ബാഹുബലി 2 മേയ്ക്കിങ് വിഡിയോ

ബാഹുബലി രണ്ടാം ഭാഗത്തിെല മേയ്ക്കിങ് വിഡിയോയിലെ ശ്രദ്ധേയമായ ഭാഗങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2017ലെ എഎൻആർ ദേശീയ അവാർഡ്( അക്കിനേനി നാഗേശ്വരറാവു അവാർഡ്) രാജമൗലിയ്ക്കായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ഈ പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വിഡിയോ പുറത്തുവിട്ടത്.

രാജമൗലി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.ബാഹുബലി 2 മാത്രമല്ല അദ്ദേഹത്തിന്റെ മറ്റുചിത്രങ്ങളുടെയും മേയ്ക്കിങ് വിഡിയോ വിഡിയോയിൽ കാണാം.