ഈ ‘വാഴ’കൾ കൊള്ളാം; റിവ്യൂ
Vazha Review
ഇലയും നാരും മുതൽ പിണ്ടി വരെ ഗുണങ്ങളുള്ള സസ്യത്തിനും ഒരു ഗുണവും മണവും ഇല്ലാത്ത മക്കൾക്കും നമ്മുടെ നാട്ടിൽ ഒറ്റ പേരാണ് 'വാഴ'. 'വാഴ'യുടെ പേരിൽ ഒളിഞ്ഞു കിടക്കുന്ന ഈ കുസൃതിയും വിരോധാഭാസവും തന്നെയാണ് 'വാഴ'യുടെ ഇതിവൃത്തവും. ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും തിയറ്ററിൽ ആരവം തീർക്കുകയാണ് നവാഗതനായ
ഇലയും നാരും മുതൽ പിണ്ടി വരെ ഗുണങ്ങളുള്ള സസ്യത്തിനും ഒരു ഗുണവും മണവും ഇല്ലാത്ത മക്കൾക്കും നമ്മുടെ നാട്ടിൽ ഒറ്റ പേരാണ് 'വാഴ'. 'വാഴ'യുടെ പേരിൽ ഒളിഞ്ഞു കിടക്കുന്ന ഈ കുസൃതിയും വിരോധാഭാസവും തന്നെയാണ് 'വാഴ'യുടെ ഇതിവൃത്തവും. ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും തിയറ്ററിൽ ആരവം തീർക്കുകയാണ് നവാഗതനായ
ഇലയും നാരും മുതൽ പിണ്ടി വരെ ഗുണങ്ങളുള്ള സസ്യത്തിനും ഒരു ഗുണവും മണവും ഇല്ലാത്ത മക്കൾക്കും നമ്മുടെ നാട്ടിൽ ഒറ്റ പേരാണ് 'വാഴ'. 'വാഴ'യുടെ പേരിൽ ഒളിഞ്ഞു കിടക്കുന്ന ഈ കുസൃതിയും വിരോധാഭാസവും തന്നെയാണ് 'വാഴ'യുടെ ഇതിവൃത്തവും. ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും തിയറ്ററിൽ ആരവം തീർക്കുകയാണ് നവാഗതനായ
ഇലയും നാരും മുതൽ പിണ്ടി വരെ ഗുണങ്ങളുള്ള സസ്യത്തിനും ഒരു ഗുണവും മണവും ഇല്ലാത്ത മക്കൾക്കും നമ്മുടെ നാട്ടിൽ ഒറ്റ പേരാണ് 'വാഴ'. 'വാഴ'യുടെ പേരിൽ ഒളിഞ്ഞു കിടക്കുന്ന ഈ കുസൃതിയും വിരോധാഭാസവും തന്നെയാണ് 'വാഴ'യുടെ ഇതിവൃത്തവും. ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും തിയറ്ററിൽ ആരവം തീർക്കുകയാണ് നവാഗതനായ ആനന്ദ് മേനോന്റെ വാഴ. യുവതലമുറയുടെ ആഘോഷങ്ങളും ആകുലതകളും പങ്കുവയ്ക്കുന്ന ചിത്രം സൗഹൃദങ്ങളുടെ ഉത്സവം കൂടിയായി മാറുന്നു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ സാന്നിധ്യം തന്നെയാണ് വാഴയെ റിലീസിനു മുമ്പേ സജീവ ചർച്ചയാക്കിയത്. അവരെ പ്രതീക്ഷിച്ച എത്തിയ 2കെ കിഡ്സിനെ ചിത്രം നിരാശപ്പെടുത്തിയില്ല. ന്യൂജെൻ പിള്ളേർക്കിടയിൽ വാഴ ചിരിയുടെ മാലപടക്കം തീർത്തപ്പോൾ 90സ് കിഡ്സിനു ബന്ധപ്പെടുത്താവുന്ന ഒട്ടേറെ വൈകാരിക മൂഹുർത്തങ്ങളും സിനിമയിലുണ്ടായിരുന്നു. പുതുതലമുറക്കൊപ്പം സീനിയർ താരങ്ങളും മത്സരിച്ച് അഭിനയിക്കുന്നു. സമീപകാല മലയാള സിനിമകളിലെ പോലെ തന്നെ മറ്റൊരു ‘ആണാഘോഷ’ സിനിമയാണ് വാഴയും.
മക്കളെ തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വളർത്തുന്ന മാതാപിതാക്കൾ, അവരുടെ പ്രതീക്ഷിക്കൊത്ത് ഉയരാൻ കഴിയാത്ത മക്കൾ, ബാക്ക്ബെഞ്ചേഴ്സിന്റെ അർമാദങ്ങൾ, വീട്ടുക്കാർക്കു ഇല്ലാത്ത ആധിയുമായി നിറയുന്ന നാട്ടുകാരും കുടുംബകാരും അങ്ങനെ പതിവ് കഥാപരിസരങ്ങൾ തന്നെയാണ് വാഴയിലും കാണാൻ കഴിയുക. വാഴയിലെ ഉഴപ്പൻമാരായ ആൺകൂട്ടത്തെ പോലെ ഒരു അന്തവും കുന്തവുമില്ലാതെയാണ് ആദ്യ പകുതി. കോമഡി ട്രാക്കിലൂടെയാണ് ഇടവേള വരെ സിനിമ മുന്നോട്ട് പോകുന്നത്. രണ്ടാം പാതിയുടെ തുടക്കത്തിൽ സിനിമ ഇമോഷനൽ ഡ്രാമയിലേക്ക് ട്രാക്ക് മാറ്റുന്നു. നാടകീയമായ ട്രാക്കിലേക്ക് വഴുതി പോകുമോ എന്ന് സംശയിക്കുമ്പോൾ വീണ്ടും കോമഡി ട്രാക്കിലൂടെ സിനിമ താളം കണ്ടെത്തുന്നു.
