ഷാരൂഖ് ഖാൻ അല്‍പം ചൂടനാണെന്നാണ് പൊതുവെയുള്ള സംസാരം. തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോ സന്ദർഭങ്ങളോ വന്നാൽ അത് തുറന്നുപറയാൻ താരത്തിനൊരു മടിയുമില്ല. അങ്ങനെയൊരു വിഡിയോ സോഷ്യല്‍മീഡിയയിൽ ചർച്ചയാകുന്നത്.
ഒരു ഈജിപ്ഷ്യന്‍ റിയാലിറ്റി പരിപാടിക്കിടെയാണ് ഷാരൂഖിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സെലിബ്രിറ്റികളെ പറ്റിക്കുന്ന ഈ പരിപാടിയുടെ പകുതിയിൽവച്ച് ഷാരൂഖ് ഇറങ്ങിപ്പോകുകയായിരുന്നു.
മരുഭൂമിയിലെ മണൽചുഴിയിൽ അകപ്പെട്ട് കിടക്കുന്ന ഷാരൂഖും യുവതിയും. അവരുടെ അരികിലേക്ക് നടന്നുവരുന്ന ഭീമാകാരനായ ഒരു കൊമോഡോ ഡ്രാഗണ്‍. ടിവി അവതരാകനായ റമിസ് തന്നെയാണ് കൊമോഡോ ഡ്രാഗന്റ വേഷത്തിൽ ഷാരൂഖിനെ പറ്റിക്കാനെത്തിയത്.
എന്നാൽ ഇത് പറ്റീരാണെന്ന് അറിഞ്ഞതോടെ ഷാരൂഖിന് തന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഷാരൂഖിന്റെ ദേഷ്യം കണ്ട് അവതാരകൻ മാപ്പുപറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. ‘ഇതിനാണോ തന്നെ ഇന്ത്യയിൽ നിന്ന് ഇവിടെ വരെ കൊണ്ടുന്നതെന്നും മാപ്പർഹിക്കാൻ പറ്റാത്ത തെറ്റാണെന്നും ഷാരൂഖ് അവതാരകനോട് പറഞ്ഞു.
എന്നാൽ ഇത് ഷാരൂഖ് ഖാന്റെ തന്നെ തട്ടിപ്പ് ആണെന്നും പരിപാടിയുടെ പ്രചാരണം കൂട്ടാനായി ഇരുവരും ചേർന്നുള്ള നാടകമാണെന്നും റിപ്പോർട്ട് ഉണ്ട്.