റിവൈവലിന് വേണ്ടി സെലീനയുടെ ഹോട്ട് ഫോട്ടോഷൂട്ട്

പോപ്പ് താരം സെലീന ഗോമസ് തന്റെ പുതിയ ആൽബം റിവൈവലിന് വേണ്ടി നഗ്നയായി. ആൽബത്തിന്റെ കവറിന് വേണ്ടിയാണ് താരം നഗ്നയായി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. തന്റെ പുതിയ ആൽബത്തിന് വേണ്ടി തുണിയുരിയുന്ന വാർത്ത സെലീന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. കൂടാതെ നഗ്നയായ ചിത്രവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ അമേരിക്കൻ മാസികയായ വി യുടെ ഫോട്ടോഷൂട്ടിന് വേണ്ടി അർദ്ധ നഗ്നയായിട്ടുള്ള സെലീന ആദ്യമായാണ് പൂർണ്ണനഗ്നയായി ഫോട്ടോഷൂട്ട് നടത്തുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ തന്നെയായിരുന്നു സെലീന തന്റെ പുതിയ ആൽബത്തിന്റെ പേര് റിവൈവൽ ആണെന്നും ഒക്ടോബർ ഒമ്പതിന് ആൽബം പുറത്തിറങ്ങുമെന്നും അറിയിച്ചിരുന്നു. സെലീന ഒറ്റയ്ക്ക് പുറത്തിറക്കുന്ന രണ്ടാമത്തെ ആൽബമാണ് റിവൈവൽ. 2013 ൽ പുറത്തിറക്കിയ സ്റ്റാർ ഡാൻസായിരുന്നു ആദ്യ ആൽബം.

കഴിഞ്ഞ ദിവസം ഗുഡ് ഫോർ യു എന്ന ഗാനം സെലീന പുറത്തിറക്കിയിരുന്നു. സെലീന ഹോട്ട് അവതാരത്തിലെത്തുന്ന ഗാനത്തിന്റെ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 10 കോടി ആളുകളാണ് ഗാനം യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്. തന്റെ സംഗീതജീവിതത്തിലെ പുതിയ കാലഘട്ടത്തിനാണ് ഗുഡ് ഫോർ യുവിലൂടെ തുടക്കം കുറിക്കുന്നത് എന്ന് ഗാനം പുറത്തിറക്കിക്കൊണ്ട് താരം പറഞ്ഞിരുന്നു.

കം ആന്റ് ഗെറ്റ് ഇറ്റ്, സ്‌ലോ ഡൗൺ, ദ ഹേർട്ട് വാണ്ട്‌സ് വാട്ട് ഇറ്റ് വാണ്ട്‌സ്, ഗുഡ് ഫോർ യു എന്നിങ്ങനെ നാല് സിംഗിളുകളാണ് സെലീന ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്. ഇതുകൂടാതെ ഡിജെയുമായ സെഡുമായി ചേർന്ന് ഐ വാണ്ട് യു ടു നോ എന്ന ഗാനം സെലീന പുറത്തിറക്കിയിരുന്നു. സെഡ്ഡിന്റെ ആൽബത്തിലെ ഗാനം ഇതുവരെ 6.7 കോടി ആളുകളാണ് ഗാനം യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്. സെലീനയുടെ ആദ്യ സിംഗിളായ കം ആന്റ് ഗെറ്റ് ഇറ്റ് ഇതുവരെ 37 കോടി ആളുകളും രണ്ടാമത്തെ സിംഗിൾ സ്‌ലോ ഡൗൺ 17 കോടി ആളുകളും മൂന്നാമത്തെതായ ദ ഹേർട്ട് വാണ്ട്‌സ് വാട്ട് ഇറ്റ് വാണ്ടസ് 27 കോടി ആളുകളും യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞു.

ടിവി സീരിയലുകളിൽ ബാലതാരമായി കരിയർ ആരംഭിച്ച സെലീന ഗോമസ്, എമ്മി അവാർഡ് ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാഡ്‌സ് ഓഫ് വേവർലി പ്ലേസിലെ കേന്ദ്രകഥാപാത്രമായ അലെക്‌സ് റുസ്സോയെ അവതരിപ്പിച്ചതോടെയാണ് പ്രശസ്തയായത്. സംഗീതത്തിലും അഭിനയത്തിലും ഒരു പോലെ തിളങ്ങിയ സെലീന, കനേഡിയൻ പോപ്പ് താരം ജെസ്റ്റിൻ ബീബറുമായുള്ള പ്രണയത്തിന്റെ പേരിൽ അതിപ്രശസ്തയായി. ബീബറുമായുള്ള ബന്ധം അവസാനിപ്പിച്ച് റഷ്യൻ ജർമ്മൻ ഡിജെയായ സെഡുമായി താരം പ്രണയത്തിലാകുന്നത് അടുത്തിടെയായിരുന്നു.