കൊച്ചി ∙ കേരള കത്തോലിക്ക യുവജന പ്രസ്ഥാനം (കെസിവൈഎം) സംസ്ഥാന പ്രസിഡന്റായി പ്രദീപ് മാത്യു നല്ലിലയെ തിരഞ്ഞെടുത്തു. പോൾ ജോസാണു ജനറൽ സെക്രട്ടറി. മറ്റ്
ഭാരവാഹികൾ: ബിബിൻ െചമ്പക്കര, നീതു ജോസഫ് വെട്ടിക്കുളങ്ങര (വൈസ് പ്രസി), രേഷ്മ കുര്യാക്കോസ്, ജിഫിൻ സാം, റോബിൻസ് വടക്കേൽ, നീതും എം. മാത്യു (സെക്ര), പി.െക. ബിനോയ് (ട്രഷറർ). സെനറ്റ് സമ്മേളനം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സിജോ ഇലന്തൂർ അധ്യക്ഷനായിരുന്നു.