Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയർ സെക്കൻഡറി: സ്പോർട്സ് സ്കോർ കാർഡ് ലഭിക്കാത്തവർക്ക് കൗൺസിലുമായി ബന്ധപ്പെടാം

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി അലോട്മെന്റിന്റെ മുഖ്യഘട്ടത്തിൽ സ്പോർട്സ് മികവ് റജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽനിന്നു സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് അഞ്ചുവരെ ജില്ലാ സ്പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെട്ടു നേടാം.

മുഖ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയശേഷം സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും പുതിയതായി സ്കോർ കാർഡ് നേടുന്നവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ APPLY ONLINE-SPORTS എന്ന ലിങ്കിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചു പ്രിന്റൗട്ട് വെരിഫിക്കേഷനുവേണ്ടി സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിൽ സമർപ്പിക്കാം.

മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർ ഒഴിവിന് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി റിന്യൂവൽ ഫോം നേരത്തേ അപേക്ഷ സമർപ്പിച്ച സ്കൂളിൽ നൽകണം. 10 വരെ അപേക്ഷ സമർപ്പിക്കാം.

സപ്ലിമെന്ററി അലോട്മെന്റിനായുള്ള ഒഴിവുകൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.