം ചെയ്യാൻ അയാൾ നടത്തുന്ന ശ്രമങ്ങളാണ് ബിഗ് ബെൻ എന്ന ചിത്രം പറയുന്നത്.
നാട്ടിൽ പൊലീസ് ആയി ജോലി നോക്കുകയാണ് ജീൻ. ഭാര്യ ലൗലി യുകെയിൽ നഴ്സ് ആണ്. സസ്പെൻഷനിലായി നിൽക്കുന്ന ജീൻ ഭാര്യയുടെ അടുത്തേക്ക് കൈക്കുഞ്ഞിനേയും കൊണ്ട് പോകുന്നിടത്താണ് സിനിമ തുടങ്ങുന്നത്. നാട്ടിലെ പൊലീസ് സ്വഭാവം ജീൻ വിദേശത്തും എടുക്കാൻ തുടങ്ങുന്നിടത്താണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അങ്ങനെ തന്റെ മുൻകോപം കൊണ്ട് അബദ്ധവശാൽ സംഭവിക്കുന്ന ഒരു തെറ്റിന് ജീൻ നൽകേണ്ടി വരുന്നത് വലിയ വില തന്നെയായിരുന്നു.
ശക്തമായ ഒരു മുഴുനീള കഥാപാത്രം ആദ്യമായാണ് അനു മോഹൻ അവതരിപ്പിക്കുന്നത്. ത്രില്ലർ സ്വഭാവത്തിൽ പ്രേക്ഷകനെ മുഴുവൻ സമയവും എൻഗേജ് ചെയ്യിപ്പിക്കുന്ന ഈ സിനിമയിൽ എടുത്തു പറയേണ്ട പ്രത്യേകത അനു ഉൾപ്പടെയുള്ള താരങ്ങളുടെ പ്രകടനം തന്നെയാണ്.
സിനിമ രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കാണികളെ ആകാംഷയുടെ മുൾമുനിയിൽ നിർത്തുന്ന ത്രില്ലർ സ്വഭാവത്തിലേക്ക് സിനിമ മാറുന്നു. ജീനിന്റെ ഭാര്യ ലൗലിയായി എത്തുന്ന അതിഥി രവിയുടെ പ്രകടനവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ബിജു സോപാനം, നിഷാ സാരംഗ്, വിനയ് ഫോർട്ട്, വിജയ് ബാബു തുടങ്ങിയവരും തങ്ങളുടെ റോളുകൾ മികച്ചതാക്കി.
ഇന്നത്തെ കേരളത്തിലെ സാഹചര്യത്തിനു ചേരുന്നൊരു പ്രമേയം എന്ന നിലയിലും ചിത്രം പ്രശംസിക്കപ്പെടേണ്ടതാണ്. നാട്ടിൽനിന്നു വിദേശത്തുപോകുന്ന പലർക്കും സംഭവിക്കാവുന്ന തെറ്റ്. ആ തെറ്റിന്റെ ഗൗരവവും അതുകൊണ്ട് പിന്നീടും സംഭവിക്കാവുന്ന വിഷയങ്ങളും കൃത്യമായി ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
തിരക്കഥയും സംവിധാനവും ചെയ്ത ബിനോ അഗസ്റ്റിൻ പ്രത്യേകം പ്രശംസ അർഹിക്കുന്നു. പ്രേക്ഷകനെ ഒരിക്കലും ബോറടിപ്പിക്കാതെ പിരിമുറുക്കത്തോടെ സിനിമയിലേക്ക് നോക്കി ഇരിക്കാൻ ബിനോയുടെ എഴുത്തും സംവിധാനവും പ്രേരിപ്പിക്കുന്നു. നവാഗത സംവിധായകന്റെ പതർച്ചയില്ലാതെ ബിനോ തന്റെ അരങ്ങേറ്റം മികച്ചതാക്കി. സജാദ് കാക്കുവിന്റെ ഛായാഗ്രഹണവും അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ്.
ത്രില്ലർ സ്വഭാവത്തിലുള്ള ഫാമിലി ഡ്രാമ എന്ന നിലയിൽ പ്രക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന അനുഭവമാണ് ബിഗ് ബെന്‍ സമ്മാനിക്കുക.