ഭാരതത്തിനും ഭാരതത്തിന്റെ നേതാക്കൾക്കും അടുത്തിടെ വിടപറഞ്ഞ മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിനും ആദരവ് ആർപ്പിച്ച് പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ വിഡിയോ. തന്റെ മാസ്റ്റർപീസായ വയലിനിൽ വന്ദേമാതരം ഗാനം പ്ലേചെയ്താണ് അദ്ദേഹം ആദരവ് അർപ്പിച്ചിരിക്കുന്നത്. എപിജെ അബ്ദുൾ കലാമിന്റെ പ്രഭാഷണ ശകലങ്ങൾ കൂട്ടിച്ചേർത്ത് പശ്ചാത്തല സംഗീതവും നൽകി. ഇടയ്ക്കുള്ള ഭാഗത്ത് വയലിനിൽ വായിക്കുന്ന വന്ദേമാതരം ഗാനവും ഉൾപ്പെടുത്തിയിരിക്കുകയാണ് ബാലഭാസ്കർ.
Salute the Leader | Salute the NationTribute to A P J Abdul Kalam Sir
Posted by Balabhaskar on Thursday, August 13, 2015
തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൌണ്ടിൽ പോസ്റ്റുചെയ്തിരിക്കുന്ന വിഡിയോ തയ്യാറാക്കിയിരിക്കുന്നത് ക്രിസ്റ്റി സെബ്യാസ്റ്റിനും സംഘവുമാണ്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. ആർഐപി (റിട്ടേൺ ഇഫ് പോസിബിൾ) എന്ന വാക്യത്തിൽ അവസാനിക്കുന്ന ആദരവിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.