കാമറകൊണ്ട് രവി വർമന്റെ കവിതയെഴുത്ത്, ഈണങ്ങൾ കൊണ്ടു റഹ്മാൻ മാജിക്. ഇതു രണ്ടും ചേർന്നതാണ് വാൻ വരുവാൻ എന്ന പാട്ട്. കാത്തിരുന്നു കേട്ട ഏ ആർ റഹ്മാൻ ഗാനം എപ്പോഴത്തേയും പോലെ നമ്മെ അഡിക്ട് ആക്കും എന്നുറപ്പ്. പാട്ടും ദൃശ്യങ്ങളും എത്ര കേട്ടാലും കണ്ടാലും മതിവരില്ല.
സാഷാ തിരുപ്പതിയുടേതാണ് സ്വരം. അർജുൻ ചാണ്ടിയും പൂർവി കൗതിഷും ചേർന്നാണ് ബാക്കിങ് വോക്കൽ. വൈരമുത്തുവിന്റെ വരികളിൽ ഏ ആർ റഹ്മാൻ തീർത്ത മറ്റൊരു അവിസ്മരണീയമായ പ്രണയഗാനം. പാട്ടിന്റെ ആത്മാവായ പുല്ലാങ്കുഴൽ വായിച്ചത് കിരൺ ആണ്. പ്രണയദിന സ്പെഷ്യൽ ആയി എത്തിയ ഗാനം തന്നെയാണ് ഏത് പ്രണയിതാക്കൾക്കും പരസ്പരം കൈമാറാനാകുന്ന ഏറ്റവും മനോഹരമായ സമ്മാനം. സംശയമില്ല.