സ്നേഹത്തണലിന്റെ ‘ആൾമരം’: ഹ്രസ്വചിത്രം കാണാം
മലയാളികൾക്ക് ഓണം എന്നാൽ ഓർമ്മകളുടെ വസന്തകാലം കൂടിയാണ്. തലമുറകളിലൂടെ പകർന്നു കിട്ടിയ ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ഓണാഘോഷത്തിന്റെ പരമ്പരാഗത രീതികളും ഒക്കെ പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്ന ഒരു ഉത്സവം. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ഇന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവർക്കുണ്ടാകുന്ന ചില

മലയാളികൾക്ക് ഓണം എന്നാൽ ഓർമ്മകളുടെ വസന്തകാലം കൂടിയാണ്. തലമുറകളിലൂടെ പകർന്നു കിട്ടിയ ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ഓണാഘോഷത്തിന്റെ പരമ്പരാഗത രീതികളും ഒക്കെ പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്ന ഒരു ഉത്സവം. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ഇന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവർക്കുണ്ടാകുന്ന ചില സംശയങ്ങൾ പലപ്പോഴും നാം എല്ലാവരും നമ്മുടെ കുട്ടിക്കാലത്തും ചോദിച്ചിട്ടുള്ളത് തന്നെയാണല്ലോ. അവയിൽ പ്രധാനമാണ് മഹാബലിയെ നേരിൽ കണ്ടിട്ടുണ്ടോ എന്നുള്ള ചോദ്യം. തലമുറകളിലൂടെ ആവർത്തിക്കപ്പെടുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ‘ആൾമരം’ എന്ന ഹ്രസ്വചിത്രം.
രണ്ട് പെൺകുട്ടികളും അവരുടെ അമ്മൂമ്മയും ഓണക്കാലത്തെ ഓർമകൾ പങ്കുവയ്ക്കുമ്പോൾ, തനിച്ചാകുന്ന ഒരു തലമുറയുടെ സങ്കടവും ഒറ്റപ്പെടലും എല്ലാം നമുക്ക് ഈ കൊച്ചു ചിത്രത്തിൽ കാണാൻ സാധിക്കും. മനോഹരി ജോയിയാണ് മുത്തശ്ശി കഥാപാത്രമായി ചിത്രത്തിൽ ഓർമകൾ പങ്കുവെക്കുന്നത്. സാനിയ, റിന്ന, ടിസ്സ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
വെറും നാല് മിനിറ്റിൽ മനോഹരമായ സന്ദേശം കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്കു പകരുന്നത്. ഹൃദയഹാരിയായയതും വൈകാരികവുമായ ക്ലൈമാക്സ് ആണ് ഹ്രസ്വചിത്രത്തെ വേറിട്ടതാക്കുന്നത്.
രാജു എബ്രഹാം സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജിന്റോ മുറിയങ്കരിയാണ്. സജൻ കളത്തിലാണ് ഛായാഗ്രാഹകൻ. സംഗീതം: രഞ്ജിൻ രാജ്. സംസ്കാര സാഹിതിയുടെ ബാനറിൽ സെന്റ് ജോസഫ് കോളജ് ഓഫ് കമ്യുണിക്കേഷൻസ് ആണ് ആൾമരം ഒരുക്കിയിരിക്കുന്നത്.