ചെമ്പരത്തി, തിരുടാ തിരുടാ, പെരുന്തച്ചൻ, ജീൻസ്, ജോഡി, മജ്‌നു, പൊന്നർ ശങ്കർ, മമ്പട്ടിയാൻ തുടങ്ങിയ ഹിറ്റ് സിനിമകൾ തെന്നിന്ത്യൻ സിനിമ ലോകത്തിന് സമ്മാനിച്ച പ്രശാന്ത് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ചിത്രം സാഹസത്തിന്റെ ഗാനങ്ങൾ ആഗസ്റ്റ് എട്ടിനെത്തും. ചിത്രത്തിന്റെ നിർമ്മാതാക്കൾ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചതാണീ കാര്യം. ആഗസ്റ്റ് എട്ടിന് മലേഷ്യയിലെ കോലാലംപൂരിൽ വെച്ചാണ് സംഗീതം പുറത്തിറക്കുന്ന ചടങ്ങ് നടക്കുകയെന്നും ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുമെന്നുമാണ് സാഹസത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
The Audio launch of movie *SAAHASAM* is planned in a glorious manner at Brickfields - Kuala Lumpur - #Malaysia, on...
Posted by Saahasam on Tuesday, July 21, 2015
ചിത്രത്തിന് വേണ്ടി അർജിത്ത് സിങ്, മോഹിത് ചൗഹാൻ, ശങ്കർ മഹാദേവൻ, ആൻഡ്രിയ, ലക്ഷ്മി മേനോൻ, രമ്യ നമ്പീശൻ, ശ്രേയ ഘോഷാൽ, അനിരുദ്ധ് രവിചന്ദ്രർ, ചിലബരശൻ, ഹണി സിംഗ് തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നുവെന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മദൻ കാർക്കിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. എസ് തമൻ സംഗീതം പകർന്നിരിക്കുന്നു.
2012 ൽ അല്ലു അർജുൻ, ഇല്യാന തുടങ്ങിയവർ അഭിനയിച്ച് ത്രിവിക്രം സംവിധാനം ചെയ്ത് തെലുങ്കിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ജൂലൈയുടെ റീമേക്കാണ് സാഹസം. അരുൺ രാജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശാന്തിന്റെ അച്ഛനും പ്രശസ്ത നടനും സംവിധായകനുമായ ത്യാഗരാജനാണ്.
പ്രശാന്തിനെ കൂടാതെ നാസർ, അമാൻഡ, തുളസി, അബീത, അബി ശരവണൻ, സോനു സൂഡ്, കോട്ട ശ്രീനിവാസ റാവു, തമ്പി രാമയ്യ, ദേവദർശിനി, ഷാഫി, ജോൺ വിജയ്, രാജ് കപൂർ, നളിനി, ഹേമ, സോനു സൂഡ്, കോട്ട ശ്രീനിവാസ റാവു, എം എസ് ഭാസ്‌കർ, ബർമ്മാജീ, സ്വാമിനാഥൻ, മദൻ ബോബ്, നളിനി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ ബോളീവുഡ് നടി നർഗിസ് ഫക്രിയുടെ തമിഴകത്തെ ആദ്യ ഐറ്റം ഡാൻസും ചിത്രത്തിലുണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നു. തെലുങ്കിലെ പ്രശസ്ത തിരക്കഥാകൃത്ത് ത്രിവിക്രം ശ്രീനിവാസിന്റേതാണ് തിരക്കഥ. സ്റ്റാർ മൂവിസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.