ധ്യാനും മുകേഷും ഒപ്പത്തിനൊപ്പം; ‘സൂപ്പർ സിന്ദഗി’ റിവ്യൂ
ലോകത്ത് എവിടെയൊക്കെ തട്ടിപ്പ് നടന്നാലും അതിന് ഇരയാവരുടെ കൂട്ടത്തിൽ ഒരു മലയാളിയെ കണ്ടാൽ അദ്ഭുതപ്പെടണ്ട എന്ന് പാതി കളിയായും പാതി കാര്യമായും പറയുന്ന സംഗതിയാണ്. ഒരു വശത്ത് കഠിനാധ്വാനത്തിലൂടെ മലയാളികൾ ലോകശ്രദ്ധ നേടുമ്പോൾ, ഉഡായിപ്പു പരിപാടികളിലൂടെയും വാർത്തകൾ സൃഷ്ടിക്കാറുണ്ട് മലയാളികൾ. വലിയ

ലോകത്ത് എവിടെയൊക്കെ തട്ടിപ്പ് നടന്നാലും അതിന് ഇരയാവരുടെ കൂട്ടത്തിൽ ഒരു മലയാളിയെ കണ്ടാൽ അദ്ഭുതപ്പെടണ്ട എന്ന് പാതി കളിയായും പാതി കാര്യമായും പറയുന്ന സംഗതിയാണ്. ഒരു വശത്ത് കഠിനാധ്വാനത്തിലൂടെ മലയാളികൾ ലോകശ്രദ്ധ നേടുമ്പോൾ, ഉഡായിപ്പു പരിപാടികളിലൂടെയും വാർത്തകൾ സൃഷ്ടിക്കാറുണ്ട് മലയാളികൾ. വലിയ കഷ്ടപ്പാടില്ലാതെ കോടീശ്വരനാകാൻ ആഗ്രഹിക്കുന്ന അത്തരം ചില മലയാളികളുടെ ജീവിതമാണ് 'സൂപ്പർ സിന്ദഗി' എന്ന ചിത്രം. ധ്യാൻ ശ്രീനിവാസനും മുകേഷും ഒന്നിക്കുന്ന ചിത്രം ഒരു ഫൺ ഫില്‍ഡ് റോഡ് മൂവി ആണ്.
കയ്യിൽ പത്തു പൈസയില്ലെങ്കിലും കോടികളുടെ ബിസിനസ് സംസാരിക്കുന്ന ചില കക്ഷികളെ കാണാറില്ലേ! അങ്ങനെ ഒരു ഐറ്റമാണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന സിദ്ധാർഥ് എന്ന സിദ്ദു. എങ്ങനെയെങ്കിലും കോടികൾ സമ്പാദിക്കണമെന്ന ചിന്തയാണ് സിദ്ദുവിനെ നയിക്കുന്നത്. പക്ഷേ, അതിനായി കഠിനാധ്വാനം ചെയ്യാനൊന്നും സിദ്ദു തയാറല്ല. എളുപ്പവഴികൾ തിരയുന്ന സിദ്ദുവിന്റെ മുൻപിലേക്ക് അപരിചതനായ ഒരു വ്യക്തിയിലൂടെ വലിയൊരു 'ഡീൽ' വന്നു പെടുകയാണ്. ആ യാത്രയിൽ സിദ്ദുവിനൊപ്പം ചില സുഹൃത്തുക്കളും പരിചയക്കാരും പങ്കാളികളാകുന്നു. തമാശയും ഉദ്വേഗവും മാസും നിറയുന്ന ആ യാത്രയാണ് സൂപ്പർ സിന്ദഗി എന്ന ചിത്രം.
മടിയനും അലസനുമായ കഥാപാത്രം ധ്യാനിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമല്ല. പാർവതി നായരാണ് ധ്യാനിന്റെ നായികയായ വിദ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാനിന്റെയും മുകേഷിന്റെയും കോംബോയാണ് സിനിമയുടെ രസച്ചരട് മുന്നോട്ടു കൊണ്ടുപോകുന്നത്. മലയാള സിനിമയിൽ മുകേഷ് എന്ന നടൻ പല തവണ ആവർത്തിച്ച 'ഉഡായിപ്പ്' കഥാപാത്രം തന്നെയാണ് ഈ സിനിമയിലെ മുജീബ്. മുകേഷിനെ സംബന്ധിച്ചിടത്തോളം തികച്ചും അനായാസമായിരുന്നു ആ പകർന്നാട്ടം. ജോണി ആന്റണിയുടെ കഥാപാത്രവും ആവർത്തിക്കപ്പെട്ട ഫോർമുലയുടെ ഉള്ളിൽ നിൽക്കുന്നതാണ്.
സിനിമയിൽ വേറിട്ട വേഷമുള്ളതും സ്റ്റൈലിഷ് പ്രകടനത്തിലൂടെ സ്കോർ ചെയ്തതും സുരേഷ് കൃഷ്ണയാണ്. സുരേഷിന്റെ ഡാവിഞ്ചി സിനിമയിൽ രസകരമായി വന്നിട്ടുണ്ട്. നവാഗതനായ വിന്റേഷ് ചെമ്പ്രയാണ് സംവിധാനം. വിന്റേഷും പ്രജിത്ത് രാജും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചേരുവ സിനിമകളുടെ ഫോർമാറ്റിനുള്ളിൽ നിൽക്കുന്ന മേക്കിങ് ആണ് സൂപ്പർ സിന്ദഗിയുടേത്. കലേഷ് രാമാനന്ദ്, ഋതുമന്ത്ര, ശ്രീജ രവി, ധന്യ ഹമീദ് തുടങ്ങിയവരും സിനിമയിൽ ചെറിയ വേഷങ്ങളിലെത്തുന്നു. കണ്ണൂർ സ്ക്വാഡിൽ അമ്പരപ്പിക്കുന്ന സ്റ്റണ്ട് കാഴ്ചവച്ച കാതറിൻ മരിയയും അപ്രതീക്ഷിത വേഷത്തിൽ സിനിമയിലുണ്ട്.
666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാടും സത്താർ പടന്നേലകത്തുമാണ് സിനിമ നിർമിച്ചിരിക്കുന്നത്. എൽദോ ഐസക് ആണ് ക്യാമറ. എഡിറ്റർ ലിജോ പോൾ. സൂരജ് എസ് കുറുപ്പാണ് സംഗീതം. സിനിമ ആവശ്യപ്പെടുന്ന ദൃശ്യങ്ങളും സംഗീതവും കൃത്യമായി സമന്വയിപ്പിക്കുന്നുണ്ട് അണിയറപ്രവർത്തകർ. ചുരുക്കത്തിൽ, ധ്യാൻ–മുകേഷ് കോമഡികളുടെ ആരാധകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഫൺ ചിത്രമാണ് സൂപ്പർ സിന്ദഗി.