ഫ്യൂഷൻ സംഗീതത്തിന് പുതിയ മാനം നൽകിയ കൂട്ടുകെട്ടാണ് വയലിനിസ്റ്റ് ബാലഭാസ്കറിന്റേയും പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെയും. കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ഫ്യൂഷൻ സംഗീത്തിന്റെ പ്രപഞ്ചം സൃഷ്ടിക്കുന്ന കൂട്ടുകെട്ട് അമേരിക്കയിലേയ്ക്കും. ജൂൺ 27ന് ആരംഭിക്കുന്ന നാദബ്രഹ്മം എന്ന പരിപാടിക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. മട്ടന്നൂരിനേയും ബാലഭാസ്കറിനേയും കൂടാതെ ബിജു നാരായണൻ, മട്ടന്നൂരിന്റെ മകൻ ശ്രീജിത്ത്, മാളവിക തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
മട്ടന്നൂരും ബാലഭാസ്കറും ഒന്നിച്ച് ആദ്യമായാണ് അമേരിക്കയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. അമേരിക്കയിലെ പത്ത് വേദികളിൽ അവതരിപ്പിക്കുന്ന നാദബ്രഹ്മം ഫോർ ദ പീപ്പിൾ എന്റർടെയ്ൻമെന്റാണ് അവതരിപ്പിക്കുന്നത്. കേരള സാംസ്കാരിക വകുപ്പിന് കീഴിൽ ഭാരത് ഭവന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. വിവരങ്ങൾക്ക് - 301-661-9356 (യുഎസ്എ), 9847010666(കേരളം).