Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി പരാജയമെന്നു വൈരമുത്തു

vairamuthu-kabali

കബാലി എന്ന ചിത്രം പരാജയമാണെന്നാണു തമിഴ് ചലച്ചിത്ര ലോകത്തിന്റെ കവി വൈരമുത്തു. വിമാനത്തിൽ വരെ കബാലിയ്ക്കു പ്രൊമോഷൻ കൊടുത്തു. എന്നിട്ടെന്തുണ്ടായി. ഇത്രയധികം പ്രചരണം കൊടുക്കുവാന്‍ മാത്രം എന്താണു ചിത്രത്തിലുള്ളതെന്നും വൈരമുത്തു ചോദിച്ചു. പറഞ്ഞു പ്രചരിപ്പിക്കുന്നതിന്റെയത്രയൊന്നും വിജയം ചിത്രം നേടിയില്ലെന്നും വൈരമുത്തു പറഞ്ഞു.

രജനീകാന്ത് ചിത്രമായ കബാലിയ്ക്കു സമ്മിശ്ര പ്രതികരണമാണു ആദ്യ ദിനം ലഭിച്ചത്. എങ്കിലും കഥയുടെ മികവും രജനിയുടെ ആത്മസ്പര്‍ശമുള്ള അഭിനയവും ചിത്രത്തിനു വൻകുതിപ്പേകി പിന്നീട്. 250 കോടിയോളം രൂപയാണു  ലോകമൊട്ടുക്കുള്ള തീയറ്ററുകളില്‍ നിന്നായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം നേടിയത്.

Your Rating: