നോട്ടുമാറ്റാൻ ബാങ്കിലെത്തി തെലുങ്ക് സൂപ്പർതാരം

അസാധു നോട്ടുകൾ മാറിയെടുക്കാനുള്ള ക്യൂവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ, രാഹുൽ ഗാന്ധി അങ്ങനെ നിരവധി ആളുകളാണ് എത്തുന്നത്. സാധാരണക്കാരും താരങ്ങളുമെല്ലാം ഇതിനുളള നെട്ടോട്ടത്തിലാണ്.

ഇപ്പോഴിതാ പഴയനോട്ടുകൾ മാറിയെടുക്കാൻ ബാങ്കിലെത്തിയത് തെലുങ്ക് സൂപ്പർതാരം പവൻ കല്യാൺ. ഹൈദരാബാദിലെ ഒരു ബാങ്കിലാണ് നോട്ടുകൾ മാറാൻ താരം എത്തിയത്. നടൻ എത്തുന്ന വിവരം ബാങ്കിലും അറിയിച്ചിരുന്നില്ല. വളരെ രഹസ്യമായി എത്തിയ താരം നിയമമനുസരിച്ച് തന്നെ നോട്ടുകൾ മാറ്റിയെടുക്കുകയുണ്ടായി.

ഈ മാസം എട്ടിന് രാത്രി എട്ടു മണിയോടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് വൻ പ്രതിസന്ധിയാണ് രാജ്യത്ത് ഉടലെടുത്തത്. കൈവശമുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മാറ്റാനുള്ള നെട്ടോട്ടത്തിലായിരുന്നു ജനങ്ങളെല്ലാവരും.