സിജു സണ്ണി, അമിത് മോഹൻ രാജേശ്വരി, ജോമോൻ ജ്യോതിർ, അനുരാജ്, സാഫ്, അൻഷിദ് അനു, ഹാഷിർ, അശ്വിൻ, ശ്രുതി മണികണ്ഠൻ, സിയ വിൻസെന്റ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, പ്രിയ ശ്രീജിത്, സ്മിനു സിജു എന്നിവരെല്ലാം തകർത്തഭിനയിച്ചിട്ടുണ്ട് ചിത്രത്തിൽ. യുവതാരങ്ങൾ കോമഡി രംഗങ്ങൾ അരങ്ങ് തകർത്തപ്പോൾ സീനിയർ താരങ്ങളായ ജഗദീഷ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ്, ജിബിൻ ഗോപിനാഥ് എന്നിവർ ഇമോഷനൽ രംഗങ്ങളിലെ ഗംഭീര പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ കണ്ണിൽ നനവ് പടർത്തി. സീനിയേഴ്സും ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്റേഴ്സ് ഉൾപ്പടെ വലിയൊരു താരനിരയെ സിനിമയിൽ അണിനിരത്തുമ്പോഴും എല്ലാവർക്കും കൃത്യമായ സ്ക്രീൻ സ്പേസ് നൽകാനും സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്.
‘ബയോപിക്ക് ഓഫ് എ ബില്യൺ ബോയ്സ്’ എന്ന ടാഗ് ലൈനോട് പ്രദർശനത്തിനു എത്തിയ ചിത്രം അക്ഷരാർഥത്തിൽ ആൺ തെമ്മാടിക്കൂട്ടങ്ങളുടെ ആഘോഷവും മഹത്വവത്ക്കരണവും തന്നെയാണ്. നാട്ടുകാർക്കും വീട്ടുകാർക്കും നിരന്തരം തലവേദനയാകുന്ന ആൺമക്കളുടെ ഗ്യാങിനെ ഹ്യൂമറിന്റെ അകമ്പടിയോടെയാണ് സിനിമ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ചിരിക്കാനുള്ള ഒരുപാട് മൂഹുർത്തങ്ങളും സിനിമയിലുണ്ട് എന്നിരുന്നാലും അവരുടെ ഗ്യാങ് ചെയ്യുന്ന എല്ലാ വൃത്തികേടുകളെയും കോമഡിയുടെ മേമ്പൊടി ചേർത്തു ന്യായീകരിക്കുന്നത് അരോജകമാകുന്നുണ്ട് ചിലപ്പോഴെങ്കിലും.
ജയജയ ജയഹേ, ഗുരുവായൂർ അമ്പലനടയിൽ ഹിറ്റ് സിനിമകളുടെ സംവിധായകൻ വിപിൻ ദാസാണ് വാഴയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ജയജയഹേയിൽ ടോക്സിക്കായ ഭർത്താവിനെ ഇടിച്ചു ഇരുത്തിയ നായികയിൽ നിന്ന് ഗുരുവായൂർ അമ്പലനടയിലേക്ക് വരുമ്പോൾ നായിക കേവലം അഴകിയ ലൈല മാത്രമാകുന്നുണ്ടായിരുന്നു വിപിന്റെ തൂലികയിൽ. ഗുരുവായൂർ അമ്പലനടയിലെ അഴകിയ ലൈലയ്ക്കു അപ്പുറത്തേക്ക് സ്ത്രീ കഥാപാത്രങ്ങൾക്കു സ്ക്രീൻ സ്പേസോ വ്യക്തിത്വമോ നൽകുന്നില്ല വാഴയിൽ തിരക്കഥാകൃത്ത്. ജയജയഹേയിലെ പാരലൽ കോളജ് അധ്യാപകൻ കാർത്തികേയന്റെ പ്രേതം ഗുരുവായൂർ അമ്പലനടയിൽ എന്ന പോലെ വാഴയിലും തിരക്കഥാകൃത്തിനെ പിന്തുടരുന്നുണ്ട്.
കുടുംബത്തിനൊപ്പവും സുഹൃത്തുകൾക്കൊപ്പം ആസ്വദിക്കാവുന്ന ഒരു ഫാമിലി എന്റർടെയിസർ തന്നെയാണ് വാഴ. നാടോടികാറ്റിലും റാംജി റാം സ്പീക്കിങിലുമൊക്കെ ചർച്ചയാകുന്ന യുവതലമുറയുടെ തൊഴിൽ ഇല്ലായ്മയും സ്വത്വ പ്രതിസന്ധികളും 2024-ലും പ്രസക്തിയുണ്ടെന്ന് അടിവരയിടുന്നുണ്ട് ചിത്രം.