കെട്ടുകാഴ്ചകളുടെ അമിതഭാരമില്ലാത്ത കൊച്ചു സിനിമ; പഞ്ചായത്ത് ജെട്ടി റിവ്യു
മലയാള ടെലിവിഷൻ ചരിത്രത്തിൽ ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ മറിമായം ടീം ഒന്നിക്കുന്ന സിനിമ എന്നതാണ് പഞ്ചായത്ത് ജെട്ടി എന്ന സിനിമയെ റിലീസിനു മുൻപെ ചർച്ചയാക്കിയത്. പ്രേക്ഷകർക്ക് സുപരിചതരായ താരങ്ങൾ, ലളിതമായ ആഖ്യാനം, പരിചിതമായ പ്രമേയം! ചുരുക്കത്തിൽ കെട്ടുകാഴ്ചകളുടെ അധികഭാരമില്ലാത്ത കൊച്ചു സിനിമയാണ് പഞ്ചായത്ത് ജെട്ടി.

മറിമായം ടീമിലെ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും ചേർന്നാണ് സിനിമയുടെ രചനയും സംവിധാനവും. കായലാൽ ചുറ്റപ്പെട്ടു കിടക്കുന്ന കുടുങ്ങാശ്ശേരി പഞ്ചായത്തിലാണ് കഥ നടക്കുന്നത്. പഞ്ചായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു ഭരണപക്ഷവും അതു അട്ടിമറിക്കാൻ നടക്കുന്ന പ്രതിപക്ഷവും. ഇവർ തമ്മിലുള്ള ചെറുതും വലുതുമായ സംഘർഷങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റും ജനസമ്മതനുമായ 'ഓ.കെ' ആയി സലിം ഹസനും അധികാരത്തിലെത്താൻ സകല കുറുക്കുവഴികളും പ്രയോഗിക്കുന്ന പ്രതിപക്ഷ നേതാവ് വല്ലഭനായി മണികണ്ഠൻ പട്ടാമ്പിയും!
വരവേൽപ്, പഞ്ചവടിപ്പാലം തുടങ്ങിയ ക്ലാസിക് സിനിമകളുടെ ഒരു മറിമായം പതിപ്പാണ് സിനിമ. പഞ്ചായത്തിലെ പല തരത്തിലുള്ള കഥാപാത്രങ്ങൾ, അവരുടെ ജീവിതപ്രശ്നങ്ങൾ, അവർക്കിടയിലെ പാരവെപ്പും പരദൂഷണവും, അതിനിടയിലുള്ള സാഹോദര്യം, ഇവയെല്ലാം കൃത്യമായി സിനിമയിൽ പകർത്തി വച്ചിരിക്കുന്നു. ചെറിയ കഥാപാത്രമായെത്തുന്ന അഭിനേതാക്കൾ പോലും മികച്ച അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സലിം ഹസനും മണികണ്ഠൻ പട്ടാമ്പിയുമാണ് സിനിമയുടെ നട്ടെല്ല്. സലിം ഹസനും രചന നാരായണൻ കുട്ടിയും തമ്മിലുള്ള കെമിസ്ട്രിയും രസകരമാണ്. ഡയലോഗ് ഡെലിവറിയിലും പ്രകടനത്തിലും മുൻകാല സിനിമയെക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് രചന കാഴ്ച വച്ചിരിക്കുന്നത്.
സ്നേഹ ശ്രീകുമാർ, നിയാസ് ബക്കർ, വിനോദ് കോവൂർ, മണി ഷൊർണൂർ, ഉണ്ണി ചെറുവത്തൂർ, രാഘവൻ, വീണ നായർ, മനോഹരിയമ്മ, സുധീർ പരവൂർ, അരുൺ പുനലൂർ, ഉണ്ണി നായർ, രശ്മി അനിൽ, ജെയിംസ് ഏല്യ, സേതുലക്ഷ്മിയമ്മ, പൗളി വിൽസൻ, സലിം കുമാർ എന്നിവരാണ് ചെറുതും വലുതുമായ വേഷങ്ങളിലെത്തുന്നത്. മറിമായം ടീമിന്റെ സിഗ്നേച്ചർ തമാശകളുടെ രീതി അതിന്റെ സ്വാഭാവികതയും സത്യസന്ധതയുമാണ്. എന്നാൽ, സിനിമ ഇക്കാര്യത്തിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല എന്നത് പരിമിതിയായി അവശേഷിക്കുന്നു. നാട്ടുകാർക്ക് നല്ലതു വരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു പഞ്ചായത്ത് മെമ്പറുടെ ജീവിതസംഘർഷങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഒരു ട്രാക്ക് സമാന്തരമായി പോകുന്നതിന് ഇടയിൽ വരുന്ന ചില തമാശ രംഗങ്ങളും ഡയലോഗുകളും സിനിമയുടെ ടോട്ടാലിറ്റിയോടു ചേർന്നു പോകുന്നതായി അനുഭവപ്പെട്ടില്ല.
സപ്തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡും ഗോവിന്ദ് ഫിലിംസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ക്രിഷ് കൈമളാണ് ക്യാമറ. ശ്യാം ശശിധരനാണ് സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത്. രഞ്ജിൻ രാജിന്റെ സംഗീതം സിനിമയ്ക്കു യോജിക്കുന്നതായിരുന്നു.
ചുരുക്കത്തിൽ, ഒരു സാധാരണ പഞ്ചായത്തിൽ നടക്കുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളുടെ നേർക്കാഴ്ച ഒരുക്കുകയാണ് പഞ്ചായത്ത് ജെട്ടി എന്ന സിനിമ. ഈ സിനിമയിലെ പല കഥാപാത്രങ്ങളെയും പ്രേക്ഷകർക്കു പരിചിതമായി തോന്നും. കാരണം, അനുദിന ജീവിതത്തിൽ പ്രേക്ഷകർ കാണുകയും അനുഭവിക്കുകയും ചെയ്യുന്നതാണ് പഞ്ചായത്ത് ജെട്ടിയിലെ കാഴ്ചകൾ. അതിൽ ചിരിയുണ്ട്, കരച്ചിലുണ്ട്, സംഘർഷങ്ങളുണ്ട്! അതിലെല്ലാമുപരി നമ്മുടെ ചുറ്റുവട്ടത്തുള്ള ജീവിതങ്ങളുണ്ട്.