മനുഷ്യ ജീവിതത്തിൽ സൗഹൃദത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയാണ് റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്ത കുട്ടന്റെ ഷിനിഗാമി എന്ന ചിത്രം. ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നയാളാണ് കുട്ടൻ. കുട്ടന്റെ മരണശേഷം കുട്ടനെ യമപുരിയിലേക്ക് കൊണ്ടുപോകാനും എത്തിയതാണ് കാലന്റെ കിങ്കരനായ ഷിനിഗാമി. ഷിനിഗാമി എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യ ജീവിതത്തിൽ സൗഹൃദത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയാണ് റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്ത കുട്ടന്റെ ഷിനിഗാമി എന്ന ചിത്രം. ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നയാളാണ് കുട്ടൻ. കുട്ടന്റെ മരണശേഷം കുട്ടനെ യമപുരിയിലേക്ക് കൊണ്ടുപോകാനും എത്തിയതാണ് കാലന്റെ കിങ്കരനായ ഷിനിഗാമി. ഷിനിഗാമി എന്നാൽ ജപ്പാനിൽ കാലൻ എന്നാണർഥം. ജപ്പാനിൽ നിന്നും ഡോക്ടറേറ്റ് എടുത്ത ഷിനിഗാമി കാലന്റെ അപ്രന്റിസ് ആണ്. കോവിഡ് കാലത്തെ മികച്ച പ്രകടനത്തോടെയാണ് കാലൻ ഷിനിഗാമിയെ തന്റെ അസിസ്റ്റന്റാക്കുന്നത്. 

എല്ലാവർക്കും പ്രിയപ്പെട്ടവനാണ് കുട്ടൻ. തന്റെ ഭാര്യയും മകളും നന്നായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന അയാൾ മരണശേഷവും ഷിനിഗാമിക്കൊപ്പം പോകാൻ തയാറാവുന്നില്ല. ചിതയിലേക്ക് എടുക്കുന്നതിന് മുമ്പ് യമപുരിയിലേക്ക് പോകണം എന്ന് ഷിനിഗാമി ഓർമിപ്പിച്ചെങ്കിലും തന്റെ മരണം എങ്ങനെ സംഭവിച്ചു എന്നറിഞ്ഞ ശേഷം മടങ്ങിപ്പോകാം എന്ന്  കുട്ടൻ തീരുമാനിക്കുന്നു. അളിയൻ മടങ്ങി വന്നാൽ മാത്രമേ ചിതയിലേയ്ക്ക് എടുക്കുന്നുള്ളൂ എന്ന് ബന്ധുക്കൾ തീരുമാനിച്ചതോടെ കുട്ടനും ഷിനിയും മരണവുമായി ബന്ധപ്പെട്ട ദുരഹതകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 

ADVERTISEMENT

സുഹൃത്തുകൾക്കിടയിലും ബന്ധുക്കൾക്കിടയിലും കുട്ടനെപറ്റിയുള്ള അഭിപ്രായങ്ങൾ കേൾക്കുന്ന ഷിനിഗാമി തന്റെ വരവിന്റെ ഉദ്ദേശ്യം പോലും പലപ്പോഴും മറക്കുന്നു. അതിനിടയിലാണ് കുട്ടന്റെ വീടിനടുത്തുള്ള മെമ്പർ മരണപ്പെടുന്നത്. പിന്നീട് മൂവരും ഒന്നിച്ച് അന്വേഷണം തുടരുന്നു. കുട്ടന്റെ മരണവും അതുമായി ബന്ധപ്പെട്ട ദുരൂഹതകളും ആണ് ചിത്രത്തിൻറെ കാതൽ.

ഷിനിഗാമി കൊണ്ടുവരുന്ന ചെരുപ്പ് കുട്ടൻ ധരിക്കാൻ തയാറാകാത്തതോടെയാണ് ചിത്രം അതിന്റെ രസകരമായ മുഹൂർത്തങ്ങളിലേക്ക് കടക്കുന്നത്. യമപുരിയിലേക്ക് പോകാൻ ചെരുപ്പ് അത്യാവശ്യമാണെന്ന് ചെരുപ്പ് ധരിക്കാത്ത കുട്ടനെ അതിന് ഷിനിഗാമി വളരെയധികം നിർബന്ധിക്കുന്നുണ്ട്. എന്നാൽ കുട്ടന്റെ വാശിയിൽ അയാൾക്ക് അതിൽ പിന്മാറേണ്ടി വരുന്നു. കുട്ടനൊപ്പം വരുന്ന മറ്റ് സഹയാത്രികർ മറ്റൊന്നും നോക്കാതെ ചെരുപ്പ് ധരിക്കുന്നത് വളരെ രസകരമായയാണ് അവതരിപ്പിച്ചിരിക്കുന്നത്. മരണാനന്തര ജീവിതത്തിലെ ചില സന്ദർഭങ്ങൾ ചിത്രത്തിൽ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അവർക്കിടയിലെ നർമ സംഭാഷണങ്ങളും മുഹൂർത്തങ്ങളും ഒക്കെ പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നു

ADVERTISEMENT

സുഹൃത്ത് വാസുവും കുട്ടനും തമ്മിലുള്ള സൗഹൃദം വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സൗഹൃദത്തിന് വേണ്ടി ജീവിക്കുന്ന ചിലരെ ചിത്രം ഓർമപ്പെടുത്തുന്നു.

കുട്ടൻ ആയി ജാഫർ ഇടുക്കിയും ഷിനിഗാമിയായി ഇന്ദ്രൻസും മനോഹരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അനീഷ്. ജി. മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക അഖില, സന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലായ്ക്കൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അർജുൻ.വി. അക്ഷയ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കുട്ടന്റെ കുടുംബത്തോടുള്ള ആത്മാർത്ഥതയും സൗഹൃദവും ഒക്കെ പ്രേക്ഷകരെ സിനിമയോട് അടുപ്പിക്കുമെന്നുള്ളത് ഉറപ്പാണ്. വളരെ മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഗ്രാമാന്തരീക്ഷത്തിന്റെ മനോഹാരിതയും ചിത്രത്തിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റിയ നല്ലൊരു  ചിത്രമാണ് കുട്ടന്റെ ഷിനിഗാമി എന്ന് ഉറപ്പിച്ചു പറയാം.

English Summary:

Kuttante Shinigami Malayalam Movie Review

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT