Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈരമുത്തുവിനെ കുറിച്ചുള്ള വാർത്ത തെറ്റെന്ന് മകൻ

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തു അപ്പോളോ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്ന് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് മകന്‍ മദൻ കര്‍ക്കി വ്യക്തമാക്കി. 

എല്ലാവർഷവും ചെയ്യാറുള്ള ചെക്കപ്പിനു വേണ്ടിയാണ് ആശുപത്രിയിൽ എത്തിയതെന്നും തന്റെ പിതാവ് സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആരോഗ്യത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളില്‍ വാസ്തവമില്ലെന്ന് വൈരമുത്തുവും പറ‍ഞ്ഞു. 

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വൈരമുത്തുവിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നുമാണ് ഇന്ന് രാവിലെ ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നത്.