ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ആദ്യ മലയാളം വെബ് സീരിസ് പാൻ ഇന്ത്യൻ സുന്ദരി ടീസർ റിലീസ് ചെയ്തു. ‘ശരപഞ്ജരം’ സിനിമയിൽ നടൻ ജയന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട രം​ഗം അതേ പടി അനുകരിക്കുന്ന ഭീമന്‍ രഘുവാണ് ടീസറിന്റെ പ്രധാന ആകർഷണം. സണ്ണി ലിയോണിയെയും ടീസറിൽ കാണാം. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച്ആർ ഒടിടിയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ആദ്യ മലയാളം വെബ് സീരിസ് പാൻ ഇന്ത്യൻ സുന്ദരി ടീസർ റിലീസ് ചെയ്തു. ‘ശരപഞ്ജരം’ സിനിമയിൽ നടൻ ജയന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട രം​ഗം അതേ പടി അനുകരിക്കുന്ന ഭീമന്‍ രഘുവാണ് ടീസറിന്റെ പ്രധാന ആകർഷണം. സണ്ണി ലിയോണിയെയും ടീസറിൽ കാണാം. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച്ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’ വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.

എച്ച്ആർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമിക്കുന്ന പാൻ ഇന്ത്യൻ സുന്ദരിയുടെ  കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ. 

ADVERTISEMENT

മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്‌ഷൻ ത്രില്ലർ സീരിസാണ് പാൻ ഇന്ത്യൻ സുന്ദരി. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആർ ഒടിടിയിലൂടെയാണ് സീരിസ്  റിലീസ് ചെയ്യുക. ഛാായഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ, ചിത്ര സംയോജനം  അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. 

ADVERTISEMENT

ശ്യാം പ്രസാദാണ് സീരിസിനു വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗോപി സുന്ദർ,  ചീഫ് അസോഷ്യേറ്റ് : അനന്തു പ്രകാശൻ, ലൈൻ പ്രൊഡ്യൂസർ :എൽദോ സെൽവരാജ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: സംഗീത് ശ്രീകണ്ഠൻ, ഡാൻസ് കൊറിയോഗ്രാഫർ: ഡിജെ സിബിൻ, ആക്‌ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്, പിആർഒ ആതിര ദിൽജിത്.

English Summary:

Pan Indian Sundari Teaser