Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയഗാനങ്ങളുടെ പ്രിയപ്പെട്ട രൺബീർ    

ranbir-kapoor രൺബീർ കപൂർ ചിത്രങ്ങളിലെ വിവിധ ഗാനരംഗങ്ങളിൽ നിന്ന്...

       "And was it his destined part

        Only one moment in his life

        To be close to your heart?

        Or was he fated from the start

        to live for just one fleeting instant,

        within the purlieus of your heart."

ഇവാൻ തുർഗനേവിന്റെ ഈ വരികളോടെയാണ് ഫ്യോദർ ദസ്തയേവ്സ്കിയുടെ "വൈറ്റ്നൈറ്റ്സ് " എന്ന ചെറുകഥ തുടങ്ങുന്നത്. രാത്രികളെ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനും അയാളുടെ ഏകാന്തതയും, പിന്നെ അവിടേക്കു കടന്നു വരുന്ന ഒരു പെൺകുട്ടിയും... സങ്കടങ്ങളുടെ തണുപ്പുകളിൽനിന്നു പ്രണയത്തിന്റെ മഞ്ഞിലേക്കാണ് അയാൾ വന്നു വീണത്. ഈ ചെറുകഥയെ അടിസ്ഥാനമാക്കി സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത സിനിമയാണ് "സാവരിയ" , ബോളിവുഡിലെ ഹോട്ട് സ്റ്റാർ രൺബീർ കപൂറിന്റെ നായകനായുള്ള അരങ്ങേറ്റം. മനോഹരമായ ഷോട്ടുകളുടെ കാഴ്ചസുഖം, ഇമ്പമേറിയ പാട്ടുകളുടെ കേൾവി...

" Jab Se Tere Naina Mere Naino Se Laage Re

Tabse Deewaana Hua, Sabse Begana hua

Rab Bhi Deewaana Laage Re

Jab Se Tere Naina Mere Naino Se Laage Re"

കിന്നരികളാൽ അലങ്കരിക്കപ്പെടാത്ത അവളുടെ കറുത്ത മറകൾക്കുള്ളിൽ നിന്നു ജ്വലിച്ചുയർന്ന പോലെയാണ് ആ കണ്ണുകൾ അവനെ പിന്തുടർന്നു തുടങ്ങിയത്... എങ്ങനെയാണ് ഒരാളോടു പ്രണയം തുടങ്ങുക? കാരണങ്ങളൊന്നും ഇല്ലാതെതന്നെ അത് ആത്മാവിന്റെ ഭാഗമാകും.. ജീവിതവുമായി ഓരോ നിമിഷവും ഇഴ ചേരും... അവളുടെ മിഴികളുമായി ഏതോ ഒരു നിമിഷത്തിൽ കൊരുത്തപ്പോൾ അവളിലേക്ക് ചേക്കേറിയ മനസ്സിനെ അവനെപ്പോഴും അതിശയത്തോടെ മാത്രമാണ് നോക്കുന്നത്... ആ നിമിഷം മുതൽ കണ്ടെത്തിയ, തിരിച്ചറിഞ്ഞ, തന്നിലെ പ്രണയത്തിനു തണുത്ത രാത്രികളുടെ തണുപ്പും തെരുവിലെ നിയോൺ ബൾബുകളുടെ ശോഭയുമുണ്ടായിരുന്നു എന്നവൻ തിരിച്ചറിയുന്നുണ്ട്. 

"Jabse Huyi Hai Tujhse Sharaarat, Tabse Gaya Hai Chain O Karaar

Jabse Tera Aanchal Dhala, Tabse Koi Jaadu Chala

Jabse Tujhe Paaya Yeh Jiya DhakDhak Bhaage Re

Tabse Deewaana hua, Sabse Begaan hua

Rab Bhi Deewaana Laage Re

Jab Se Tere Naina Mere Naino Se Laage Re "

അവളോടുള്ള കുസൃതികളിൽ നഷ്ടമാകുന്ന മനസ്സിന്റെ നേർവഴികൾ.. അവൾ ഉടലാകെ മൂടിയിരുന്ന തട്ടത്തിനുള്ളിൽനിന്നു മുഖം കാണുമ്പോൾ അവനിൽ പ്രകൃതിയൊരുക്കുന്ന മാന്ത്രികത.. അവളെ കണ്ടപ്പോൾ മുതൽ അതിവേഗം മിടിക്കുന്ന ഹൃദയം... ഭ്രാന്തമായ സഞ്ചാരങ്ങൾ, എല്ലാം മറന്നുള്ള നടത്തങ്ങൾ...

