ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ഊഴം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അധികം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സിനിമയുടെ സോങ് ടീസർ പുറത്തിറങ്ങി. ഡി ജെ പാർട്ടിക്കിടെയുള്ള രംഗങ്ങളുള്ള പാട്ടാണിത്. മാസ് ലുക്കിൽ തന്നെയാണു പൃഥ്വി.
അമിത് കുമാരൻ വരികളെഴുതിയ സിംദഗി ഇറ്റ്സ് ലൈഫ് എന്ന പാട്ടിന്റെ ടീസർ ആണിത്. രാഹുൽ പാണ്ഡേ, സയനോര ഫിലിപ്പ്, ജോസ്‍ലീ ജിദ്, അനിൽ ജോൺസൺ എന്നിവരാണു പാടിയിരിക്കുന്നത്. മാർക് ഡി മ്യൂസിന്റേതാണു അഡീഷണൽ പ്രോഗ്രാമിങ്. സോങ് ടീസർ നമ്മെ ത്രസിപ്പിക്കുമെന്നുറപ്പ്. ത്രില്ലിങ് ചിത്രവുമായാണു പൃഥ്വി എത്തുന്നതെന്നും.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലചന്ദ്ര മേനോൻ, പശുപതി, നീരജ് മാധവ്, കിഷോർ സത്യ തുടങ്ങിയവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.ജോർജും ആന്റോ പടിഞ്ഞാറേക്കരയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.