ബോളിവുഡിലും ഹോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ നടി പ്രിയങ്ക ചോപ്രയുടെ ആദ്യ സിനിമ തമിഴനാണ്. വിജയ് നായകനായ ചിത്രം 2002ലാണ് പുറത്തിറങ്ങുന്നത്. ഇതേ ചിത്രത്തിൽ വിജയ്‍യ്ക്കൊപ്പം ഒരുപാട്ടും പ്രിയങ്ക ആലപിച്ചിരുന്നു.
നടി ഇപ്പോഴും വിജയ്‌യുടെ കടുത്ത ആരാധികയാണെന്ന് വെളിപ്പെടുത്തി. ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കുന്നതിനിടെയായിരുന്നു പ്രിയങ്ക ഇക്കാര്യം അറിയിച്ചത്. വിജയ്‌യുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ‘ തീർച്ചയായും ഒന്നിക്കണമെന്നാണ് ആഗ്രഹമെന്നും ഇളയദളപതിയുടെ കടുത്ത ആരാധികയാണ് താനെന്നും മറുപടിയായി പ്രിയങ്ക പറഞ്ഞു.