രൺബീറിന്റെ ചോക്കലേറ്റ് മുഖത്തെ ഏറെ ഉപയോഗിച്ച ചിത്രമായിരുന്നു സാവരിയ. പ്രണയത്തിന്റെ പ്രകാശം ആവോളം മുഖത്തുള്ള രൺബീർ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുക തന്നെയായിരുന്നു. അത്രയും ആഴത്തിൽ പ്രണയിച്ചവളെ അവളുടെ കാത്തിരിപ്പിനും കാമുകനും വിട്ടു കൊടുത്ത് അവൻ വീണ്ടും തെരുവിന്റെ ഏകാന്തതയിലേക്കു യാത്രയാകുന്നു... ഓർമകളെ വിട്ടു കൊടുക്കാതെ...

Tum Ho..

Tum Ho Paas Mere

Saath Mere

Tum yoon

Jitna Mehsoos Karoon tumko

Utna Hi Paa Bhi Loon .......

നീ.... എന്റെ എത്രയോ അടുത്ത്... എന്റെ കൂടെ...എത്രമാത്രം ഞാൻ നിന്റെ സാമീപ്യം അനുഭവിക്കുന്നു, നിന്നെ അറിയുന്നു...

ചില സ്നേഹങ്ങൾ അങ്ങനെയാണ്, ശരിയാണോ തെറ്റാണോ എന്നു വേർതിരിച്ചറിയാൻ കഴിയാത്ത നിഗൂഢമായ അവസ്ഥ. പക്ഷേ പ്രണയമെന്നത് എപ്പോഴും ഏതവസ്ഥയിലും ശരി തന്നെയാണെന്ന് ഉറപ്പിക്കപ്പെടുന്നു. അതു തിരിച്ചറിയുമ്പോൾ, ചിലപ്പോൾ മനസ്സിനു സ്വീകരിക്കാൻ പോലും കഴിയാത്തത്ര ഭ്രാന്തമായ ആനന്ദത്തിലാകും നാം ഒരുവേള... ജോർദാന്റെയും ഹീറിന്റെയും പ്രണയം പോലെ... മറ്റൊരാളുടേതായിരിക്കുകയും തന്നിലേക്കു പ്രണയത്തിന്റെ തീവ്രമായ കൊടുങ്കാറ്റുകൾ ആഞ്ഞടിപ്പിക്കുകയും ചെയ്ത ഹീറിനോട് ജോർദാനുള്ളത് ശരീരവും ആത്മാവും ഇഴചേർന്ന പ്രണയത്തിന്റെ കടലായിരുന്നു.

സംഗീതവും പ്രണയവും ഒരു മാലയിലെ പല നിറങ്ങളിലുള്ള മുത്തുകൾ പോലെ കൊരുക്കപ്പെട്ട സിനിമയായിരുന്നു റോക്ക്സ്റ്റാർ. തിളയ്ക്കുന്ന യൗവനവും ധാർഷ്ട്യം നിറഞ്ഞ മുഖവും കൊണ്ട് രൺബീർ അത്തരം കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നു തെളിയിച്ചു. എ.ആർ. റഹ്‌മാൻ എന്ന മാന്ത്രികനായ സംഗീതകാരൻ സൃഷ്ടിച്ച ഗാനങ്ങൾ റോക്ക്സ്റ്റാറിനെ സംഗീതസാന്ദ്രമായ ഒരു കവിത പോലെ അനുഭവിപ്പിച്ചു. ഇംതിയാസ്‌ അലിയുടെ സിനിമയിലെ പാട്ടുകൾ എല്ലാം തന്നെ കാലത്തെ അതിജീവിക്കുന്ന ഹിറ്റുകളായി തുടരുകയും ചെയ്യുന്നു. 

"Kahin Se Kahin Ko Bhi

Aao Bewajah Chalen

Poochhe Bina Kisi Se

Hum Milen

Bandishen Na Rahi Koi Baaki Tum Ho "

ഒരു കാരണങ്ങളുമില്ലാതെ ലക്ഷ്യങ്ങളില്ലാതെ അലയുന്നവർ... അവർ പ്രണയബാധിതരാണ്... ആരോടും അനുവാദം ചോദിക്കാതെ പരസ്പരമുള്ള തോന്നലുകളിൽ മാത്രം കണ്ടുമുട്ടേണ്ടവർ, അവരും പ്രണയികളാണ്... അതിരുകളില്ലാത്ത പ്രണയത്തിലേക്കുള്ള സഞ്ചാരമാണ് അവർ എപ്പോഴും ആഗ്രഹിച്ചത്. 

