Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാറ്റും വയലിനും കണ്ടുമുട്ടിയപ്പോൾ

sachin-balabhaskar

സിനിമാ താരങ്ങളും പാട്ടുകാരും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതു പതിവാണ്. എന്നാൽ ചില ചിത്രങ്ങൾ നമുക്കേറെ സന്തോഷം നൽകും. അത്തരത്തിലുള്ള ഒരു ചിത്രമാണ് വയലിനിസ്റ്റ് ബാലഭാസ്കർ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. സച്ചിൻ ടെൻഡുൽക്കർക്കൊപ്പമുള്ള ഫോട്ടോയാണിത്. ‌ഒരു സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണിത്.  

സച്ചിൻ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചനും ഭാര്യ ജയയ്ക്കൊപ്പവും, പഴയകാല നടി അമലയ്ക്കും ഭർത്താവും സംവിധായകനും കൂടിയായ നാഗാർജുനയ്ക്കും, ഗായകന്‍ ഹരിഹരനൊപ്പവും നിൽക്കുന്ന ചിത്രങ്ങളഉം  ബാലഭാസ്കർ ഫെയ്സ്ബുക്ക് വഴി പങ്കുവച്ചു. താരങ്ങൾ സംഗീത വിരുന്ന് ആസ്വദിക്കുവാനെത്തിയ രാത്രി ഏറെ മനോഹരമായിരുന്നുവെന്നും ചിത്രങ്ങൾക്കൊപ്പം ബാലഭാസ്കർ കുറിച്ചു.

Your Rating: