Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ പ്രാഞ്ചി പാടണ്...അടി തമരടിക്കണ കാലമായെടീ തീയാമ്മേ

theeyamme-live

ഒരു സിനിമ ഒരു നാടിന്റെ ആഘോഷമാകുക, ആ സിനിമയിലെ സാധാരണക്കാരായ കലാകാരൻമാരെ അസാധാരണത്വത്തോടെ അതിശയത്തോടെ പ്രേക്ഷകർ നോക്കിക്കാണുക. അങ്കമാലി പ്രാഞ്ചി എന്ന പാട്ടുകാരൻ അക്കൂട്ടത്തിലൊരാളാണ്. കേരളം ഏറ്റെടുത്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ നെഞ്ചുതൊടുന്ന പാട്ടു പാടിക്കൊണ്ട് ഭാഗമായയാള്‍. അദ്ദേഹത്തിന്റെ സ്വരത്തെ ഏറെ സ്നേഹത്തോടെ മലയാളി ഏറ്റെടുത്തു കഴിഞ്ഞു. സിനിമയുടെ റിലീസിനിടെ ഒരു വേദിയിൽ പ്രാഞ്ചി പാടി. സിനിമയിൽ പാടിയ തീയാമ്മേ എന്ന പാട്ട്. വിഡിയോ വൈറലായിക്കഴിഞ്ഞു ഇതിനോടകം. 

ഒരു വലിയ ജനക്കൂട്ടത്തിനിടയിൽ നിന്നാണു പ്രാ‍ഞ്ചി പാടിയത്. മിനുട്ടുകൾ മാത്രമേ ദൈർഘ്യമുള്ളൂ വിഡിയോയ്ക്ക്. അങ്കമാലി സ്വദേശിയായ പ്രാഞ്ചി ആ നാട്ടുകാർക്കെല്ലാം ഏറെ പ്രിയപ്പെട്ടൊരാളാണ്. പരമ്പരാഗതമായി പാടി വന്ന പാട്ടാണ് തീയാമ്മേ. ഗാനത്തിന് ഈണമൊരുക്കിയത് പ്രശാന്ത് പിള്ളയാണ്. ശ്രീകുമാർ വാക്കിയിലാണ് ഈ ഗാനം പ്രാഞ്ചിയ്ക്കൊപ്പം ഈ ഗാനം പാടിയത്. തനി നാടൻ ചിന്താഗതിയിലുള്ള ഈ ഗാനം കേരളമൊന്നാകെ കൈകൊട്ടി പാടുകയാണിപ്പോള്‍. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്.