റൂമിയുടെ പ്രശസ്തമായ വരികളുമായി ഈ സിനിമയും ഈ വരികളും ചേർന്നു നിൽക്കുന്നു,

"'Out beyond ideas of wrongdoing and rightdoing, there is a field. I'll meet you there.'" ശരികളുടെയും ശരികേടുകളുടെയും ലോകത്തിനപ്പുറം ഒരിടമുണ്ട്... നമുക്കവിടെ വച്ചു പരസ്പരം കണ്ടുമുട്ടാം... റൂമിയുടെ ആഴത്തിലുള്ള വരികളോളം തന്നെ ആഴവും പരപ്പുമുണ്ട്, "റോക്ക്സ്റ്റാർ" എന്ന സിനിമയിലെ എആർ സംഗീതത്തിനും ഇർഷാദ് കാമിലിന്റെ വരികൾക്കും പിന്നെ രൺബീറിന്റെ ധിക്കാരിയായ റോക്ക്സ്റ്റാർ ഗായകന്റെ നോവുകൾക്കും.

എ ആർ റഹ്‌മാന്റെ വിരലുകളിൽനിന്നു മറ്റൊരു രൺബീർ സ്നേഹം ഒഴുകുന്നു...

"pal bhar Theher jaao

dil ye sambhal jaaye

kaise tumhe roka karoon

meri taraf aata

har gham phisal jaaye

aankhon mein tumko bharoon,

bin bole baatein tumse karoon,

gar tum saath ho,

agar tum saath ho.."

തമാശ എന്ന മറ്റൊരു ഇംതിയാസ്‌ അലി ചിത്രം.

ഒരു നിമിഷം നീയൊന്നു നിൽക്കൂ... എന്റെ ഹൃദയത്തെ ഞാനൊന്നു നിലയ്ക്കു നിർത്തട്ടെ... പക്ഷേ... എനിക്കു നിന്നെ എങ്ങനെ തടഞ്ഞു നിർത്താനാകും? എന്നിലേക്ക് അലച്ചു വരുന്ന സങ്കടങ്ങളൊക്കെ ചിതറിത്തെറിച്ചു പോകുന്നുണ്ട്... നിന്നെയെന്റെ കണ്ണുകളിൽ നിറച്ച്.. മിണ്ടാതെ നിന്നോട് മിണ്ടി... നീയെന്റെയൊപ്പം ഉണ്ടായിരുന്നെങ്കിൽ....

കാത്തിരിപ്പാണ് തമാശയുടെ കാതൽ. ഏതൊരു രൺബീർ ചിത്രവുമെന്ന പോലെ യൗവനത്തിന്റെ ആവേശങ്ങളിൽ കഥയായി ബാല്യവും കൗമാരവും വന്നു മുട്ടി വിളിച്ചൊരാൾ. അത്രമേൽ കഥകൾ മനസ്സിലുണ്ടായിട്ടും ജീവിതം വഴിമാറ്റി വിട്ട് അച്ചടക്കം ശീലിച്ചൊരാൾ... പക്ഷേ അയാളെ അവൾക്കു പരിചയമുണ്ടായിരുന്നതേയില്ല. വേദ് എന്ന വ്യക്തി താരയ്ക്കു വെറുമൊരു പ്രണയമല്ല, അവളെത്തന്നെ കണ്ടെത്തിയ പറക്കുന്ന സ്വപ്നമായിരുന്നു... അവന്റെ കോലാഹലങ്ങളിൽനിന്ന് അവൾ കണ്ടെടുത്തത് ജീവിതമായിരുന്നു. എന്നാൽ വർഷങ്ങൾക്ക്  ശേഷമുള്ള മറ്റൊരു കണ്ടുമുട്ടലിൽ അവളുടെ പഴയ വേദ് എവിടെയോ മരിച്ചു വീണു കിടന്നിരുന്നു... ഇനി കണ്ടുമുട്ടലുകൾ ഉണ്ടാകാത്ത വിധത്തിൽ അവനു അവനെ നഷ്ടമായിരുന്നു...

"palken jhapakte hi

din ye nikal jaaye

baiThi baiThi bhaagi phiroon

meri taraf aata

har gham phisal jaaye

aankhon mein tumko bharoon,

bin bole baatein tumse karoon,

gar tum saath ho,

agar tum saath ho.."

ഓരോ ദിവസങ്ങളും നിമിഷങ്ങളും കടന്നു പോകുമ്പോഴും സഞ്ചരിക്കാതെ ഞാൻ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു... കണ്ണുകളിൽ നിന്നെ നിറച്ച് , മിണ്ടാതെ മിണ്ടി... 

വേദിനു താരയിലേക്കു തിരികെ വന്നേ മതിയാകുമായിരുന്നുള്ളൂ. വിരഹത്തിന്റെ മേലാപ്പുകൾക്കപ്പുറം അവർക്കായി കാത്തിരുന്ന കഥകളുടെ ലോകത്തേക്ക് എത്തിച്ചേർന്നേ മതിയാകുമായിരുന്നുള്ളൂ...

ത്രികോണ പ്രണയത്തിന്റെ വഴിയിൽ ശരിതെറ്റുകളുടെ ദിക്കറിയാതെ അയാൾ വീണ്ടും നടക്കുന്നു. രൺബീറിന്റെ ഏറ്റവും പുതിയ കരൺ ജോഹർ ചിത്രം " ഏ ദിൽ ഹേ മുഷ്കിൽ".

"tu safar mera, hai tu hi meri manzil

tere bina guzara, ae dil hai mushkil

tu mera khuda, tu hi duaa mein shaamil

tere bina guzara, ae dil hai mushkil "

നീ എന്റെ യാത്രയാകുന്നു. നീയാകുന്നു എന്റെ ലക്ഷ്യവും. നീയില്ലാതെയുള്ള സഞ്ചാരം, എന്റെ ഹൃദയമേ, അതാണ് ഏറെ ബുദ്ധിമുട്ട്. എന്റെ ഈശ്വരനും എന്റെ പ്രാർഥനകളും നീയാകുന്നു. നീയില്ലാതെയുള്ള സഞ്ചാരം... എന്റെ ഹൃദയമേ, സങ്കല്പിക്കാനാകുന്നതിലും അപ്പുറമാകുന്നു അത്...

ഓരോ സിനിമയിലും ഓരോ അഭിനയമുഹൂർത്തത്തിലും കഥാപാത്രത്തിന്റെ മുഖമാണ് രൺബീറിന്. അത്രമേൽ ഹൃദയത്തിൽ എഴുതിച്ചേർത്തവയാണ് അയാൾക്ക് അഭിനയം എന്നർഥം. പ്രത്യേകിച്ച് ഗാനരംഗങ്ങളിൽ..

"ye rooh bhi meri, ye jism bhi mera

utna mera nahi, jitna hua tera

tune diya hai jo, wo dard hi sahi

tujhse mila hai to, inaam hai mera "

എല്ലാം എന്റേതാകുന്നു...

നിന്റെ ആത്മാവും നിന്റെ ശരീരവും.. നിന്റേതായിരിക്കുന്ന ഓരോന്നും എന്റേതും കൂടിയാകുന്നു. നിന്നിൽ നിന്നെനിക്കു ലഭിച്ചത് നോവുകളാണെങ്കിൽ കൂടി അതെന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്നതാകുന്നുണ്ട്. കാരണം അതു നീ നൽകിയതാണ്... അതുകൊണ്ടു മാത്രം...

mera aasmaan DhoonDhe teri zameen

meri har kami ko hai tu laazmi

zameen pe na sahi, to aasmaan mein aa mil

tere bina guzara, ae dil hai mushkil

ഞാനാകുന്ന ആകാശം നീയാകുന്ന ഭൂമിയെ നോക്കി നിൽക്കുന്നു...എന്റെ ഓരോ കുറവുകളും വരെ നിന്റേതു തന്നെ... ഭൂമിയിൽ വച്ച് അത് നിനക്ക് ലഭിക്കുന്നില്ലെങ്കിൽ ആകാശത്തിലേക്കു വരൂ... നീയില്ലാത്ത ലോകം... ഹൃദയമേ... അത്രയേറെ ബുദ്ധിമുട്ടു തന്നെ...ദീപാവലിക്കു പുറത്തിറങ്ങിയ ഏ ദിൽ ഹേ മുഷ്കിലിലെ പാട്ടുകൾ ഇതിനകം ഹിറ്റായിക്കഴിഞ്ഞു.